Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

നോട്ടുനിരോധനത്തിന്റെ ഒന്നാം വാര്‍ഷികം നാളെ കരിദിനാചരണം

07 NOVEMBER 2017 09:32 AM IST
മലയാളി വാര്‍ത്ത

പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ 'നോട്ടു വിപ്ലവ'ത്തിന്റെ ഒന്നാം വാര്‍ഷികം നാളെ. വിനിമയം ചെയ്തുവന്ന കറന്‍സി നോട്ടുകളില്‍ 86 ശതമാനവും ഒറ്റയടിക്ക് അസാധുവാക്കിയതുമൂലം ഉണ്ടായ മാന്ദ്യം സമ്പദ്‌രംഗം അവതാളത്തിലാക്കിയ പശ്ചാത്തലത്തിലാണ് ഒന്നാം വാര്‍ഷികം.

നോട്ട് അസാധുവാക്കല്‍, ധിറുതിപിടിച്ച് ജി.എസ്.ടി നടപ്പാക്കിയത് എന്നിവ പൊതുസമൂഹത്തില്‍ ഉണ്ടാക്കിയിരിക്കുന്ന പ്രയാസങ്ങള്‍ ഉയര്‍ത്തിക്കാട്ടി ബുധനാഴ്ച പ്രതിപക്ഷ പാര്‍ട്ടികള്‍ കരിദിനം ആചരിക്കുകയാണ്. കോണ്‍ഗ്രസ്, സി.പി.എം, തൃണമൂല്‍ കോണ്‍ഗ്രസ് എന്നിവയടക്കം 18 പ്രതിപക്ഷപാര്‍ട്ടികളാണ് രാജ്യവ്യാപകമായി പ്രതിഷേധദിനാചരണം നടത്തുന്നത്.

നിര്‍ണായകമായ ഗുജറാത്ത് തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന ഘട്ടത്തില്‍ പ്രതിപക്ഷം നടത്തുന്ന കരിദിനാചരണത്തെ ബദല്‍ പരിപാടി സംഘടിപ്പിച്ചു നേരിടുകയാണ് ബി.ജെ.പി.

കള്ളപ്പണവിരുദ്ധ ദിനമായാണ് നവംബര്‍ എട്ട് ബി.ജെ.പി രാജ്യവ്യാപകമായി ആചരിക്കുന്നത്. അതേസമയം, നോട്ടു നിരോധനത്തെ എതിര്‍ക്കുന്നവരില്‍ ബി.ജെ.പിയുടെ തൊഴിലാളി സംഘടനയായ ബി.എം.എസുമുണ്ട്. നോട്ടും ജി.എസ്.ടിയും സൃഷ്ടിച്ച മാന്ദ്യം അടുത്ത രണ്ടു വര്‍ഷത്തേക്ക് മാറ്റമില്ലാതെ തുടരുമെന്ന സാമ്പത്തിക വിദഗ്ധരുടെ പ്രവചനം 2019ലെ പൊതുതെരഞ്ഞെടുപ്പിനെ നേരിടുന്നതില്‍ ബി.ജെ.പിയുടെ ആത്മവിശ്വാസം ചോര്‍ത്തിയിട്ടുണ്ട്. വിപണിയിലെ മരവിപ്പ്, വിലക്കയറ്റം, നോട്ട് അസാധുവാക്കലിനു പിന്നാലെ ആധാര്‍ പിന്‍ബലമാക്കി സര്‍ക്കാര്‍ കൊണ്ടുവരുന്ന നിയന്ത്രണങ്ങള്‍ എന്നിവ കടുത്ത അമര്‍ഷമാണ് ഉണ്ടാക്കിയിട്ടുള്ളത്

2016 നവംബര്‍ എട്ടിനാണ് മന്ത്രിസഭാംഗങ്ങള്‍ക്കുപോലും ശരിയായ വിവരം നല്‍കാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്തത്. 500 രൂപ, 1000 രൂപ നോട്ടുകളാണ് അസാധുവായി പ്രഖ്യാപിച്ചത്. കള്ളപ്പണം, കള്ളനോട്ട്, ഭീകരത, നികുതിവെട്ടിപ്പ് എന്നിവ തടയാനും പണരഹിത സമ്പദ്‌വ്യവസ്ഥയിലേക്ക് രാജ്യത്തെ നയിക്കാനുമാണ് 15.44 ലക്ഷം കോടി രൂപയുടെ നോട്ടുകള്‍ ഒറ്റയടിക്ക് അസാധുവാക്കുന്നതെന്നാണ് സര്‍ക്കാര്‍ പറഞ്ഞത്.

എന്നാല്‍, ഒരു കൊല്ലം പിന്നിടുമ്പോള്‍ ഈ ലക്ഷ്യങ്ങളൊന്നും നടപ്പായില്ല. അസാധുവാക്കിയ കറന്‍സിയുടെ മൂല്യത്തിനുള്ള മുഴുവന്‍ നോട്ടുകളുംതന്നെ ബാങ്കുകളിലേക്ക് തിരിച്ചെത്തി. അതോടെ കള്ളപ്പണം, കള്ളനോട്ട് തുടങ്ങിയവക്കെതിരായ പോരാട്ടമാണ് സര്‍ക്കാര്‍ നടത്തിയതെന്ന പ്രതീതി പോയ്മറഞ്ഞു. സര്‍ക്കാറിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളെല്ലാം പാളി.

കൃഷിയും വ്യാപാരവും വ്യവസായവുമെല്ലാം ഒരുപോലെ തളര്‍ത്തിയ നോട്ടു പരിഷ്‌കാരം ഉണ്ടാക്കിവെച്ച പ്രതിസന്ധിയില്‍നിന്ന്, അതിന്റെ നടത്തിപ്പുകാരായ ബാങ്കുകളും കരകയറിയിട്ടില്ല. പലിശനിരക്കുകള്‍ കുറച്ചെങ്കിലും വാങ്ങല്‍ശേഷി പോയതിനാല്‍ നിക്ഷേപ, വായ്പ തോതിലെ അന്തരം വര്‍ധിച്ചുനില്‍ക്കുകയാണ്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

104 യാത്രക്കാരുമായി പറന്ന വിമാനത്തിന് ഇടിമിന്നലേറ്റു, ഇന്‍ഡിഗോ വിമാനത്തിന് അടിയന്തര ലാന്‍ഡിങ്  (3 hours ago)

കാണാതായ എംബിബിഎസ് വിദ്യാര്‍ഥിയെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (4 hours ago)

ശബരിമല സ്വര്‍ണ പ്പാളി കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ചു  (4 hours ago)

ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്ന് വീണ് ഒന്നരവയസുള്ള കുട്ടിക്ക് ദാരുണാന്ത്യം  (4 hours ago)

പ്രേംനസീറിന്റെ മൂത്ത മകള്‍ ലൈലാബീഗം അന്തരിച്ചു  (4 hours ago)

600 കോടി രൂപയുടെ ആസ്തികള്‍ വെളിപ്പെടുത്തിയ വിജയ് 30 കോടിയുടെ ആസ്തി വെളിപ്പെടുത്താത്തത് അഴിമതിയാണോ?  (5 hours ago)

വാഹനങ്ങളുടെ മോഡിഫിക്കേഷന് നിറവും രൂപവും ഉള്‍പ്പെടെ ഏഴ് മാറ്റങ്ങള്‍ വരുത്താം  (5 hours ago)

നാളെ കരിദിനമായി ആചരിക്കാൻ കോൺഗ്രസ്; പൊലീസുകാർക്കെതിരെ ആക്രമണം നടന്നെന്ന് ആരോപണം, പ്രതിപക്ഷ നീക്കം നിരീക്ഷിച്ച് കേന്ദ്രം  (6 hours ago)

ഭരണം പോയി, എകെജി സെന്ററും പോയി എകെജി സെന്റര്‍ കൈയേറ്റ ഭൂമിയെന്ന് പുറമ്പോക്കു ഭൂമിയെന്ന് റവന്യൂ രേഖ നാണം കെട്ട് പിണറായിയും ഗോവിന്ദനും  (6 hours ago)

സുഗതന് പട്ടാഭിഷേകം..! സുരേഷ് ഗോപി നേരെ വിയ്യൂരിൽ ശത്രുക്കളെ കശക്കിയെറിഞ്ഞ് കോടതി,VVR നേരിട്ടിറങ്ങി  (6 hours ago)

ആഷിക്ക് അവസാനമായി വിളിച്ചത് ആ വ്യക്തിയെ..! ആ കാറിനുള്ളിൽ സംഭവിച്ചത് അനക്കമില്ലാത്ത മണിക്കൂർ  (7 hours ago)

രാഹുലിന്റെ കക്ഷത്ത് ശൈലജയുടെ തല...മാഡത്തിന് മുണ്ടാട്ടം മുട്ടിയ ഷൈലജ FAKE-യെന്ന് സുരേഷിന്റെ കാലൻ രാഹുൽ,ദേ കൂട്ടിയിട്ട് കത്തിക്കുന്നു  (7 hours ago)

റിയാസിന്റെ സുഹൃത്ത് ഹസന്‍ വാരിസിന്റെ മൊഴി എസ്‌ഐ ടി രേഖപ്പെടുത്തി  (7 hours ago)

പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണം  (9 hours ago)

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍  (10 hours ago)

Malayali Vartha Recommends