കോണ്‍ഗ്രസിനെ വല്ലാത്ത പ്രതിസന്ധിയിലേക്ക് എത്തിച്ച് നേമം... കരുത്തനുമില്ല ശക്തനുമില്ല അവസാനം പവനായി ശവമായി....

നേമത്ത് ഒരു കരുത്തന്‍ വരുന്നു എന്ന പ്രഖ്യാപനം നടത്തി രണ്ട് ദിവസം പിന്നിടുമ്പോഴും കരുത്തനെ കണ്ടെത്താനാകാതെ കോണ്‍ഗ്രസ് കുഴയുന്നു. കയ്ച്ചിട്ട് ഇറക്കാനും വയ്യ മധുരിച്ചിട്ട് തുപ്പാനും വയ്യാത്ത അവസ്ഥയിലായി കോണ്‍ഗ്രസിന് നേമം മണ്ഡലം.
ഒടുവില്‍ ഒരു പ്രാദേശിക നേതാവിനെ അവതരിപ്പിച്ചാല്‍ തിരിച്ചടിക്കുമെന്ന് ഉറപ്പായി. അത് ഇടതുപക്ഷത്തിനും ബി.ജെ.പിക്കും ഒരു പോലെ ആയുധവുമാകും. കോണ്‍ഗ്രസില്‍ ആര് തുടങ്ങിവച്ച പോരാട്ടമായാലും നേമം വല്ലാത്ത പ്രതിസന്ധിയിലേക്ക് കോണ്‍ഗ്രസിനെ എത്തിച്ചിരിക്കുകയാണ്.
ആദ്യം കെ. മുരളീധരനില്‍ ആ വി.ഐ.പിയെ തേടി. പക്ഷേ, മുരളി ഓകെ പറഞ്ഞതോടെ മുഖ്യമന്ത്രി എന്ന അവകാശം കൂടി അതില്‍ വന്നേക്കാമെന്ന് തിരിച്ചറിഞ്ഞ് തുടക്കത്തിലെ ആ പേര് വെട്ടി. പിന്നെ വി. എം. സുധീരന്‍, മുല്ലപ്പള്ളി, കെ.സി. വേണുഗോപാല്‍ എന്നിവരിലേക്കും നീക്കം തുടങ്ങി.
പക്ഷേ പ്രതീക്ഷിച്ച ഒരു ഹൈപ്പ് എങ്ങു നിന്നും കിട്ടിയില്ല. അതോടെ ഉമ്മന്‍ ചാണ്ടി എന്ന പേരിലേക്ക് വന്നു നിൽക്കുകയാണ്. ചര്‍ച്ച വഴിതിരിഞ്ഞതോടെ നേമത്തെ ആ ഒന്നാമന്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥി എന്ന പ്രതീതി സൃഷ്ടിക്കപ്പെട്ടു.
അതോടെ ചെന്നിത്തലയും സമ്മതം പറഞ്ഞെന്നായി കിംവദന്തി. ആ റിസ്‌ക് ഉമ്മന്‍ ചാണ്ടി ഏറ്റെടുക്കുമെന്ന പ്രചാരണം വ്യാപകമായതോടെ ഒഴിയാന്‍ വഴി തേടി ഉമ്മന്‍ ചാണ്ടി പുതുപ്പള്ളിയിലേക്ക് യാത്രതിരിച്ചു. ഒടുവിൽ അണികളുടെ 'തടവില്‍' ഉമ്മന്‍ ചാണ്ടി പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ പുതുപ്പള്ളിയിലെ നാമനിര്‍ദേശവും പ്രഖ്യാപിച്ചു.
അണികളുടെ പ്രകടനമില്ലെങ്കിലും ചെന്നിത്തലയാകട്ടെ ഹരിപ്പാട് തനിക്ക് അമ്മയെ പോലെയെന്ന് പ്രഖ്യാപിച്ച് നൈസായിട്ട് ഒഴിവായി. തിരക്കഥ ഇത്രവരെയായപ്പോള്‍ എഴുതിയ ആള്‍ക്കും അഭിനയിച്ചവര്‍ക്കും കഥ മുന്നോട്ടു കൊണ്ടാകാനാകാതെ വലയുന്ന അവസ്ഥ.
ഇന്റര്‍വെല്‍ കഴിഞ്ഞിട്ട് കഥ മുന്നോട്ടുപോകാതെ ഒരു പകല്‍ കടന്നു പോയി. ദുര്‍ബലമായ ക്ലൈമാക്‌സ് ആലോചിക്കാന് കഴിയാത്ത അവസ്ഥ. എം.പിമാരല്ലാത്ത തലമുതിര്‍ന്ന എല്ലാ നേതാക്കളേയും തേടി അലഞ്ഞ നേതൃത്വം എങ്ങനെ പരിഹരിക്കണം എന്നറിയാന്‍ പെടാപാടു പെടുകയാണ്.
ഒരു എം.പിക്ക് ഇളവ് കൊടുത്താല്‍ നാട്ടിലേക്ക് ടിക്കറ്റെടുക്കാന്‍ എം.പിമാര്‍ ക്യൂവിൽ നിൽക്കുകയാണ്. കറങ്ങി തിരിഞ്ഞ് മുരളിയിലേക്ക് തന്നെ എത്തുമോ എന്നതും കണ്ടറിയണം.
ആരും അറിഞ്ഞില്ലെങ്കില്‍ കേട്ടോളൂ താന്‍ റെഡിയെന്ന് മുരളി എല്ലാ ചാനലുകളോടും ഇന്ന് പറയുകയും ചെയ്തു. ഇനി അത് കേട്ടില്ല അറിഞ്ഞില്ല എന്ന് പറയാനാവില്ല. പല പേരും പരിഗണിച്ചെങ്കിലും ഇനിയും അന്വേഷണം ചെല്ലാത്ത ഒരേയൊരു പേര് തരൂരിന്റേതാണ്.
ഇങ്ങനെയൊരു അന്വേഷണം ഈ വഴിക്ക് വന്നിട്ടില്ലെന്നാണ് തരൂര്‍ ക്യാമ്പില്‍ നിന്നുള്ള വിവരം. മുഖ്യമന്ത്രി സ്ഥാനം സ്വപ്നം കിനാവ് കാണുന്ന പലരം ഒരു കൈ നോക്കിയാല എന്ന ആലോചനയിലാണ്.
പുതുപ്പള്ളിക്ക് പുറമെ രണ്ടാം മണ്ഡലമായി നേമം സ്വീകരിക്കാന്‍ ഉമ്മന്‍ ചാണ്ടി നിര്‍ബന്ധിതനാകുമോ എന്ന സാധ്യതയിലാണ് ഈ അന്വേഷണത്തിന്റെ രണ്ടാം റൗണ്ട് ഇപ്പോള്‍ എത്തി നില്‍ക്കുന്നത്.
നേമത്തെ ആ സൂപ്പര്‍ സ്ട്രോങ് സ്ഥാനാര്‍ത്ഥിയെ തേടി നേതാക്കള്‍ ഇപ്പോഴും മുഖത്തോട് മുഖം നോക്കുകയാണ്. ആ നായകൻ രക്ഷകൻ ആരുടേതാകും. സസ്‌പെന്‍സിന് ഇനിയും മണിക്കൂറുകള്‍ ബാക്കി നിൽക്കുകയാണ്...!
https://www.facebook.com/Malayalivartha