കടകംപളളി സുരേന്ദ്രന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കനത്ത മഴ ; ചിരിച്ച്ക്കൊണ്ട് യോഗം ഉദ്‌ഘാടനം ചെയ്‌ത് മുഖ്യമന്ത്രി; പിന്നാലെ വിമർശനവും

കഴക്കൂട്ടത്ത് ചടങ്ങിൽ മഴ പെയ്തതോടെ സംഘാടകരെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി. കടകംപളളി സുരേന്ദ്രന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് കനത്ത മഴ പെയ്‌തത് . യോഗം ഉദ്‌ഘാടനം ചെയ്‌ത മുഖ്യമന്ത്രി ചിരിച്ചുകൊണ്ടാണെങ്കിലും തുറന്ന സ്‌റ്റേജ് ഒരുക്കിയ സംഘാടകരെ രൂക്ഷമായി വിമര്‍ശിക്കുകയായിരുന്നു.
കാര്യവട്ടത്ത് ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തിന് സമീപമായിരുന്നു തുറന്നവേദി ഒരുക്കിയത്. വെളളിയാഴ്‌ച വൈകുന്നേരം ആറുമണിയോടെ പരിപാടി ആരംഭിച്ച് മുഖ്യമന്ത്രി പ്രസംഗിക്കാന്‍ തുടങ്ങവെ ശക്തമായ കാറ്റും മഴയുമുണ്ടായി.
തൊപ്പിയും കുടയും ചൂടി മുഖ്യമന്ത്രി പ്രസംഗിക്കാന്‍ തുടങ്ങിയെങ്കിലും മഴ ശക്തമായതോടെ അതിന് തടസമായി. ഇതോടെയാണ് മുഖ്യമന്ത്രി തുറന്ന വേദി ഒരുക്കിയ സംഘാടകരെ വിമര്‍ശിക്കുവാൻ തുടങ്ങിയത്.
ഇരിങ്ങാലക്കുടയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പന്തലിട്ടിരുന്നതിന്റെ പ്രയോജനം അല്‍പം കഴിഞ്ഞ് ശക്തമായ മഴ വന്നപ്പോഴാണ് മനസിലായത് എന്നും മുഖ്യമന്ത്രി പറഞ്ഞു.
ജനം കുടയിലും കസേരകള്‍ ചൂടിയും പ്രസംഗം കേള്‍ക്കാന്‍ ശ്രമിച്ചതോടെയാണ് മുഖ്യമന്ത്രി സംഘാടകരെ വിമര്‍ശിച്ചത്. മന്ത്രി കടകംപളളി സുരേന്ദ്രന്‍ പ്രസംഗിക്കുന്നതിന് മുന്‍പുതന്നെ മുഖ്യമന്ത്രി മടങ്ങിപ്പോകുകയും ചെയ്‌തു.
അതേ സമയം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ അതിരൂക്ഷമായ ആരോപണമുയര്‍ത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. ഭക്ഷ്യക്കിറ്റ് വിതരണം തടയാനുള്ള നീക്കത്തില്‍ നിന്നും രമേശ് ചെന്നിത്തല പിന്മാറണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഭക്ഷ്യക്കിറ്റും അരിയും മുടക്കി സര്‍ക്കാരിലുള്ള ജനങ്ങളുടെ വിശ്വാസം ഇല്ലാതാക്കാന്‍ സാധിക്കുമെന്ന് പ്രതിപക്ഷ നേതാവ് കരുതരുതെന്നും തെരഞ്ഞെടുപ്പ് കമ്മീഷനില്‍ ഭക്ഷ്യക്കിറ്റ് വിതരണത്തിനെതിരെ നല്‍കിയ പരാതി പിന്‍വലിച്ച് ചെന്നിത്തല ജനങ്ങളോട് മാപ്പു പറയണമെന്നും മുഖ്യമന്ത്രി കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
2016-ന് മുമ്ബ് അഴിമതി നടക്കുന്ന സംസ്ഥാനമെന്ന ദുഷ്പേര് കേരളത്തിനുണ്ടായിരുന്നു. ഇതിന് മാറ്റം വേണമെന്ന് ജനങ്ങള്‍ ആഗ്രഹിച്ചിരുന്നു. ഇപ്പോള്‍ രാജ്യത്ത് ഏറ്റവും കുറവ് അഴിമതി നടക്കുന്നത് കേരളത്തിലാണ്.
https://www.facebook.com/Malayalivartha