ബോളിവുഡ് ചിത്രം പത്മാവതിയുടെ സംവിധായകൻ സഞ്ജയ് ലീല ബൻസാലിക്കെതിരെ പ്രതിഷേധവുമായി കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്

ഏറെ വിവാദങ്ങൾക്കൊടുവിൽ അടുത്തമാസം തീയറ്ററുകളിൽ എത്തുന്ന ബോളിവുഡ് ചിത്രമാണ് സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്ത പത്മാവതി. വിവാദങ്ങൾ ഒന്ന് കെട്ടടങ്ങി തുടങ്ങിയപ്പോഴാണ് പത്മാവതിക്കെതിരെ രൂക്ഷവിമർശനവുമായി കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ് രംഗത്തെത്തിയിരിക്കുന്നത്. പത്മാവതിക്കെതിരെ നേരത്തെയും രൂക്ഷ വിമർശനവുമായി ബി.ജെ.പി നേതാക്കൾ ഉൾപ്പെടയുള്ളവർ രംഗത്തെത്തിയതിനുപിന്നാലെയാണ് കേന്ദ്രമന്ത്രി വിമർശനവുമായി എത്തിയത്.
മറ്റ് മതത്തിനെ എന്തുകൊണ്ട് സഞ്ജയ് ബൻസാലിയോ മറ്റ് സംവിധായകരോ സിനിമയാക്കുന്നില്ലെന്ന് അദ്ദേഹം ചോദിക്കുന്നു. എല്ലാവരും ഹിന്ദു ഗുരുക്കൻമാരെയും ദെെവങ്ങളെയും പോരാളികളെയുമാണ് സിനിമയാക്കുന്നത്.
മറ്റുള്ള മതങ്ങളെ കുറിച്ച് സിനിമയാക്കാനോ അഭിപ്രായം പറയാനോ ആർക്കെങ്കിലും ധെെര്യമുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. ഇനി ഇത് നമുക്ക് സഹിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. സഞ്ജയ് ബൻസാലി സംവിധാനം ചെയ്യുന്ന പത്മാവതിക്കെതിരെ പ്രതിഷേധങ്ങൾ ഉയരുന്ന സാഹചര്യത്തിലാണ് വിമർശനവുമായി കേന്ദ്രമന്ത്രി തന്നെ രംഗത്തെത്തിയിരിക്കുന്നത്.

ഡിസംബർ 1ന് തിയേറ്ററുകളില്‍ എത്തുകയാണ് സഞ്ജയ് ലീല ബന്‍സാലിയുടെ ‘പത്മാവതി’. ദീപിക പദുക്കോണ്‍, രണ്‍വീര്‍ സിംഗ്, ഷാഹിദ് കപൂര്‍, തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നത്. മേവാറിലെ രാജ്ഞി റാണി പത്മിനി എന്ന പത്മാവതിയുടെയും മുസ്ലീം ഭരണാധികാരി അലാവുദ്ദീന്‍ ഖില്‍ജിയുടെയും പ്രണയ കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം.ഖില്‍ജിയായി രണ്‍വീര്‍ സിംഗും ഷാഹിദ് കപൂര്‍ ദീപികയുടെ കഥാപാത്രമായ പത്മാവതിയുടെ ഭര്‍ത്താവും മേവാറിലെ രാജാവുമായ രാവല്‍ രത്തന്‍ സിംഗ് എന്ന കഥാപാത്രത്തെയും അവതരിപ്പിച്ചിരിക്കുന്നു. സഞ്ജയ് ദത്ത്, അതിദി റാവു ഹൈദരി, ഡാനി, സോനു സൂദ്, ജിം സര്‍ഭ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നു.



https://www.facebook.com/Malayalivartha


























