മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധര്‍മടം മണ്ഡലത്തില്‍ കെ സുധാകരന്‍ മത്സരിക്കണം ; സുധാകരന്‍റെ മറുപടിക്കായി കാത്തുനില്‍ക്കുകയാണ്; പ്രതികരണവുമായി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍

ധര്‍മടം മണ്ഡലത്തില്‍ കോൺഗ്രസിന് വേണ്ടി ആര് മത്സരിക്കും എന്ന ചോദ്യം ശക്തമാകുന്നതിനിടെ പ്രതികരണവുമായി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധര്‍മടം മണ്ഡലത്തില്‍ കെ സുധാകരന്‍ മത്സരിക്കണമെന്നാണ് അഭിപ്രായമെന്ന് അദ്ദേഹം പറഞ്ഞു .
സുധാകരന്‍റെ മറുപടിക്കായി കാത്തുനില്‍ക്കുകയാണെന്നും തീരുമാനം ഉടനുണ്ടാകുമെന്നും മുല്ലപ്പള്ളി വ്യക്തമാക്കി. ധര്‍മടത്ത് സ്ഥാനാര്‍ഥിയാകണമെന്ന് മണ്ഡലം ഭാരവാഹികളും പ്രവര്‍ത്തകരും സുധാകരന്‍റെ വീട്ടിലെത്തി ആവശ്യം ഉന്നയിക്കുകയും ചെയ്തു .
എന്നാല്‍ മത്സരിക്കാനില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് സുധാകരന്‍. നേരത്തെ വാളയാര്‍ പെണ്‍കുട്ടിയുടെ അമ്മയെ പിന്തുണക്കാന്‍ കോണ്‍ഗ്രസില്‍ ആലോചനയുണ്ടായിരുന്നു. എന്നാല്‍ പ്രാദേശികമായ എതിര്‍പ്പിനെ തുടര്‍ന്ന് തീരുമാനം മാറ്റി വയ്ക്കുകയായിരുന്നു .
എന്താണ് ശബരിമല വിഷയത്തില്‍ നിലപാടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെടുകയുണ്ടായി . കോണ്‍ഗ്രസ് എടുത്ത നിലപാടില്‍ ഇതുവരെ വെള്ളം ചേര്‍ത്തിട്ടില്ല. തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ വിശ്വാസികളുടെ വോട്ട് നഷ്ടപ്പെടുമെന്നാണ് അവരുടെ ഭയം.
സിപിഎമ്മിന് വിശ്വാസികളോട് കൂറില്ലെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തുകയും ചെയ്തു. സംസ്ഥാന സര്‍ക്കാരിനെ വെല്ലുവിളിച്ച് എന്‍.എസ്.എസ്. ശബരിമലയില്‍ നിലപാട് എന്താണെന്ന് സംസ്ഥാന സര്‍ക്കാരും മുഖ്യമന്ത്രിയും വ്യക്തമാക്കണമെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരും പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha