നിയമസഭയിലേക്ക് കോൺഗ്രസ് ഇവരെ മത്സരിപ്പിക്കരുത്; ഇവർ കേരളം മുടിപ്പിക്കും; മത്സരിപ്പിക്കേണ്ടുന്നത് ഈ ചെറുപ്പക്കാരെ; തുറന്നടിച്ച് കെ എം ഷാജഹാൻ

2021 ൽ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ സ്ഥാനാർഥി നിർണ്ണയവുമായി ബന്ധപ്പെട്ട് വലിയ രീതിയിലുള്ള ചർച്ചകൾ നടന്ന് കൊണ്ടിരിക്കുകയാണ്. യു ഡിഎഫി ലാണ് ചർച്ചകൾ സജീവം. തിരഞ്ഞെടുപ്പിൽ കോൺഗ്രസിൽ നിന്ന് മത്സരിക്കാൻ പാടില്ലാത്തവരും മത്സരിക്കണമെന്ന് താൻ ആഗ്രഹിക്കുന്നവരെയും ചൂണ്ടിക്കാണിക്കുകയാണ് കെ എം ഷാജഹാൻ. മലയാളിവർത്തയോടാണ് അദ്ദേഹം ഇക്കാര്യം തുറന്നുപറയുന്നത്
തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ യോഗ്യതയില്ലാത്തവരുടെ കൂട്ടത്തിൽ ആദ്യം ഉയർന്നുവന്നത് പി ജെ കുര്യനാണ്. ലോക്സഭയിലും രാജ്യസഭയിലുമായി ആറ് തവണ എം പി, ആറ് വർഷക്കാലം രാജ്യസഭാ ഉപാദ്ധ്യക്ഷൻ, 2 തവണ കേന്ദ്ര മന്ത്രിയായ വ്യക്തിയാണ് പി ജെ കുര്യൻ. ഈ സ്ഥാനങ്ങളെല്ലാം വഹിച്ച 80 വയസ്സിന് മുകളിൽ പ്രായമായ പി ജെ കുര്യൻ മത്സരിക്കാൻ പാടില്ലാത്തവരുടെ ലിസ്റ്റിൽ ഒന്നാമനാണെന്നാണ് കെ എം ഷാജഹാൻ പറയുന്നത്
രണ്ടാമതായി കെ വി തോമസ്. അധികാരത്തിന് വേണ്ടിയുള്ള നെട്ടോട്ടത്തിലാണ് കെ വി തോമസ്. 5 തവണ എംപിയും, 2 തവണ എംൽ എ, ഒരു തവണ കേന്ദ്ര മന്ത്രിയുമായിരുന്നു ഒരു തവണ സംസ്ഥാന മന്ത്രിയായിരുന്നു. അദ്ദേഹത്തിന് സ്ഥാനം കിട്ടിയില്ല എന്ന ആക്രാന്തമാണ്. അദ്ദേഹത്തിന് സ്ഥാനമില്ലാത്ത ജീവിക്കാനാകില്ല എന്ന അവസ്ഥയാണ്. ഒരുകാരണവശാലും അദ്ദേഹം മത്സരിക്കാൻ നിൽക്കരുത് എന്നാണ് എന്റെ അഭിപ്രായം എന്ന് കെഎം ഷാജഹാൻ പറഞ്ഞു. കെ വി തോമസ് ഇടതുപക്ഷത്തിന്റെ വ്യക്തിയായി നിന്നാലും വലിയ ആഘോഷമായി കാൽലക്ഷം വോട്ടിനു എങ്കിലും അദ്ദേഹത്തെ ജനങ്ങൾ തോൽപ്പിക്കണം എന്നും കെഎം ഷാജഹാൻ പറഞ്ഞു. മുല്ലപ്പള്ളി രാമചന്ദ്രനും മത്സരിക്കാൻ പാടില്ലാത്ത വ്യക്തികളിൽ പെട്ട ആളാണ്. അദ്ദേഹം 25 തവണ എംപിയായിരുന്നു. കണ്ണൂർ മണ്ഡലത്തിൽ നിന്നും ആയിരുന്നു അദ്ദേഹം എംപി യായത്. അതിനു ശേഷം അദ്ദേഹം വടകരയിൽ നിന്നും എംപി ആയി. അങ്ങനെ ഏഴു പ്രാവശ്യം അദ്ദേഹം എംപി ആയി.രണ്ടുതവണ അദ്ദേഹം കേന്ദ്രമന്ത്രിയായി. അതുകൊണ്ട് ഒരു കാരണവശാലും ഇനി അദ്ദേഹം നിൽക്കരുത് എന്നാണ് തന്റെ അഭിപ്രായം എന്ന് കെ എം ഷാജഹാൻ പ്രതികരിച്ചു. അഖിലേന്ത്യാ കോൺഗ്രസ് പറഞ്ഞാൽ താൻ മത്സരിക്കുമെന്നാണ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞിരിക്കുന്നത്. അതിന്റെ അർത്ഥം അദ്ദേഹത്തിന് ഇനിയും മത്സരിക്കാനുള്ള ഒരു ആഗ്രഹം മനസ്സിൽ ഉണ്ട് എന്നാണ്. എന്നാൽ ഒരു കാരണവശാലും കോൺഗ്രസ് അദ്ദേഹത്തിനെ മത്സരിപ്പിക്കാൻ അനുവദിക്കരുതെന്നാണ് കെ എം ഷാജഹാൻ അഭിപ്രായപ്പെടുന്നത് . മത്സരിക്കേണ്ട എന്ന് താൻ ആഗ്രഹിക്കുന്ന മറ്റൊരു വ്യക്തി കെ സി തോമസ് ആണ് . 8 തവണ മത്സരിച്ച വ്യക്തിയാണ് അദ്ദേഹം .1982 മുതൽ 2016 വരെ അദ്ദേഹം നിരന്തരമായി ജയിച്ചു കൊണ്ടിരിക്കുന്ന വ്യക്തിയാണ്. 40 വർഷക്കാലം എംഎൽഎ ആകുകയും അഞ്ചുവർഷക്കാലം മന്ത്രിയുമായിരുന്ന കെ ടി തോമസ് ഒരുകാരണവശാലും മത്സരിക്കരുത് എന്നാണ് കെ എം ഷാജഹാൻ അഭിപ്രായപ്പെടുന്നത്. അദ്ദേഹം ഇരിക്കൂറിൽ ഇനി മത്സരിക്കുന്നില്ല എന്ന് പറഞ്ഞു മാത്രമല്ല മറ്റ് ചിലയിടങ്ങളിലും കൂടി മത്സരിക്കാൻ നോക്കുന്നുണ്ട്. എന്നാൽ അദ്ദേഹം മത്സരിക്കരുത് എന്നാണ് തന്റെ ആഗ്രഹം എന്നും കെഎം ഷാജഹാൻ പറഞ്ഞു. ഡൊമിനിക് പ്രെസന്റ്റേഷൻ, എം എം ഹസ്സൻ, തുടങ്ങിയവരൊക്കെ മത്സരിച്ച് കഴിഞ്ഞാൽ കോൺഗ്രസിന് അവസ്ഥ എന്താകും എന്ന് നേതാക്കൾ ചിന്തിക്കുമെന്നാണ് താൻ കരുതുന്നതെന്നും അദ്ദേഹം തുറന്നടിച്ചു.
മത്സരിക്കേണ്ട താൻ ആഗ്രഹിക്കുന്ന വ്യക്തികൾ ഇവരൊക്കെയാണ്. എന്നാൽ കോൺഗ്രസിൽ നിന്നും മത്സരിക്കണമെന്ന് താൻ ആഗ്രഹിക്കുന്ന വ്യക്തികളുടെ പേരും അദ്ദേഹം ചൂണ്ടിക്കാട്ടുകയുണ്ടായി. അതിൽ ഒന്നാമത്തെ വ്യക്തി തിരുവഞ്ചൂർ രാധാകൃഷ്ണനാണ്. അദ്ദേഹം നാലുവർഷമായി രാഷ്ട്രീയരംഗത്ത് സജീവമല്ല എന്ന കാര്യം അറിയാം. മാത്രമല്ല തന്റെ മണ്ഡലത്തിൽ താൻ മാത്രമേ ജയിക്കൂ എന്ന ഒരു ചിത്രം അദ്ദേഹം ഉണ്ടാക്കിയെടുത്തിട്ടുണ്ട്. എന്നാൽ അതിനോട് ഒക്കെ താൻ വിയോജിപ്പ് അറിയിക്കുകയാണ്. തിരുവഞ്ചൂർ രാധാകൃഷ്ണൻ കൽപ്പാന്തകാലത്തോളം അവിടെനിന്ന് മത്സരിക്കണമെന്ന വിയോജിപ്പ് ഉണ്ടെങ്കിലും അദ്ദേഹം മത്സരിക്കണം എന്നു പറയാനുള്ള കാരണം കെഎം ഷാജഹാൻ ചൂണ്ടിക്കാട്ടുന്നു. അദ്ദേഹാം മത്സരിക്കണമെന്ന് പറയാൻ രണ്ടു കാരണങ്ങളുണ്ട്. അതിൽ ഒന്ന് അദ്ദേഹം ടി പി ചന്ദ്രശേഖരൻ വധക്കേസിൽ പ്രതികളെ പിടികൂടുന്നതിൽ കാണിച്ച ഭരണമികവ് ആണ്.2012ൽ ടിപി ചന്ദ്രശേഖരൻ മരിക്കുന്നു. 2014ൽ വലിയ നേതാക്കന്മാർ ഒഴികെയുള്ള എല്ലാ പ്രതികളെയും പിടികൂടി ശിക്ഷ വാങ്ങിച്ചു കൊടുത്തത് നിർണായകമായി. തിരുവഞ്ചൂർ രാധാകൃഷ്ണൻ റെ ഏറ്റവും വലിയ ഭരണ മികവാണ് അത്. രണ്ടാമത്തെ കാര്യം കേരളത്തിലെ പോലീസ് സേനയിൽ കളങ്കിതനായയിട്ടുള്ള ശ്രീജിത്ത് എന്ന പോലീസുകാരൻ.ആ ഉദ്യോഗസ്ഥൻ ഇപ്പോൾ ക്രൈംബ്രാഞ്ച് മേധാവി ആയി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. എങ്ങനെ നോക്കിയാലും കേരള പോലീസ് സേനയിൽ കളങ്കിതനായിട്ടുള്ള വ്യക്തിയായിരുന്നു ശ്രീജിത്ത്. ശ്രീജിത്ത് എന്ന പൊലീസ് ഉദ്യോഗസ്ഥനെ 2013 ൽ സസ്പെൻഡ് ചെയ്യാൻ ആർജവം കാട്ടിയ മന്ത്രിയാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ
ഈ രണ്ടു ഭരണ മികവും തിരുവഞ്ചൂർ രാധാകൃഷ്ണൻ കാണിച്ചത് കൊണ്ടും, അദ്ദേഹം രണ്ടുതവണയും കോട്ടയത്ത് മത്സരിക്കാൻ നിൽക്കുന്നതിനോടുള്ള വിയോജിപ്പ് പ്രകടിപ്പിച്ചുകൊണ്ട് തന്നെ അടുത്ത തവണ തിരുവഞ്ചൂർ രാധാകൃഷ്ണൻ മത്സരരംഗത്ത് ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നു. എന്നാൽ അടുത്ത തവണ മന്ത്രി ആകണം എന്നും എംഎൽഎ ആകണം എന്നും ആഗ്രഹിക്കുന്ന ഒരു വ്യക്തി പി ടി തോമസ് ആണ് . ആരാണ് അടുത്ത തവണ ആദ്യം എംഎൽഎ ആവുക എന്ന് ചോദിച്ചാൽ അദ്ദേഹത്തിന്റെ പേരാണ് പറയുന്നത് . അദ്ദേഹത്തിന്റെ പേര് പറയാൻ കാരണം പി ടി തോമസ് ഒരു പോരാളിയാണ്. പോരാട്ട രംഗത്ത് ശക്തമായി നിൽക്കുന്ന വ്യക്തിയാണ് അദ്ദേഹം. ഗാഡ്ഗിൽ റിപ്പോർട്ടിനെ പിന്തുണച്ചത് കൊണ്ടാണ് അദ്ദേഹത്തിന് സീറ്റ് നഷ്ടമായത്. എങ്കിലും അദ്ദേഹം ആ തീരുമാനത്തിൽ നിന്നും പിന്മാറിയില്ല. നടിയെ ആക്രമിച്ച കേസിൽ പോലും മൊഴി കൊടുത്ത ആളാണ് പി ടി തോമസ്. ആ പിടി തോമസ് 12 മിനിറ്റ് കൊണ്ട് പിണറായി വിജയനെ നിയമസഭയിൽ ചമ്മന്തി ആക്കുന്നത് നമ്മൾ കണ്ടു. പിടി തോമസ് ഒരു പോരാളിയാണ് അദ്ദേഹമില്ലാത്ത ഒരു നിയമസഭയെ പറ്റി ചിന്തിക്കാനേ കഴിയില്ല. പിടി തോമസിനെ മന്ത്രിയായി പോലും കാണാൻ ആഗ്രഹിക്കുന്ന ഒരു പൊതുപ്രവർത്തകനാണ് താൻ എന്നും കെ എം ഹാജഹാൻ പറഞ്ഞു .കോൺഗ്രസിൽ അടുത്ത തവണ മത്സരിക്കാൻ ഉണ്ടായിരിക്കണം എന്ന് ആഗ്രഹിക്കുന്ന മറ്റൊരാൾ പി സി വിഷ്ണുനാഥ് ആണ്..ജനനേതാവ് എന്നതിലുപരി ഒരു പോരാട്ടത്തിലായിരുന്നു പി സി വിഷ്ണുനാഥ് കഴിഞ്ഞ നാളുകളിൽ.
കൊറോണയുമായി ബന്ധപ്പെട്ട വിഷയത്തിൽ നിരന്തരമായി വിമർശനങ്ങൾ ഉയർത്തിക്കൊണ്ടുവന്ന ഒരു വ്യക്തിയാണ് പി സി വിഷ്ണുനാഥ്. അദ്ദേഹത്തിന് താഴെത്തട്ടിലുള്ള ജനങ്ങളുമായി ബന്ധമില്ല എന്ന ആക്ഷേപം കേട്ടിട്ടുണ്ട് അതിനെക്കുറിച്ച് അറിയില്ല. പക്ഷെ യുഡിഎഫിന്റെ നയങ്ങളെ മുൻനിർത്തിക്കൊണ്ട് എൽഡിഎഫിനെതിരെ ഇടതടവില്ലാതെ പോരാടുന്ന ഒരു വ്യക്തിയാണ് പി സി വിഷ്ണുനാഥ്.
അതുപോലെതന്നെ ചെറുപ്പക്കാർ ഒരുപാട് പേരുണ്ട് . ഷാഫി പറമ്പിൽ എന്ന ചെറുപ്പക്കാരൻ അടുത്ത തവണ എന്തുവന്നാലും ഉണ്ടാകണം . വി ടി ബൽറാം, ശബരിനാഥ്, അൻവർ സാദിത്ത് എന്നിങ്ങനെ ചെറുപ്പക്കാരുണ്ട്. എന്നാൽ അവരുമായി താരതമ്യം ചെയ്താൽ അടുത്ത നിയമസഭയിൽ ഉണ്ടാകേണ്ടതെന്ന് താനാഗ്രഹിക്കുന്ന ചെറുപ്പക്കാരൻ ആരെന്നു ചോദിച്ചാൽ ഒരു സംശയം ഇല്ലാതെ പറയും അത് ഷാഫി പറമ്പിൽ ആണ്. കാരണം ഷാഫി പറമ്പിൽ എന്ന ചെറുപ്പക്കാരൻ ഒരു പോരാളിയാണ്. പിണറായി വിജയന്റെ പോലീസിനു മുമ്പിൽ നെഞ്ചുവിരിച്ച് നിൽക്കാൻ തന്റേടം കാണിക്കുന്ന ഒരു ചെറുപ്പക്കാരനാണ് ഷാഫി പറമ്പിൽ .അദ്ദേഹം എന്തായാലും അടുത്ത നിയമസഭയിൽ ഉണ്ടാകേണ്ട ഒരാളാണ്. അതുപോലെ തന്നെ മറ്റൊരു ചെറുപ്പക്കാരൻ പി സരിലാണ്. അദ്ദേഹം ഇന്ത്യൻ ഡോക്ടർ അഡ്മിനിസ്ട്രേഷൻ അക്കൗണ്ടിൽ നിന്നും രാജിവച്ചു വന്ന വ്യക്തിയാണ്. ഇതൊന്നും കോൺഗ്രസിൽ കേട്ടുകേൾവി പോലുമില്ലാത്ത കാര്യമാണ്.
ഐ എഎസിൽ നിന്നും രാജിവച്ചു എന്നതുകൊണ്ട് മാത്രമല്ല അദ്ദേഹത്തെ പിന്തുണയ്ക്കുന്നത്. അടുത്ത മന്ത്രിസഭയിൽ എംഎൽഎ ആകാനുള്ള എല്ലാ യോഗ്യതകളും ഉള്ള ഒരു ചെറുപ്പക്കാരൻ ആയതുകൊണ്ടാണ് അദ്ദേഹത്തിന്റെ പേര് പറഞ്ഞത്. അതുപോലെതന്നെ പരാമർശിക്കേണ്ട ഒരു പേരാണ് ബി ആർ എം ഷഫീർ. അദ്ദേഹം കൈരളി ചാനലിൽ പോലും പോയി ശക്തമായ വാദപ്രതിവാദങ്ങൾ ഉയർത്തുന്നത് ശ്രദ്ധയിൽപ്പെട്ടു. അദ്ദേഹം ഒരു എംഎൽഎ മെറ്റീരിയൽ ആണ്. അതുപോലെതന്നെ കണ്ണൂരിൽനിന്നുള്ള നിഖിൽ മാക്കുറ്റി എന്നുപറയുന്ന ചെറുപ്പക്കാരൻ, റിയാസ് മുക്കോളി എന്നൊരു ചെറുപ്പക്കാരൻ, ഇവരൊക്കെയാണ് മത്സരിക്കണമെന്ന് താൻ ആഗ്രഹിക്കുന്നത് എന്ന് കെ എം ഷാജഹാൻ പറഞ്ഞു.
https://www.facebook.com/Malayalivartha