കോടിയേരിയുടെ മകനെതിരെയുള്ള പരാതി കമ്പനി പ്രതിനിധികള്‍ നല്‍കിയത് സീതാറാം യച്യൂരിക്ക് നേരിട്ട്; ഈ വാര്‍ത്ത ഗ്രൂപ്പ് പോരിന്റെ ഭാഗമായി മനോരമയ്ക്ക് ചോര്‍ത്തി കൊടുത്തത് യച്യൂരിയുടെ സെക്രട്ടറി

സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ദുബയില്‍ നിന്ന് 13 കോടിയോളം രൂപ വായ്പയെടുത്ത് മുങ്ങിയെന്ന് പരാതി. മലയാളമനോരമയും മറ്റ് ചില ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലുകളും ഇത് റിപ്പോര്‍ട്ട് ചെയ്തു. യു.എ.ഇക്കാരനായ ഒരാളുടെ ഉടമസ്ഥതയിലുള്ള കമ്പനിക്ക് വേണ്ടി വായ്പയെടുത്ത ശേഷം പണം നല്‍കാതെ മുങ്ങിയതിനെ തുടര്‍ന്ന് കമ്പനി പ്രതിനിധികള്‍ പൊളിറ്റ് ബ്യൂറോയെ സമീപിച്ചെന്ന് മുതിര്‍ന്ന സി.പി.എം നേതാക്കള്‍ സ്ഥിരീകരിച്ചതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. പണം തട്ടിയെടുത്ത ശേഷം മകന്‍ ചെക്ക് നല്‍കിയെങ്കിലും അതെല്ലാം മടങ്ങി. ഇതേ തുടര്‍ന്നാണ് ദുബയ് കോടതിയെ കമ്പനി സമീപിച്ചതെന്നാണ് റിപ്പോര്‍ട്ട്.
കമ്പനി നല്‍കിയ പരാതിയില്‍ അടുത്ത മാസം ദുബയ് കോടതി കേസ് കേള്‍ക്കാനിരിക്കുകയാണ്. അതിന് മുമ്പ് കേസ് രമ്യമായി പരിഹരിക്കാനാണ് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യച്യൂരിക്ക് കമ്പനി അധികൃതര്‍ നേരിട്ട് പരാതി നല്‍കിയത്. കൊല്‍ക്കത്തില്‍ നടന്ന കേന്ദ്രകമ്മിറ്റിക്കിടെയാണ് പരാതി നല്‍കിയത്. പാര്‍ട്ടിയിലെ ഗ്രൂപ്പ് പോരിന്റെ ഭാഗമായി, സീതാറാം യച്യൂരിയുടെ പ്രൈവറ്റ് സെക്രട്ടറി ഈ പരാതി ഡല്‍ഹിയിലെ മനോരമ ലേഖകന് ചോര്‍ത്തി നല്‍കിയെന്നാണ് കോടിയേരി അടങ്ങുന്ന ഗ്രൂപ്പിലെ നേതാക്കള്‍ ആരോപിക്കുന്നത്. ദുബയ് കോടതി ഈ കേസ് നേരത്തെ തള്ളിക്കളഞ്ഞതാണെന്ന് ആരോപണവിധേയന്റെ അടുത്തവൃത്തങ്ങള്‍ പറഞ്ഞു.
കുറേ വര്‍ഷങ്ങളായി ദുബയില്‍ ബിസിനസ് നടത്തിവരുകയായിരുന്നു മകന്‍. ഇയാളെ ദുബയിലെ കോടതിയില്‍ ഹാജരാക്കാന്‍ ദുബയ് പൊലീസ് ഇന്റര്‍പോളിന്റെ സഹായം തേടാന്‍ നീക്കം നടക്കുന്നതായി മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.
https://www.facebook.com/Malayalivartha























