ആ ഷാൾ വേണ്ട ! സമര പന്തലിലെത്തിയ പി സി ജോർജിന് വമ്പൻ തിരിച്ചടി നൽകി യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജിൽ ; അരങ്ങേറിയത് നാടകീയ രംഗങ്ങൾ

സെക്രട്ടറിയേറ്റ് പടിക്കൽ സമരം കിടക്കുന്ന യൂത്ത് കോൺഗ്രസ്സുകാർക്ക് പിന്തുണ അറിയിച്ച് എത്തിയ പിസി ജോർജ്ജിന് വമ്പൻ തിരിച്ചടി. എങ്കിലും പതറാതെ ആ സാഹചര്യത്തെ അഭിമുഖീകരിച്ച് പിസി ജോർജ് വീണ്ടും ഗോളടിച്ചു. തീർത്തും നാടകീയമായ രംഗങ്ങളായിരുന്നു സമരപ്പന്തലിൽ അരങ്ങേറിയത്. നിരാഹാരം കിടക്കുന്ന യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ ആദരിക്കുന്നതിനിടെയായിരുന്നു പി സി ജോർജ്ജിന് വമ്പൻ തിരിച്ചടി കിട്ടിയത്. . സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്യുന്ന ഉദ്യോഗാര്‍ഥികളെ കാണാനെത്തിയതായിരുന്നു പി.സി.ജോര്‍ജ്. ആദ്യം തന്നെ യൂത്ത് കോണ്‍ഗ്രസിന്റെ സമരപന്തലിലായിരുന്നു എത്തിയത്.
യുഡിഎഫ് പ്രവേശനത്തില്‍ ഉടന്‍ തീരുമാനം വേണമെന്ന് പി.സി.ജോര്‍ജ്ജ് പ്രഖ്യാപിച്ചിരുന്നു . അതിന് ശേഷമായിരുന്നു അദ്ദേഹം സെക്രട്ടേറിയറ്റിനു മുന്നിലെ യൂത്ത് കോണ്‍ഗ്രസിന്റെ സമരപന്തലിലെത്തിയത്. അദ്ദേഹം വന്നയുടൻ താൻ കൊണ്ട് വന്ന ഷാള്‍ സമരം ചെയ്യുന്നവരെ അണിയിക്കാൻ ശ്രമിച്ചു. എന്നാൽ ഷാൾ അണിയിക്കാനുള്ള ശ്രമം യൂത്ത് കോണ്‍ഗ്ര സ് വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റി പരസ്യമായി നിരസിക്കുകയായിരുന്നു . നിരാഹാരം കിടക്കുന്ന റിയാസ് മുക്കോളിയും എന്‍.എസ്. നുസൂറും ഷാള്‍ സ്വീകരിച്ചെങ്കിലും റിജില്‍ മാക്കുറ്റി രാഷ്ട്രീയ വിയോജിപ്പ് പരസ്യമാക്കുകയായിരുന്നു . എന്നാൽ ഷാൾ വേണ്ടങ്കില്‍ വേണ്ട എന്ന് മാത്രം പ്രതികരിക്കുകയും ചെയ്തു .
എങ്കിലും യൂത്ത് കോണ്‍ഗ്രസിനെ അഭിനന്ദിച്ചും പിണറായി വിജയനെ വിമര്‍ശിച്ചുമാണ് പി സി ജോര്‍ജ് മടങ്ങിയത്. സര്‍ക്കാരിനെയും ഡിവൈഎഫ്ഐയെയും വിമര്‍ശിച്ചും യൂത്ത് കോണ്‍ഗ്രസിനെ പുകഴ്ത്തിയും അദ്ദേഹം പ്രസംഗം നടത്തി . യുഡിഎഫ് പിന്തുണയ്ക്കായി കഠിനമായി ശ്രമിക്കുന്നതിനിടെയാണ് ഈ തിരിച്ചടിയെങ്കിലും ജോര്‍ജിന് കുലുക്കമൊന്നുമില്ല. വീണ്ടും എംഎല്‍എയായ ശേഷം എല്ലാം പരിഹരിക്കാമെന്നാണ് ഉദ്യോഗാര്‍ഥികള്‍ക്കുള്ള ജോർജിന്റെ ഉറപ്പ്.
മുന്നണി പ്രവേശനം സംബന്ധിച്ച ചര്‍ച്ചകള്‍ അനിശ്ചിതമായി നീളുന്നതില്‍ യുഡിഎഫ് നേത്വത്തിന് നേരത്തെ പി സി ജോര്‍ജ് മുന്നറിയിപ്പ് നല്‍കിയിരുന്നു . വരാന്‍ പോകുന്ന തെരഞ്ഞെടുപ്പില്‍ യുഡിഎഫുമായി സഹകരിച്ചുപോകാനാണ് ജനപക്ഷം ആലോചിച്ച് തീരുമാനിച്ചത്. എന്നാല്‍ തീരുമാനം യുഡിഎഫ് നേതാക്കളെ അറിയിച്ചെങ്കിലും നാളിതുവരെയായി മറുപടി നല്‍കാത്ത സാഹചര്യത്തിലാണ് 24 വരെ കാത്തിരിക്കാന്‍ പി സി ജോര്‍ജ് തീരുമാനമെടുത്ത്.
മുന്നണി പ്രവേശനം അനിശ്ചിതമായി നീളുന്നതില്‍ താല്‍പര്യം ഇല്ല. വ്യക്തമായ നിലപാട് അറിയിച്ചെങ്കില്‍ 24 നാലിന് ശേഷം സ്വന്തം നിലപാടുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്ന് പി സി ജോര്‍ജ് വ്യക്തമാക്കിയിരു ന്നു. ഇതുസംബന്ധിച്ച് മുന്നണിയുടെ ഭാഗമായും അല്ലാതെയും മത്സരിക്കാന്‍ ഒരുങ്ങി നില്‍ക്കണമെന്നാണ് പി സി ജോര്‍ജ് അണികള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. പി സി ജോര്‍ജിൻ്റെ കാര്യത്തില്‍ സംസ്ഥാന തലത്തിലെ നേതാക്കള്‍ക്ക് താല്‍പര്യം ഉണ്ടെങ്കിലും പ്രാദേശിക വിഭാഗത്തില്‍ നിന്നും ഉയരുന്ന എതിര്‍പ്പു കാരണമാണ് യുഡിഎഫ് നേതൃത്വത്തില്‍ നിന്നുള്ള മറുപടി വൈകുന്നത്.
തന്നെ മുന്നണിയിലെടുക്കുന്നത് തടയുന്നത് ഉമ്മന്‍ ചാണ്ടിയും ഗ്രൂപ്പുമാണെന്ന് പി സി ജോര്‍ജ് ആദ്യം പറഞ്ഞിരുന്നു. ഇതോടെ ജോര്‍ജിൻ്റെ മുന്നണി പ്രവേശനത്തിന്റെ വാതിലുകള്‍ പൂര്‍ണമായി അടഞ്ഞെന്ന് വിലയിരുത്തപ്പെട്ടു. എന്നാല്‍ തുടര്‍ ചര്‍ച്ചകളില്‍ ഉമ്മന്‍ ചാണ്ടിയുടെ എതിര്‍പ്പ് മറികടന്നെന്നാണ് സൂചന.
https://www.facebook.com/Malayalivartha