പ്രാഥമികകൃത്യം നിർവഹിക്കാൻ രാത്രിയിൽ പുറത്തിറങ്ങിയ യുവതിയോട് ചെയ്തത്...

സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ ഇല്ലാതാക്കുമെന്നായിരുന്നു ബിജെപിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം. എന്നാൽ രാജ്യത്ത് സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർധിച്ചുവരുന്നതിന് ഉദാഹരണമാണ് യു.പിയിലെ ഏറ്റവും ഒടുവിലത്തെ സംഭവം. പത്തൊമ്പതുകാരിയെ മൂന്നുപ്പേർ ചേർന്ന് കൂട്ടബലാത്സംഗത്തിനിരയാക്കുകയും വെടിവെച്ച് പരുക്കേൽപ്പിക്കുകയും ചെയ്തു.
ബുധനാഴ്ച രാത്രിയാണ് സംഭവം. ശൗചാലയമില്ലാത്തതിനാൽ ബുധനാഴ്ച്ച രാത്രി പ്രാഥമിക കൃത്യം നിർവഹിക്കാനായി ലക്നോവിന്റെ പ്രാന്തപ്രദേശമായ മലിഹാബാദ് വില്ലേജിലെ വീടിന് പുറത്തിറങ്ങിയതായിരുന്നു യുവതി. സംഭവത്തിൽ കരൺ, ഗോലു, മുകേഷ് എന്നിരെ പോലീസ് അറസ്റ്റ് ചെയ്തു. സന്ദീപ്, രോഹിത് എന്നിവർക്കെതിരെ ഇരയായ പെൺകുട്ടിയുടെ ബന്ധുക്കൾ പരാതി നൽകുകയും ചെയ്തിട്ടുണ്ടെന്ന് റൂറൽ പൊലീസ് സൂപ്രണ്ട് സതീഷ് കുമാർ പറഞ്ഞു.
സംഭവത്തിൽ സന്ദീപ് തന്നെ കൂട്ട മാനഭംഗത്തിന് വിധേയനാക്കുകയായിരുന്നുവെന്ന് യുവതി പറയുന്നു. ഇരയായ പെൺകുട്ടിയുടെ സഹോദരനൊപ്പം സന്ദീപിന്റെ സഹോദരി ഒളിച്ചോടിയതിലുള്ള പ്രതികാരമായാണ് സന്ദീപ് യുവതിയെ ആക്രമിച്ചത്. വെടിയൊച്ച കേട്ട് പുറത്തിറങ്ങിയപ്പോൾ അച്ഛൻ കണ്ടത് മകൾ ചോരവാർന്ന നിലയിൽ വീട്ടിൽ നിന്ന് 100 മീറ്റർ അകലെ കിടക്കുന്നതാണ്. മൂക്കിൽ പരിക്കേറ്റ യുവതിയുടെ നില ഗുരുതരമല്ല. ബൽറാംപൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയെ പിന്നീട് കിങ് ജോർജ് മെഡിക്കൽ യൂനിവേഴ്സിറ്റി ട്രോമകെയറിലേക്ക് മാറ്റി. സംഭവം താൻ പൊലീസിൽ അറിയിക്കുമെന്ന് പറഞ്ഞപ്പോഴാണ് പ്രതികളിൽ ഒരാൾ തന്നെ വെടി വച്ചതെന്ന് യുവതി മൊഴി നൽകി. കൂട്ടമാനഭംഗത്തിനും കൊലപാതക ശ്രമത്തിനുമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
വീട്ടിൽ തന്നെ ടോയ്ലറ്റ് സ്ഥാപിക്കാൻ സർക്കാർ നിർബന്ധിക്കുമ്പോഴും ദശലക്ഷക്കണക്കിന് പേർ തുറസായ സ്ഥലത്ത് പ്രാഥമിക കൃത്യം നിർവഹിക്കുകയും അതുവഴി ലൈംഗിക അതിക്രമങ്ങൾക്ക് വഴിവെക്കുന്നതായും പൊലീസ് പറയുന്നു.
https://www.facebook.com/Malayalivartha


























