ഹെഡ്‌ഫോണ്‍ പൊട്ടിത്തെറിച്ച് 19കാരി വെന്തുമരിച്ചു

ദുരന്തം വരുന്ന വഴികള്‍. അമേരിക്കയിലെ ടെക്‌സാസില്‍ ഹെഡ്‌ഫോണ്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ യുവതി മരിച്ചു. ഗബ്രിയേല്‍ സാമുവല്‍സ്(19) എന്ന യുവതിയാണ് മരണമടഞ്ഞത്. സംഭവം നടക്കുമ്പോള്‍ സാമുവല്‍സ് ഹെഡ്‌ഫോണ്‍ ചെവിയില്‍വച്ച് ഉറങ്ങുകയായിരുന്നു. ഒപ്പം മൊബൈല്‍ ചാര്‍ജറുമായി ബന്ധിപ്പിച്ചിരുന്നു. ചാര്‍ജറിലൂടെ അമിതമായുണ്ടായ വൈദ്യത പ്രവാഹമാണ് അപകടത്തില്‍ കലാശിച്ചതെന്നാണ് നിഗമനം. മുമ്പും സമാന സംഭവങ്ങള്‍ ലോകത്തെ മറ്റു പലഭാഗങ്ങളില്‍നിന്നും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
മകള്‍ ഉറങ്ങുകയാണെന്നു കരുതി മാതാപിതാക്കള്‍ ഇരുവരുംജോലിക്കായി പോയിരുന്നു. മണിക്കൂറുകള്‍ക്ക് ശേഷം സാമുവലിന്റെ ആണ്‍ സുഹൃത്ത് ഗേറ്റ്‌സ് മൊബൈലിലൂടെ യുവതിയെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. വളരെ നേരം കഴിഞ്ഞിട്ടും പ്രതികരണം ലഭിക്കാതായതോടെ ഗേറ്റ്‌സ് സാമുവല്‍സിന്റെ വീട്ടിലെത്തി നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.
അമിത വൈദ്യുത പ്രവാഹം മൊബൈലിലും തുടര്‍ന്ന് ഹെഡ്‌സെറ്റിലൂടെ യുവതിയിലും എത്തുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. യുവതിയുടെ മുഖത്തും തലയുടെ ഭാഗത്തും ഗുരുതരമായി പൊള്ളലേറ്റിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha