എന്നെ പലരും വന്നു കാണുന്നുണ്ട്; എല്ലാവരുടെയും പേര് ഞാനോർമ്മിക്കുന്നില്ലല്ലോ; ഇവരെന്നെ കണ്ടതായിട്ട് ഞാനിപ്പോൾ ഏതായാലും ഓർക്കുന്നില്ല; പക്ഷേ കണ്ടു എന്നവർ പറയുന്നുണ്ട്; ഞാനത് നിഷേധിക്കേണ്ട കാര്യവുമില്ല; ആഴക്കടൽ മത്സ്യബന്ധന കരാറുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി

സർക്കാരിനെ പ്രതിരോധത്തിലാക്കിയ പ്രശ്നങ്ങളായിരുന്നു ആഴക്കടൽ മത്സ്യബന്ധന കരാറുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വിവാദങ്ങൾ. ഈ വിഷയത്തിൽ മന്ത്രിമാർ മലക്കം മറിയുന്ന കാഴ്ചയാണ് കാണുവാൻ സാധിച്ചത്. ഒടുവിൽ സർക്കാർ ഞങ്ങളെ അപമാനിച്ചുവെന്ന് കമ്പനി അധികൃതർ തന്നെ വെളിപ്പെടുത്തുന്ന സാഹചര്യമുണ്ടായി. ഈ വിവാദത്തിൽ ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മയും പ്രതിരോധത്തിലായിരിക്കുകയാണ്.
ഇതിനിടയിൽ മറ്റൊരു വെളിപ്പെടുത്തലുമായി മുഖ്യമന്ത്രി രംഗത്തുവന്നിരിക്കുകയാണ്. സകലരെയും ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ ആണ് മുഖ്യമന്ത്രി ഇപ്പോൾ നടത്തിയിരിക്കുന്നത്. ആഴക്കടൽ മത്സ്യബന്ധനത്തിന് നാന്നൂറ് യാനങ്ങളും അഞ്ച് മദർ വെസലുകളും ലഭ്യമാക്കാനുള്ള ധാരണാപത്രം ഇ.എം.സി.സി കമ്പനിയുമായി ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷൻ എം.ഡി എൻ. പ്രശാന്ത് ഒപ്പു വച്ചത് സർക്കാരിനെയോ,ഉൾനാടൻ ജലഗതാഗത വകുപ്പിന്റെ ചുമതലയുള്ള അഡിഷണൽ ചീഫ്സെക്രട്ടറിയെയോ പോലും അറിയിക്കാതെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരിക്കുന്നത് . പള്ളിത്തർക്കത്തിൽ ഇടഞ്ഞുനിൽക്കുന്ന യാക്കോബായ സഭയെ അനുനയിപ്പിക്കാനുള്ള നീക്കമാണ് സർക്കാർ നടത്തുന്നത്.
ഇ.എം.സി.സി കമ്പനിയുടെ ആളുകൾ തന്നെ കണ്ടോ കണ്ടില്ലയോയെന്ന് തനിക്ക് പറയാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 'എന്നെ പലരും വന്നു കാണുന്നുണ്ട്. എല്ലാവരുടെയും പേര് ഞാനോർമ്മിക്കുന്നില്ലല്ലോ. ഇവരെന്നെ കണ്ടതായിട്ട് ഞാനിപ്പോൾ ഏതായാലും ഓർക്കുന്നില്ല. പക്ഷേ കണ്ടു എന്നവർ പറയുന്നുണ്ട്. ഞാനത് നിഷേധിക്കേണ്ട കാര്യവുമില്ല. സാധാരണ, ഇത്തരം കാര്യങ്ങളുമായി എന്റെയടുത്ത് വന്നാൽ ബന്ധപ്പെട്ട സെക്രട്ടറിയോട് ബന്ധപ്പെടൂ, അവർ പരിശോധിക്കട്ടെയെന്നാണ് ഞാൻ പറയാറുള്ളത്. '- മുഖ്യമന്ത്രി പറഞ്ഞു.
ഇ.എം.സി.സി കടലാസ് കമ്പനിയാണെന്ന് സംസ്ഥാന സർക്കാരിനെ അറിയിച്ചിരുന്നുവെന്ന കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്റെ വാദത്തെയും മുഖ്യമന്ത്രി തള്ളി. ഇതുമായി ബന്ധപ്പെട്ട കൺസെപ്റ്റ് നോട്ട് 2019 ആഗസ്റ്റ് മൂന്നിന് ലഭിച്ചപ്പോൾ തന്നെ, വിദേശ കമ്പനിയുടെ പേരുള്ളതിനാൽ ഫിഷറീസ് പ്രിൻസിപ്പൽ സെക്രട്ടറി കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറിക്ക് വിശദാംശൾ ചോദിച്ച്ക്കൊണ്ട് കത്തെഴുതിയിരുന്നു.
സർക്കാർ നയങ്ങൾക്കു വിരുദ്ധമായ ധാരണാപത്രത്തിന് സർക്കാരിന്റെപിന്തുണയും സഹകരണവും ലഭിക്കില്ല. ഇക്കാര്യത്തിൽ പ്രതിപക്ഷ നേതാവ് ഉന്നയിച്ച ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണ്. സംഭവങ്ങളുടെ നാൾവഴി പരിശോധിച്ചാലത് തെളിയും. ഈ സർക്കാർ മത്സ്യത്തൊഴിലാളികൾക്കൊപ്പമാണ്. അവരുടെ ജീവിതം മെച്ചപ്പെടുത്താൻ സാധ്യമായതെല്ലാം ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു .
ഈ മാസം രണ്ടിനാണ് ധാരണാപത്രം ഒപ്പ് വച്ചത്. സർക്കാരിനെ അറിയിക്കാതെ എം.ഡി ഒപ്പു വച്ച ധാരണാപത്രം സംസ്ഥാന സർക്കാരിന്റെ ഫിഷറീസ് നയത്തിന് അനുസരിച്ചുള്ളതല്ല എന്ന് എം.ഡിയുടെ നടപടിയെ പൂർണ്ണമായി തള്ളിക്കൊണ്ട് മുഖ്യമന്ത്രി വ്യക്തമാക്കി. അതുകൊണ്ടാണ് വിഷയം ശ്രദ്ധയിൽപ്പെട്ടയുടനെ ധാരണാപത്രം റദ്ദാക്കാൻ കെ.എസ്.ഐ.എൻ.സിക്ക് സർക്കാർ നിർദ്ദേശം നൽകിയത്.ആഴക്കടൽ മത്സ്യബന്ധനത്തിന് വിദേശത്തോ, രാജ്യത്തിനകത്തോ ഉള്ള കോർപ്പറേറ്റുകൾക്ക് അനുമതിയില്ലെന്ന പ്രഖ്യാപിത നയം നിലനിൽക്കുന്നുണ്ട്. മറിച്ചുള്ളൊരു ധാരണാപത്രവും സർക്കാരിന് ബാധകമല്ല.
ഫിഷറീസ് വകുപ്പ് ഇക്കാര്യത്തിൽ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. സർക്കാരിന്റെ പ്രഖ്യാപിത നയത്തിന് വിരുദ്ധമായ പരാമർശങ്ങളുള്ള ധാരണാപത്രത്തിൽ കെ.എസ്.ഐ.എൻ.സി ഒപ്പു വയ്ക്കാനിടയായ സാഹചര്യം അന്വേഷിക്കാൻ അഡിഷണൽ ചീഫ്സെക്രട്ടറി ടി.കെ. ജോസിനെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. ഇതിന്റെ പേരിൽ ജനങ്ങളെയും മത്സ്യത്തൊഴിലാളികളെയും തെറ്റിദ്ധരിപ്പിച്ച് രാഷ്ട്രീയമുതലെടുപ്പ് നടത്താൻ പ്രതിപക്ഷനേതാവും ബി.ജെ.പി നേതാക്കളും ശ്രമിച്ചാൽ അതിവിടെ ചെലവാകില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha