സസ്പെൻസ് ത്രില്ലറായി കഴക്കൂട്ടം മണ്ഡലം തെരഞ്ഞെടുപ്പ്... ശോഭയുടെ വീറിന് കടകംപള്ളിയുടെ പൂഴിക്കടകൻ ഇഫക്ട്... അവാസാന കളി ഇങ്ങനെ..!

കഴക്കൂട്ടത്ത് ഇപ്പോഴും സസ്പെൻസ് പൊളിഞ്ഞിട്ടില്ല. കഥയുടെ ക്ലൈമാക്സിലെ ട്വിസ്റ്റ് കണ്ണിൽ എണ്ണയും ഒഴിച്ച കാത്തിരിക്കുകയാണ് വോട്ടർമാർ എല്ലാവരും. ദേശീയ ശ്രദ്ധ ആകർഷിക്കുന്ന നേമം മണ്ഡലത്തിൽ നിന്ന് അടുത്ത നോട്ടം കഴക്കൂട്ടത്താണ്.
ബിജെപിയുടെ പെൺകരുത്തിന്റെ അഭിമാനമായ ശോഭസുരേന്ദ്രൻ മത്സരിക്കുന്ന മണ്ഡലം ആയതിനാലാണ് ഇവിടേക്ക് ഇത്രയധികം ജനശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ട്വിസ്റ്റ് ഇല്ലെന്നും 2016ലെ ക്ലൈമാക്സ് ആവർത്തിക്കുമെന്നും എൽഡിഎഫ് ആണയിട്ടു പറയുമ്പോഴും, ഗതി മാറുമെന്നാണ് യുഡിഎഫിന്റെയും എൻഡിഎയുടെയും വിശദീകരണം.
ശബരിമല വിഷയം സംസ്ഥാനത്ത് ഏറ്റവും ശക്തമായി ചർച്ച ചെയ്യപ്പെടുന്ന മണ്ഡലങ്ങളിൽ ഒന്നാണിപ്പോൾ കഴക്കൂട്ടം. വോട്ടർമാരുടെ കൈപിടിക്കുമ്പോൾ അവർ വോട്ട് ചെയ്യുമോ ഇല്ലയോ എന്നറിയാനുള്ള സിദ്ധി തനിക്കുണ്ടെന്ന് ശോഭ പറഞ്ഞത് 2019ൽ ആറ്റിങ്ങലിൽ മത്സരിക്കുന്ന സമയത്താണ്. ഇത്തവണ കഴക്കൂട്ടത്താണ് ഈ മാന്ത്രിക വിദ്യ ഇറക്കുന്നത്.
കോവിഡ് മൂലം കൈപിടിക്കുന്നത് കുറയുമെങ്കിലും വോട്ട് എത്ര വരുമെന്ന് ശോഭയ്ക്ക് കൃത്യമായി ബോധ്യമുണ്ട്. ഏഴ് തിരഞ്ഞെടുപ്പുകളിൽ വ്യത്യസ്ത മണ്ഡലങ്ങളിൽ മത്സരിച്ച് ബിജെപിയുടെ വോട്ട് വിഹിതം കുത്തനെ വർധിപ്പിച്ചതാണ് ശോഭയുടെ കൗശലബുദ്ധി.
തൊഴിൽരഹിതരമായ യുവാക്കളാണ് കേരളത്തെ ആശങ്കപ്പെടുത്തേണ്ടതെന്ന വാചകത്തോടെയാണ് വാഹനപര്യടനത്തിന്റെ തുടക്കം. ശോഭയുടെ മൂത്ത മകൻ ഡൽഹി ഐഐടിയിൽ നിന്ന് ആറാം റാങ്കോടെ പാസ്സായി ജർമനിയിൽ ശാസ്ത്രജ്ഞനായി ജോലി ചെയ്യുകയാണ് ഇപ്പോൾ. പഠിക്കുന്നതിനൊപ്പം ജോലി ചെയ്തു കിട്ടിയ പണം അമ്മയ്ക്ക് അയച്ചിരുന്നു.
ജോലി ചെയ്യാതെ പഠനത്തിൽ മാത്രം ശ്രദ്ധിച്ചിരുന്നെങ്കിൽ രണ്ടാം റാങ്ക് കിട്ടുമായിരുന്നുവെന്ന് അധ്യാപകർ പറഞ്ഞ് വികാരധീനയായിരുന്നു ശോഭ. മികച്ച ഫുട്ബോൾ താരമായ ഇളയമകൻ ഒരു ബൈക്ക് അപകടത്തിൽ ഗുരുതരമായി പരുക്ക് സംഭവിച്ചത് നാല് മാസം മുൻപാണ്. ഒന്നര വർഷത്തോളം അവന് കളിക്കാൻ കഴിയില്ലെന്ന സങ്കടവും ശോഭ പങ്കുവച്ചു. വിശ്വാസികളുടെ നെഞ്ചകം തകർത്തവർക്ക് ജനം കനത്ത മറുപടി കൊടുക്കുമെന്ന് ശക്തമായ ഓർമപ്പെടുത്തലിന് വൻ കയ്യടി ലഭിക്കുന്നത്.
എന്നാൽ, ശോഭയോട് ഏറ്റുമുട്ടാൻ ശബരിമല ശാസ്താവിനെ മനസ്സുരുകി വിളിച്ചു കൊണ്ട് മുണ്ടും മുറുക്കി ഇറങ്ങി തിരിച്ചിരിക്കുകയാണ് കടകംപള്ളി സുരേന്ദ്രൻ. ഉള്ളൂർ ഭാഗത്തെ വാഹന പര്യടനത്തിനിടെ കടകംപള്ളിയെ കൈവീശിക്കാണിച്ച കൊച്ചുകുട്ടിക്ക് പോലും മറുപടി നൽകികൊണ്ടാണ് കടകംപള്ളിയുടെ പൂഴിക്കടകൻ. എത്ര ജനക്കൂട്ടത്തിനിടയിലും ഒരാളെ പോലും വിട്ടുപോകാതെ സ്നേഹാഭിവാദ്യം ചെയ്യുന്ന കടകംപള്ളിയുടെ സാമരഥ്യത്തെ ഒട്ടും തന്നെ ജനങ്ങൾ മറക്കില്ലെന്നത് ഉറപ്പാണ്.
കഴിഞ്ഞ ദിവസം ഉള്ളൂരിലെ റസിഡന്റ്സ് അസോസിയേഷനിലേക്ക് പര്യടന വാഹനമെത്തുമ്പോൾ പൈലറ്റ് വാഹനത്തിൽ നിന്ന് അനൗൺസ്മെന്റ് ഇങ്ങനെ ആയിരുന്നു 'അമ്മേ, ഇതാ നിങ്ങളുടെ മകൻ വരുന്നു, പെങ്ങളേ, ഇതാ നിങ്ങളുടെ സഹോദരൻ വരുന്നു. അനുഗ്രഹിക്കൂ, ആശീവർവദിക്കൂ.' കടകംപള്ളി സ്ഥലത്ത ലാൻഡ് ചെയ്തതോടെ മാലപ്പടക്കത്തിന് തിരിതെളിഞ്ഞു.
ചെറുപുഞ്ചിരിയോടെ കൈകൂപ്പി വിനീതനായി കടകംപള്ളിയും. ഒപ്പം സ്ഥലം കൗൺസിലറും കൂടെയുണ്ട്. എന്തൊക്കെ പ്രശ്നങ്ങളുണ്ടായാലും മുഖത്തെ ആത്മവിശ്വാസം കുറയാത്തിനു കാരണവും മണ്ഡലവുമായുള്ള ഈ ദൃഢബന്ധമെന്നാണ് ഇവരുടെ വാദം.
മറ്റ് രണ്ട് സ്ഥാനാർഥികളും മണ്ഡലത്തിനു പുറത്തുള്ളവരാണെന്ന വാദമാണ് എൽഡിഎഫ് ക്യാംപ് ഉയർത്തി കാട്ടുന്നത്. ഓരോ കവലയിലും രണ്ട് മിനിറ്റ് പ്രസംഗം നടത്തും. പ്രതിസന്ധികൾ അവസരമാക്കിയ സർക്കാരാണ് വീണ്ടും വോട്ട് ചോദിക്കുന്നതെന്ന മുദ്രാവാക്യമാണ് കടകംപള്ളി ഉയർത്തി പിടിക്കുന്നത്. കോവിഡ് പ്രതിസന്ധിക്കിടയിലും കേരളത്തിൽ ഒരാൾക്കും പോലും പട്ടിണി കിടക്കേണ്ടി വന്നിട്ടില്ലെന്ന് സൂചിപ്പിക്കുന്നുമുണ്ട്.
https://www.facebook.com/Malayalivartha