കേരളത്തില്‍ പിണറായി വിജയന്‍ വിണ്ടും മുഖ്യമന്ത്രിയാകണമെന്നാണ് ആഗ്രഹം ; ഈ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ട്; നിലപാട് വ്യക്തമാക്കി കമൽഹാസൻ

തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ തീര്‍ച്ചയായും മത്സരിക്കുമെന്ന്ഉറപ്പാക്കി നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസന്‍. എന്നാൽ എവിടെ മത്സരിക്കുമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. '' തീര്‍ച്ചയായും. ഞാന്‍ ഈ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ട്. എവിടെ മത്സരിക്കുമെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല. സഖ്യകക്ഷികളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തീരുമാനമാകുമ്പോള്‍ പ്രഖ്യാപനമുണ്ടാകും ,' എന്നാണ് കമല്‍ ഹാസന്‍ പറഞ്ഞത് .രജനീകാന്ത് രാഷ്ട്രീയത്തിലേക്ക് വരില്ലെന്നും കമല്‍ഹാസന്‍ പറഞ്ഞു. ഒരു സുഹൃത്തെന്ന നിലയിലാണ് താന്‍ പിന്തുണ തേടിയതെന്നും കമല്‍ സ്വകാര്യ ചാനലിനോട് പറഞ്ഞു. കേരളത്തില്‍ പിണറായി വിജയന്‍ വീണ്ടും മുഖ്യമന്ത്രിയാകണമെന്നാണ് തന്റെ ആഗ്രഹമെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു.
കേരളത്തില്‍ പിണറായി വിജയന്‍ വിണ്ടും മുഖ്യമന്ത്രിയാകണമെന്നാണ് ആഗ്രഹമെന്ന് കമല്‍ഹാസന്‍ പറഞ്ഞു. നല്ല ഭരണമാണ് അദ്ദേഹത്തിന്റെതെന്നും എന്തായാലും അത് സാധിക്കട്ടെയെന്നും കമല്‍ഹാസന്‍ പറഞ്ഞു. ചെന്നൈയില്‍ തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ചെന്നൈയില്‍ മൈലാപൂര്‍, വേളാച്ചേരി മണ്ഡലങ്ങളാണ് കമലിന് വേണ്ടി പരിഗണിക്കുന്നത്. ഇരുമണ്ഡലങ്ങളും ചെന്നൈ സൗത്ത് ലോക്‌സഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്നവയാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇവിടെനിന്ന് മക്കള്‍ നീതിമയ്യം ഒന്നര ലക്ഷത്തോളം വോട്ടുകള്‍ നേടിയിരുന്നു.
https://www.facebook.com/Malayalivartha