Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

റെയില്‍വേ സ്റ്റേഷന്‍ സന്ദർശിക്കാനെത്തിയ ഹേമമാലിനിയെക്കണ്ട് കാള വിരണ്ടു; സ്റ്റേഷൻ മാസ്റ്റർക്ക് സസ്‌പെൻഷൻ

06 NOVEMBER 2017 12:56 PM IST
മലയാളി വാര്‍ത്ത

ഉത്തർപ്രദേശിലെ മധുര ജംഗ്ഷൻ റെയില്‍വേ സ്റ്റേഷന്‍ വികസനവുമായി ബന്ധപ്പെട്ട് പരിശോധനക്കെത്തിയ നടിയും ബിജെപി എംപിയുമായ ഹേമമാലിനിയുടെ നേർക്ക് കലിപൂണ്ട കാള പാഞ്ഞെത്തി. തലനാരിഴയ്ക്കാണ് കാളയുടെ കുത്തില്‍നിന്നും ഹേമമാലിനി രക്ഷപെട്ടത്. സംഭവത്തിൽ സ്റ്റേഷന്‍ മാനേജര്‍ കെ.എല്‍ മീണയെ സസ്പെന്‍ഡ് ചെയ്തു.

ബുധനാഴ്ചയായിരുന്നു സംഭവം നടന്നത്. റെയില്‍വെ സ്റ്റേഷനില്‍ വിനോദ സഞ്ചാരികള്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടത്താനും പരിശോധന നടത്താനുമാണ് ഒരു ആര്‍ക്കിടെക്റ്റിനൊപ്പം എം പി എത്തിയത്. ഹേമ മാലിനിയെ പ്ലാറ്റ്‌ഫോമില്‍ വെച്ചാണ് കാള ആക്രമിക്കാന്‍ ശ്രമിച്ചത്. പൊലീസുകാര്‍ സംരക്ഷണവലയം തീര്‍ത്തതുകൊണ്ടാണ് താരം അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത്. ഇവരുടെ കൂടെയുണ്ടായിരുന്ന പ്രവര്‍ത്തകര്‍ കാളയെ വിരട്ടാന്‍ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല.

എംപിയുടെ സുരക്ഷ ക്രമീകരണങ്ങളിലുണ്ടായ പാളിച്ചയാണ് സംഭവത്തിനു പിന്നില്‍. സ്റ്റേഷന്‍ മാനേജര്‍ കെ.എല്‍ മീണയെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ടെങ്കിലും എംപിയുടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നുണ്ടായ വീഴ്ചയും അന്വേഷിക്കുന്നുണ്ട്.

സംഭവത്തെ തുടര്‍ന്ന് സ്റ്റേഷന്‍ പരിസരത്തു അലഞ്ഞു തിരിഞ്ഞു നടക്കുന്ന പശുക്കളെയും മറ്റു മൃഗങ്ങളേയും നിയന്ത്രിക്കാനുള്ള സംവിധാനമൊരുക്കാനുള്ള തയാറെടുപ്പിലാണ് അധികൃതര്‍. റെയില്‍വെ മന്ത്രി പിയൂഷ് ഗോയലിന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു എംപി റെയില്‍വെ സ്‌റ്റേഷന്‍ സന്ദര്‍ശിക്കാന്‍ എത്തിയത്.

മുംബൈയിലെ റെയില്‍വെ സ്‌റ്റേഷനില്‍ ഉണ്ടായ ദുരന്തത്തിനുശേഷം എല്ലാ എംപിമാരും അവരുടെ അധികാരപരിധിയില്‍ വരുന്ന റെയില്‍വെ സ്‌റ്റേഷന്‍ സന്ദര്‍ശിക്കണം എന്ന നിര്‍ദ്ദേശമായിരുന്നു മന്ത്രി നല്‍കിയത്. സ്‌റ്റേഷനുകള്‍ സന്ദര്‍ശിച്ച് പോരായ്മകള്‍ റിപ്പോര്‍ട്ട് ചെയ്യാനും നിര്‍ദ്ദേശമുണ്ടായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

104 യാത്രക്കാരുമായി പറന്ന വിമാനത്തിന് ഇടിമിന്നലേറ്റു, ഇന്‍ഡിഗോ വിമാനത്തിന് അടിയന്തര ലാന്‍ഡിങ്  (3 hours ago)

കാണാതായ എംബിബിഎസ് വിദ്യാര്‍ഥിയെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (4 hours ago)

ശബരിമല സ്വര്‍ണ പ്പാളി കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ചു  (4 hours ago)

ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്ന് വീണ് ഒന്നരവയസുള്ള കുട്ടിക്ക് ദാരുണാന്ത്യം  (4 hours ago)

പ്രേംനസീറിന്റെ മൂത്ത മകള്‍ ലൈലാബീഗം അന്തരിച്ചു  (4 hours ago)

600 കോടി രൂപയുടെ ആസ്തികള്‍ വെളിപ്പെടുത്തിയ വിജയ് 30 കോടിയുടെ ആസ്തി വെളിപ്പെടുത്താത്തത് അഴിമതിയാണോ?  (5 hours ago)

വാഹനങ്ങളുടെ മോഡിഫിക്കേഷന് നിറവും രൂപവും ഉള്‍പ്പെടെ ഏഴ് മാറ്റങ്ങള്‍ വരുത്താം  (5 hours ago)

നാളെ കരിദിനമായി ആചരിക്കാൻ കോൺഗ്രസ്; പൊലീസുകാർക്കെതിരെ ആക്രമണം നടന്നെന്ന് ആരോപണം, പ്രതിപക്ഷ നീക്കം നിരീക്ഷിച്ച് കേന്ദ്രം  (6 hours ago)

ഭരണം പോയി, എകെജി സെന്ററും പോയി എകെജി സെന്റര്‍ കൈയേറ്റ ഭൂമിയെന്ന് പുറമ്പോക്കു ഭൂമിയെന്ന് റവന്യൂ രേഖ നാണം കെട്ട് പിണറായിയും ഗോവിന്ദനും  (6 hours ago)

സുഗതന് പട്ടാഭിഷേകം..! സുരേഷ് ഗോപി നേരെ വിയ്യൂരിൽ ശത്രുക്കളെ കശക്കിയെറിഞ്ഞ് കോടതി,VVR നേരിട്ടിറങ്ങി  (6 hours ago)

ആഷിക്ക് അവസാനമായി വിളിച്ചത് ആ വ്യക്തിയെ..! ആ കാറിനുള്ളിൽ സംഭവിച്ചത് അനക്കമില്ലാത്ത മണിക്കൂർ  (7 hours ago)

രാഹുലിന്റെ കക്ഷത്ത് ശൈലജയുടെ തല...മാഡത്തിന് മുണ്ടാട്ടം മുട്ടിയ ഷൈലജ FAKE-യെന്ന് സുരേഷിന്റെ കാലൻ രാഹുൽ,ദേ കൂട്ടിയിട്ട് കത്തിക്കുന്നു  (7 hours ago)

റിയാസിന്റെ സുഹൃത്ത് ഹസന്‍ വാരിസിന്റെ മൊഴി എസ്‌ഐ ടി രേഖപ്പെടുത്തി  (7 hours ago)

പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണം  (9 hours ago)

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍  (10 hours ago)

Malayali Vartha Recommends