യുവതിയെ ബലമായി തുപ്പല്‍ നക്കിച്ചതായി ആരോപണം, സംഭവം ബിഹാറിലെ മുസഫര്‍പൂരില്‍

വനിതാ പഞ്ചായത്ത് മെമ്ബറെ തുപ്പല്‍ നക്കിച്ചതായി ആരോപണം. ബിഹാറിലെ ഒരു ഖാപ് പഞ്ചായത്തിനെതിരെയാണ് വനിതാ പഞ്ചായത്ത് മെമ്ബറായ ദുലാരി ദേവി(38) പരാതിയുമായെത്തിയത്. ഒരു വാടകപ്രശ്‌നത്തില്‍ ഇടപെട്ട ഖാപ് പഞ്ചായത്ത് യുവതിക്ക് നല്‍കിയ ശിക്ഷയായിരുന്നു ഇത്.ബിഹാറിലെ മുസഫര്‍പുര്‍ ജില്ലയിലെ മീനാപുര്‍ ബ്ലോക്കിലെ ഒരു ഗ്രാമത്തിലാണ് സംഭവം.
ഇവിടുത്തെ ബിഷുന്‍പുര്‍ പഞ്ചായത്ത് സമിതി മെമ്ബറാണ് ദുലാരി ദേവി. ഇവരെയും ഭര്‍ത്താവിനെയും ഖാപ് പഞ്ചായത്ത് കഴിഞ്ഞദിവസം വിളിപ്പിച്ചിരുന്നു. വാടകപ്രശ്‌നം ചര്‍ച്ച ചെയ്യുന്നതിനായാണ് വിളിപ്പിച്ചത്.ഇവിടെ വെച്ച് വാടകക്കാരന്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. ഇയാള്‍ക്ക് പിന്തുണ നല്‍കിയ ഖാപ് പഞ്ചായത്ത് ബലമായി സ്വന്തം തുപ്പല്‍ യുവതിയെക്കൊണ്ട് നക്കിപ്പിക്കുകയായിരുന്നു.
സംഭവത്തില്‍ പനാപുര്‍ പോലീസ് സ്‌റ്റേഷനില്‍ യുവതി പരാതി നല്‍കിയിട്ടുണ്ട്.യുവതിയില്‍ നിന്നും അരുണ്‍ സിങ് എന്നയാള്‍ കട വാടകയ്‌ക്കെടുത്തിരുന്നു. മാസം 2,500 രൂപ വാടകയ്ക്കായിരുന്നു മുറിയെടുത്തത്.
എന്നാല്‍, 2,000 രൂപ മാത്രമാണ് അടുത്തിടെ നല്‍കിയിരുന്നത്. കട ഒഴിയാന്‍ പറഞ്ഞതോടെ ഇയാള്‍ ഖാപ് പഞ്ചായത്തിനെ സമീപിക്കുകയായിരുന്നു. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha


























