പി. എസ്.സി ഉദ്യോഗാര്‍ത്ഥികളുടെ സമരം തീര്‍ക്കാന്‍ ഉദ്യോഗസ്ഥ തലത്തില്‍ ചര്‍ച്ച നടക്കുന്നു; പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങളെ ഗൗരവമായി കാണേണ്ടതില്ല; മറുപടിയുമായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

രമേശ് ചെന്നിത്തലയുടെ പ്രസ്താവനകൾക്ക് ചുട്ടമറുപടി നൽകി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. അദ്ദേഹത്തിന്റെ ആരോപണങ്ങളെ ഗൗരവമായി കാണേണ്ടതില്ലെന്ന് മന്ത്രി പറഞ്ഞു. പി. എസ്.സി ഉദ്യോഗാര്‍ത്ഥികളുടെ സമരം തീര്‍ക്കാന്‍ ഉദ്യോഗസ്ഥ തലത്തില്‍ ചര്‍ച്ച നടക്കുന്നുണ്ട് എന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി . ഉദ്യോഗാര്‍ത്ഥികളുടെ ആവശ്യം എല്ലാ വേക്കന്‍സികളും റിപ്പോര്‍ട്ട് ചെയ്യപ്പെടണമെന്നും ഗവണ്‍മെന്റ് അതിനുള്ള നിര്‍ദേശം കൊടുക്കണമെന്നുള്ളതുമാണ്. ഗവണ്‍മെന്റിന്റെ സമീപനവും അതുതന്നെയാണെന്നും മന്ത്രി പറഞ്ഞു.
പി.എസ്.സി ഉദ്യോഗാര്‍ത്ഥികളുടെ ആവശ്യം പരിഗണിക്കാന്‍ സെക്രട്ടറി തലത്തില്‍ കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയിരുന്നു. അവസാനത്തെ ഒരു വേക്കന്‍സി പോലും റിപ്പോര്‍ട്ട് ചെയ്യാനുള്ള തീരുമാനം എടുത്തിരുന്നു . സമരം ചെയ്യുന്ന ആളുകളുടെ ആവശ്യം പരിഗണിച്ചായിരുന്നു പുതിയ ബെറ്റാലിയന്‍ അടക്കം തസ്തികകള്‍ സൃഷ്ടിക്കാനുള്ള തീരുമാനം സ്വീകരിച്ചത് . എന്നാൽ പബ്ലിക്ക് സര്‍വീസ് കമ്മീഷന്റെ പട്ടികയിലുള്ള എല്ലാവര്‍ക്കും ജോലി ലഭ്യമാക്കുമെന്നത് ഒരു ഗവണ്‍മെന്റിനും ചെയ്യാന്‍ പറ്റാത്ത കാര്യമാണ് എന്നദ്ദേഹം പറഞ്ഞു . എന്നാല്‍ സമരക്കാരില്‍ ഒരു വിഭാഗക്കാര്‍ മാത്രമാണ് ഈ ആവശ്യം ഉന്നയിക്കുന്നത്. ഭൂരിപക്ഷത്തിന്റെയും നിലപാട് ഇതല്ലെന്നും ഭൂരിപക്ഷത്തിന്റെ അഭിപ്രായത്തെയാണ് ഗവണ്‍മെന്റ് മാനിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
https://www.facebook.com/Malayalivartha