ബിന്ദു കൃഷ്ണയെ ഞങ്ങള്‍ക്ക് തന്നേ തീരൂ; ഇല്ലെങ്കില്‍ ഞങ്ങള്‍ വോട്ട് ചെയ്യില്ല; ബിന്ദു കൃഷ്ണയെ തീരദേശത്തിന്‍റെ പ്രതിനിധിയായി തന്നില്ലെങ്കില്‍, ഞങ്ങളുടെ സഹോദരിയായി തന്നില്ലെങ്കില്‍, ഞങ്ങളുടെ മകളായി തന്നില്ലെങ്കില്‍ ഞങ്ങള്‍ പിന്നോട്ടല്ല; ബിന്ദു കൃഷ്ണക്ക് കൊല്ലത്ത് സീറ്റ് നിഷേധിക്കുവാനുള്ള നീക്കം നടക്കുന്നതിനു പിന്നാലെ പ്രതിഷേധം ശക്തം

ബിന്ദു കൃഷ്ണക്ക് കൊല്ലത്ത് സീറ്റ് നിഷേധിക്കുവാനുള്ള നീക്കം നടക്കുന്നതിനു പിന്നാലെ പ്രതിഷേധം ശക്തമാകുകയാണ്. എന്നാൽ ഇതിനിടയിൽ അവർ ഈറനണിഞ്ഞു . ബിന്ദു കൃഷ്ണയെ ഞങ്ങള്‍ക്ക് തന്നേ തീരൂ. ഇല്ലെങ്കില്‍ ഞങ്ങള്‍ വോട്ട് ചെയ്യില്ല.
ബിന്ദു കൃഷ്ണയെ തീരദേശത്തിന്‍റെ പ്രതിനിധിയായി തന്നില്ലെങ്കില്‍, ഞങ്ങളുടെ സഹോദരിയായി തന്നില്ലെങ്കില്‍, ഞങ്ങളുടെ മകളായി തന്നില്ലെങ്കില്‍ ഞങ്ങള്‍ പിന്നോട്ടല്ല, മുന്നോട്ടാണ് എന്നായിരുന്നു പ്രവര്‍ത്തകരില്‍ ഒരാള്‍ ബിന്ദു കൃഷ്ണയെ ചേര്‍ത്തുപിടിച്ചുകൊണ്ട് പറഞ്ഞത്. ഇതിനിടെ ബിന്ദു കൃഷ്ണ കരയുകയായിരുന്നു. രണ്ട് ബ്ലോക്ക് കമ്മറ്റി പ്രസിഡന്‍റുമാരും മുഴുവന്‍ മണ്ഡലം പ്രസിഡന്‍റുമാരും രാജിവെയ്ക്കുകയുണ്ടായി .
കൊല്ലത്ത് പി സി വിഷ്ണുനാഥിന്‍റെ പേരാണ് ഇപ്പോള്‍ പരിഗണിക്കുന്നത്. കുണ്ടറയില്‍ മല്‍സരിക്കാന്‍ നേതൃത്വം ബിന്ദു കൃഷ്ണയോട് ആവശ്യപ്പെട്ടു. എന്നാൽ താല്‍പര്യമില്ലെന്ന് ബിന്ദു കൃഷ്ണ പറയുകയായിരുന്നു . ധര്‍മ്മടത്തായാലും മല്‍സരിക്കുന്നതില്‍ ഭയമില്ല. കൊല്ലം കേന്ദ്രമായി നാലര വര്‍ഷമായി താന്‍ പ്രവര്‍ത്തിക്കുന്നു. അതിനാലാണ് കൊല്ലത്ത് മല്‍സരിക്കാമെന്ന് നേതൃത്വത്തെ അറിയിച്ചതെന്നും ബിന്ദു കൃഷ്ണ പറഞ്ഞു .
നേതാക്കള്‍ ഗ്രൂപ്പ് വ്യത്യാസമില്ലാതെ പിന്‍തുണയ്ക്കുന്നതില്‍ സന്തോഷമുണ്ട്. പരസ്യ പ്രതിഷേധം ഒഴിവാക്കണമെന്നും ബിന്ദു കൃഷ്ണ പ്രവര്‍ത്തകരോട് ആവശ്യപ്പെടുകയുണ്ടായി. പുനലൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാക്കളും രാജിവെച്ചു. ഡിസിസി ഭാരവാഹികളും ബ്ലോക്ക് ഭാരവാഹികളുമാണ് രാജിവെച്ചത്. ലീഗിന് സീറ്റ് നല്‍കിയതില്‍ പ്രതിഷേധിച്ചാണ് രാജി. ലീഗ് സ്ഥാനാര്‍ഥിയാണെങ്കില്‍ പുനലൂരില്‍ യുഡിഎഫ് മൂന്നാമതെത്തുമെന്നാണ് നേതാക്കളുടെ മുന്നറിയിപ്പ്.
ബിന്ദു കൃഷ്ണയ്ക്ക് സീറ്റ് നിഷേധിച്ചതിനെച്ചൊല്ലി കൊല്ലം കോണ്‍ഗ്രസില്‍ പ്രതിഷേധം രൂക്ഷമാവുന്നു. പ്രവര്‍ത്തകര്‍ ഡിസിസി ഓഫീസിലെത്തി ബിന്ദു കൃഷ്ണയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയുണ്ടായി. സ്ത്രീകളടക്കമുള്ള പ്രവര്‍ത്തകര്‍ എത്തിയാണ് കൊല്ലത്ത് ബിന്ദു കൃഷ്ണയെ വേണമെന്ന ആവശ്യത്തില്‍ സമ്മര്‍ദ്ദം ചെലുത്തിയത്. വൈകാരിക രംഗങ്ങള്‍ക്കാണ് ഡിസിസി ഓഫീസ് വേദിയായത്.
ബിന്ദു കൃഷ്ണ കീ ജയ് തുടങ്ങിയ മുദ്രാവാക്യങ്ങള്‍ വിളിച്ചാണ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. ബിന്ദു കൃഷ്ണയ്ക്ക് കൊല്ലം സീറ്റ് ലഭിച്ചേക്കില്ലെന്ന സൂചനകള്‍ക്ക് പിന്നാലെയാണ് കൊല്ലത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രണ്ട് ചേരികളായി തിരിഞ്ഞ് പ്രതിഷേധത്തിലേക്ക് നീങ്ങിയത്. ജില്ലയിലെ മുഴുവന്‍ മണ്ഡലം പ്രസിഡന്റുമാരും രാജിവെച്ചെന്നാണ് റിപ്പോര്‍ട്ട്. ബിന്ദു കൃഷ്ണയ്ക്ക് വേണ്ടി ചുമരെഴുത്തുകള്‍ പ്രത്യക്ഷപ്പെട്ടു . ഹൈക്കമാന്റിനെ വെല്ലുവിളിക്കുന്ന ഈ നടപടിക്കെതിരെ എ ഗ്രൂപ്പ് രംഗത്തെത്തി.
https://www.facebook.com/Malayalivartha