വയനാട്ടിലെത്തി ചായ കുടിച്ചും നാടകം കളിച്ചും രാഹുല്‍ഗാന്ധി തിരികെ പോകുകയാണ്; വയനാടിന്‍റെ വികസന പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ രാഹുല്‍ഗാന്ധി ഒന്നും ചെയ്യുന്നില്ല; ആരോപണമുയർത്തി കെ.സുരേന്ദ്രൻ

വയനാട് എം പി രാഹുല്‍ഗാന്ധിക്കെതിരെ വിമർശനമുയർത്തി കെ.സുരേന്ദ്രൻ. ബഫര്‍സോണ്‍ വിഷയത്തില്‍ ഇരു മുന്നണികളും വയനാട്ടുകാരെ വഞ്ചിക്കുകയാണ്. വയനാട്ടിലെത്തി ചായ കുടിച്ചും നാടകം കളിച്ചും രാഹുല്‍ഗാന്ധി തിരികെ പോകുകയാണ്. വയനാടിന്‍റെ വികസന പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ രാഹുല്‍ഗാന്ധി ഒന്നും ചെയ്യുന്നില്ലെന്നും കെ. സുരേന്ദ്രന്‍ ആരോപിക്കുകയുണ്ടായി.വയനാടിന്റെ പ്രധാനമന്ത്രി വയനാട്ടില്‍ വന്ന് ട്രാക്ടര്‍ ഓടിച്ചു നടക്കുകയാണെന്നും ഇതിനേക്കാള്‍ നല്ലത് വയനാട്ടിലെ പഴയ എംപിയായിരുന്നുവെന്നും സുരേന്ദ്രന്‍ വിമര്‍ശിച്ചു. വയനാട്ടിലേക്ക് വരുന്ന വഴിക്കിറങ്ങി പൊറോട്ടയും ചായയും കുടിക്കാന്‍ എല്ലാവര്‍ക്കും കഴിയുമെന്നും അദ്ദേഹം ആരോപിച്ചു.
ആഴക്കടല്‍ മത്സ്യബന്ധന കരാറിനെക്കുറിച്ച് രമേശ് ചെന്നിത്തലക്ക് നേരത്തെ അറിമായിരുന്നുവെന്ന് കെ.സുരേന്ദ്രന്‍ പറഞ്ഞു . സുല്‍ത്താന്‍ ബത്തേരിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രശാന്തും ചെന്നിത്തലയുമായുള്ള ബന്ധം എല്ലാവര്‍ക്കും അറിയാം.ഇടതുവലതു മുന്നണികള്‍ക്ക് കരാറിനെക്കുറിച്ച് അറിയാമായിരുന്നു. പ്രതിപക്ഷം ഇപ്പോള്‍ ഈ കരാറുമായി ബന്ധപ്പെട്ട് ബഹളം വെക്കുന്നതിന് പിന്നില്‍ മറ്റ് എന്തോ ധാരണ ഉണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും സുരേന്ദ്രന്‍ ആരോപിച്ചു.
https://www.facebook.com/Malayalivartha