എലത്തൂര്‍ യുഡിഎഫില്‍ പൊട്ടിത്തെറി കനക്കുന്നു... മണ്ഡലം യുഡിഎഫ് ചെയർമാൻ രാജിവെച്ചു... സിപിഎമ്മിലേക്ക് പോകുമെന്ന് സൂചനകൾ...

സ്ഥാനാര്‍ത്ഥിത്വത്തെച്ചാല്ലി യുഡിഎഫില്‍ പൊട്ടിത്തെറി രൂക്ഷമായി ഇപ്പോഴും എലത്തൂരില്‍ തുടരുകയാണ്. പ്രതിസന്ധി നിലനിൽക്കെ എലത്തൂർ മണ്ഡലം യുഡിഎഫ് ചെയർമാനായിട്ടുള്ള എം. പി. ഹമീദ് രാജിവച്ചതായി അറിയിച്ചു. എലത്തൂര്‍ സീറ്റ് മാണി സി. കാപ്പന്‍റെ എന്‍സികെയിലെ സുല്‍ഫിക്കര്‍ മയൂരിക്ക് കൊടുക്കാനുളള തീരുമാനത്തിനെതിരെ ഉയര്‍ന്ന പ്രതിഷേധമെല്ലാം ഒരു തരത്തിൽ കെട്ടടങ്ങി എന്നായിരുന്നു യുഡിഎഫ് നേതൃത്വം വിചാരിച്ചിരുന്നത്.
എന്നാൽ, നേതൃത്വത്തെ തന്നെ ഞെട്ടിച്ചു കൊണ്ട് തൊട്ടു പിന്നാലെയാണ് 10 വർഷത്തിലധികമായി എലത്തൂരിലെ യുഡിഎഫ് ചെയർമാനായി പ്രവര്‍ത്തിച്ച് ഹമീദ് രാജി സമർപ്പിച്ചത്. എലത്തൂർ സ്ഥാനാർത്ഥി നിർണ്ണയത്തിൽ എം. കെ. രാഘവൻ എംപി അടക്കമുള്ളവർ സ്വീകരിച്ച നിലപാട് ശരിയല്ലെന്ന് രാജിക്കത്തിൽ സൂചിപ്പിക്കുന്നുണ്ട്.
പിണറായി സര്‍ക്കാരിന്റെ വികസന മുന്നേറ്റത്തില്‍ അഭിമാനമെന്ന് എം. പി. ഹമീദ് നേരത്തേ വെളിപ്പെടുത്തിയിരുന്നു. ആയതിനാൽ സിപിഐ (എം)മായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതായും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, നേരത്തെ വിമതനായി പത്രിക നല്‍കിയ കോണ്‍ഗ്രസ് നേതാവ് ദിനേശ് മണി അടക്കമുളളവരെ ബൂത്തുതല യോഗങ്ങളില്‍ പങ്കെടുപ്പിച്ച് വോട്ടുറപ്പിക്കാനുളള ശ്രമത്തിലാണ് യുഡിഎഫ് നേതൃത്വം ഇപ്പോഴുള്ളത്. കഴിഞ്ഞ വട്ടം എൻസിപിയുടെ എ. കെ ശശീന്ദ്രന്‍ 29,000ല്‍ പരം വോട്ടുകളുടെ പിൻബലത്തോടെ മികച്ച ഭൂരിപക്ഷത്തിന് ജയിച്ച മണ്ഡലമാണ് എലത്തൂര്‍.
ഗതാഗതമന്ത്രിയുടെ സ്വന്തമായ മണ്ഡലം. 2008ൽ മണ്ഡലം രൂപീകരിക്കുന്ന കാലത്ത് എ. കെ.ശശീന്ദ്രൻ ബാലുശ്ശേരി എംഎൽഎയായിരുന്നു. എ.സി. ഷൺമുഖദാസിന്റെ പിൻഗാമിയായാണ് ബാലുശ്ശേരിയിൽ 2006ൽ ശശീന്ദ്രൻ മത്സരിച്ചത്. എലത്തൂർ രൂപീകരിച്ചപ്പോൾ എൽഡിഫ് ബാലുശ്ശേരിക്കു പകരമായിട്ടാണ് എൻസിപിക്കു നൽകിയത്.
ഇതുവരെ നടന്ന രണ്ടു തിരഞ്ഞെടുപ്പിലും എ.കെ. ശശീന്ദ്രനാണ് ഇവിടെ വിജയിച്ചത്. 2016ലെ വിജയത്തോടെ സംസ്ഥാനത്തെ ഗതാഗതമന്ത്രിയായി ശശീന്ദ്രൻ സ്ഥാനം ഏൽക്കുകയും ചെയ്തു. കഴിഞ്ഞ തിരഞ്ഞെടുപ്പു കാലത്ത് എ.കെ. ശശീന്ദ്രനൊപ്പം എൻസിപിയുടെ സംസ്ഥാന ഭാരവാഹിയായി പ്രവർത്തിച്ചിരുന്ന സുൽഫിക്കർ മയൂരിയാണ് ഇത്തവണ എലത്തൂരിൽ യുഡിഎഫ് സ്ഥാനാർഥിയായി എത്തുന്നത്.
മാണി. സി. കാപ്പൻ പുതിയ പാർട്ടി രൂപീകരിച്ചപ്പോൾ കൂടെ പോന്നതാണ് സുൽഫിക്കർ മയൂരി. എലത്തൂർ സീറ്റ് കാപ്പന്റെ എൻസികെയ്ക്ക് യുഡിഎഫ് നൽകിയതോടെയാണ് സുൽഫിക്കർ മയൂരി സ്ഥാനാർഥിയായെത്തിയത്. ബിജെപിയുടെ മുൻ ജില്ലാപ്രസിഡന്റും നിലവിൽ ഉത്തരമേഖലാ പ്രസിഡന്റുമായ ടി.പി. ജയചന്ദ്രനാണ് എൻഡിഎയുടെ സ്ഥാനാർഥി.
എൻസികെയുടെ സ്ഥാനാർഥിയെ അംഗീകരിക്കാനാവില്ലെന്ന വാദവുമായി മണ്ഡലത്തിലെ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചതോടെ ഇത്തവണ യുഡിഎഫ് പ്രതിസന്ധിയിലായിരിക്കുകയാണ്. വിമതരായി രണ്ടു പേർ പത്രിക നൽകുകയും ചെയ്തിട്ടുണ്ടായിരുന്നു. പത്രിക പിൻവലിക്കേണ്ട അവസാന നിമിഷമാണ് സുൽഫിക്കർ മയൂരിയെ പിന്തുണയ്ക്കാൻ തീരുമാനിച്ചത്. മറ്റു രണ്ടു മുന്നണികളും തർക്കങ്ങളില്ലാതെ വളരെ മുൻപു തന്നെ പ്രചാരണം തുടങ്ങി കഴിഞ്ഞിരുന്നു.
നേരത്തെ കൊടുവള്ളി, ബാലുശ്ശേരി, കുന്നമംഗലം മണ്ഡലങ്ങളുടെ ഭാഗമായിരുന്ന പഞ്ചായത്തുകൾ കൂട്ടിച്ചേർത്താണ് 2008ൽ എലത്തൂർ രൂപീകരിച്ചത്. കോർപറേഷനിലെ ഒന്നു മുതൽ അഞ്ചു വരെ വാർഡുകളും എഴുപത്തിയഞ്ചാം വാർഡും എലത്തൂരിലാണ്. ഇതിൽ അഞ്ചിടത്ത് എൽഡിഎഫും ഒരു വാർഡിൽ യുഡിഎഫുമാണു ജയിച്ചത്.
2009 മുതലുള്ള നിയമസഭാ, ലോക്സഭാ തിരഞ്ഞെടുപ്പുകളിൽ ഒരിക്കൽ മാത്രമാണ് മണ്ഡലത്തിൽ യുഡിഎഫ് ലീഡ് നേടിയത്. സംസ്ഥാനത്ത് യുഡിഎഫ് തരംഗം ആഞ്ഞടിച്ച 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് നേടിയത് 103 വോട്ടിന്റെ ലീഡാണ്. കോഴിക്കോട് ലോക്സഭാ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി ജയിച്ച 2009, 2014 തിരഞ്ഞെടുപ്പുകളിൽ എലത്തൂരിൽ എൽഡിഎഫ് ലീഡ് നേടി.
https://www.facebook.com/Malayalivartha