പാർട്ടിയിൽ നിന്നും അകന്ന് പോകുന്ന മേജര്‍ രവിയെ വീണ്ടും തിരികെ കൊണ്ടുവരാനുള്ള ശക്തമായ ശ്രമവുമായി ബിജെപി

പാർട്ടിയിൽ നിന്നും അകന്ന് പോകുന്ന മേജര്‍ രവിയെ വീണ്ടും തിരികെ കൊണ്ടുവരാനുള്ള ശക്തമായ ശ്രമം നടത്തുകയാണ് ബിജെപി . മേജര്‍ രവിയുമായി വ്യക്തിപരമായ അടുപ്പമുള്ള ബിജെപി- ആര്‍എസ്‌എസ് നേതാക്കൾ അദ്ദേഹവുമായി ചര്‍ച്ച നടത്തി. ബിജെപിയുടെ പ്രധാന നേതാക്കള്‍ അദ്ദേഹവുമായി ഫോണില്‍ സംസാരിച്ചതായി മേജര്‍ രവി സൂചന നൽകുന്നു . താന്‍ നേരത്തേ ഉന്നയിച്ച വിമര്‍ശനങ്ങള്‍ നേതാക്കളുമായി പങ്കുവെച്ചതായി മേജര്‍ രവി വ്യക്തമാക്കി . ഐശ്വര്യ കേരളയാത്രയുടെ സ്വീകരണയോഗത്തില്‍ ക്ഷണിച്ചത് കൊണ്ടാണ് പോയത്. ബിജെപിയിലെ 90% നേതാക്കളും വിശ്വസിക്കാന്‍ കൊള്ളാത്തവരാണെന്നും എല്ലാവരും സ്വന്തമായി എന്തു ലഭിക്കുമെന്ന് അന്വേഷിച്ചു നടക്കുന്നവരാണെന്നും നേരത്തെ അദ്ദേഹം പരസ്യമായി കുറ്റപ്പെടുത്തിയിരുന്നു. ഇത്തവണ ബിജെപി നേതാക്കള്‍ക്കായി എവിടെയും പ്രസംഗിക്കാന്‍ പോകില്ലെന്നും പറഞ്ഞിരുന്നു. ഇതിന് പിന്നാലെയായിരുന്നു ചെന്നിത്തലയുടെ വേദിയിൽ അദ്ദേഹം എത്തിയത്.
ബിജെപി.നേതൃത്വവുമായി വലിയ ബന്ധമായിരുന്നു മേജര്‍ രവിക്കുണ്ടായിരുന്നത്. ബിജെപി നേതാക്കളുടെ പ്രചാരണ പരിപാടികളിലെല്ലാം മേജര്‍ രവി പങ്കെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ അടുത്തിടെ ബിജെപി നേതാക്കള്‍ക്കെതിരെ അദ്ദേഹം വിമര്‍ശനമുയർത്തിയിരുന്നു. ഇതിനുപിറകേ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തില്‍ രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളയാത്രയുടെ തൃപ്പൂണിത്തുറയിലെ സ്വീകരണയോഗത്തില്‍ മേജര്‍ രവി പങ്കെടുക്കുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് ബിജെപി നേതാക്കള്‍ അനുനയനീക്കം നടത്തുവാൻ ഒരുങ്ങുന്നത്.
https://www.facebook.com/Malayalivartha