ശ്രീധരന് എന്‍ജിനിയറിംഗ് രംഗത്തെ വിദഗ്ധനായിരുന്നു; എന്നാല്‍ ഏത് വിദഗ്ധനും ബിജെപി ആയാല്‍ അവരുടെ സ്വഭാവം കാണിക്കും; അതിന്റെ ഭാഗമായി എന്തും വിളിച്ചുപറയാന്‍ പറ്റുന്ന അവസ്ഥയിലേക്ക് അദ്ദേഹമെത്തിയിട്ടുണ്ടാകും; മെട്രോമാന് ഇ. ശ്രീധരനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്

മെട്രോമാന് ഇ. ശ്രീധരനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന് രംഗത്ത്. തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായി പാലക്കാട്ട് എത്തിയ പിണറായി പട്ടാമ്പിയില്‍ നടത്തിയ പത്രസമ്മേളനത്തിലായിരുന്നു ശ്രീധരനെതിരെ തിരിഞ്ഞത് . ശ്രീധരന് എന്‍ജിനിയറിംഗ് രംഗത്തെ വിദഗ്ധനായിരുന്നു.
എന്നാല്‍ ഏത് വിദഗ്ധനും ബിജെപി ആയാല്‍ അവരുടെ സ്വഭാവം കാണിക്കും. അതിന്റെ ഭാഗമായി എന്തും വിളിച്ചുപറയാന്‍ പറ്റുന്ന അവസ്ഥയിലേക്ക് അദ്ദേഹമെത്തിയിട്ടുണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മാത്രമല്ല അദ്ദേഹത്തിന് മറുപടി പറയാന്‍ തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ കാത്തിരിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞവസാനിപ്പിച്ചു.
ശബരിമലയില്‍ ആശയക്കുഴപ്പം വേണ്ടെന്നും സത്യവാങ്മൂലം തിരുത്തുന്നത് കേസ് വരുമ്പോള്‍ ആലോചിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. നിലവില്‍ ശബരിമലയില്‍ ഒരു പ്രശ്നവുമില്ല, അന്തിമ വിധി വരെ കാത്തിരിക്കാം. അന്തിമ വിധിയില്‍ പ്രശ്നമുണ്ടെങ്കില്‍ അപ്പോള്‍ എല്ലാവരോടും ചര്‍ച്ച ചെയ്യാമെന്നായിരുന്നു പാര്‍ട്ടി നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.
ഇടതുപക്ഷത്തെ തര്‍ക്കാന്‍ കോണ്‍ഗ്രസും ബിജെപിയും ഒരുമിച്ച് ചേര്‍ന്ന് തീവ്രശ്രമം നടത്തുകയാണ്. ഇതിന്റെ ഭാഗമായി സര്‍ക്കാരിനെതിരേ വ്യാജ ആരോപണങ്ങള്‍ കെട്ടിച്ചമയ്ക്കുകയാണെന്നും പിണറായി വിജയന് പറഞ്ഞു.
https://www.facebook.com/Malayalivartha