ലൗ ജിഹാദ് പോലുള്ള കാടന്‍ നിയമങ്ങള്‍ നടപ്പിലാക്കാനുള്ള സംസ്ഥാനമല്ല കേരളം; ലൗ ജിഹാദ് എന്നൊരു സംഭവം ഇല്ല;അത് സംഘപരിവാര്‍ ഉണ്ടാക്കിയ ഒരു പ്രചരണായുധമാണ്. ബിജെപിക്കെതിരെ ആഞ്ഞടിച്ച് വിജയരാഘവന്‍

ലൗ ജിഹാദ് പോലുള്ള കാടന്‍ നിയമങ്ങള്‍ നടപ്പിലാക്കാനുള്ള സംസ്ഥാനമല്ല കേരളം. ലൗ ജിഹാദ് എന്നൊരു സംഭവം ഇല്ല. അത് സംഘപരിവാര്‍ ഉണ്ടാക്കിയ ഒരു പ്രചരണായുധമാണ്. ബിജെപിക്കെതിരെ ആഞ്ഞടിച്ച് വിജയരാഘവന്‍ . 'ലൗ ജിഹാദ് എന്ന പ്രയോഗം രാജ്യത്തെ മതന്യൂനപക്ഷങ്ങളെ വിശേഷിച്ച് മുസ്ലീം മത വിഭാഗത്തെ വേട്ടയാടാനും അക്രമിക്കാനുമാണ് പ്രചരിപ്പിക്കുന്നത്. ലൗ ജിഹാദ് എന്നൊരു സംഭവം ഇല്ല, അത് കെട്ടിച്ചമച്ചതാണെന്ന് കോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ലൗ ജിഹാദ് സംഘപരിവാര്‍ ഉണ്ടാക്കിയ ഒരു പ്രചരണായുധമാണ്. അത് തടയാന്‍ എന്ന പേരില്‍ ഉത്തര്‍പ്രദേശ് അടക്കമുള്ള ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നിയമനിര്‍മ്മാണം നടത്തി. ഇത്തരം കാടന്‍ നിയമങ്ങള്‍ നടപ്പിലാക്കാനുള്ള സ്ഥലമല്ല കേരളം എന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട് വിജയരാഘവന്‍ പറഞ്ഞു.
ബി.ജെ.പി അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ നടത്തുന്ന വിജയ യാത്ര ഉദ്ഘാടനം ചെയ്യാന്‍ കേരളത്തിലെത്തിയ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പറ്റിയും വിജയരാഘവന്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു.ബി.ജെ.പി ഒരു മുഖ്യമന്ത്രി മാത്രമായി അദ്ദേഹത്തെ സംസ്ഥാനത്ത് കൊണ്ടുവരുന്നത് ഗൂഢലക്ഷ്യത്തോടെയാണ്. സംശയങ്ങള്‍ തള്ളിക്കളയാനാകില്ല. അദ്ദേഹം വരുന്നതിനെ എല്ലാവരും ആശങ്കയോടെയാണ് നോക്കിക്കാണുന്നത്. വരവിനു പിന്നില്‍ മറ്റ് പല ഉദ്ദേശങ്ങളുണ്ടോയെന്ന് തിരിച്ചറിയണമെന്നും വിജയരാഘവന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha