കേരളത്തില്‍ കുറച്ച് മണ്ഡലങ്ങളില്‍ മാത്രമുണ്ടായിരുന്ന കോലീബി സഖ്യം ഇപ്പോള്‍ മറ്റിടങ്ങളിലേക്ക് കൂടി വ്യാപിക്കുന്നു; തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനുള്ള ധാരണ എന്നതിലപ്പുറം കേരളം ഇപ്പോള്‍ നേടിയിട്ടുള്ള വികസനനേട്ടങ്ങള്‍ അട്ടിമറിക്കാനുള്ള നീക്കമാണ് ബിജെപിയും യുഡിഎഫും ചേര്‍ന്ന് നടത്തുന്നത്; വെളിപ്പെടുത്തലുമായി മുഖ്യമന്ത്രി

കോലീബി സഖ്യം ഉണ്ടെന്ന ആരോപണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തില്‍ കുറച്ച് മണ്ഡലങ്ങളില്‍ മാത്രമുണ്ടായിരുന്ന കോലീബി സഖ്യം ഇപ്പോള്‍ മറ്റിടങ്ങളിലേക്ക് കൂടി വ്യാപിക്കുന്നതായി അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനുള്ള ധാരണ എന്നതിലപ്പുറം കേരളം ഇപ്പോള്‍ നേടിയിട്ടുള്ള വികസനനേട്ടങ്ങള്‍ അട്ടിമറിക്കാനുള്ള നീക്കമാണ് ബിജെപിയും യുഡിഎഫും ചേര്‍ന്ന് നടത്തുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മുന്‍ കാലങ്ങളില്‍ കേന്ദ്രസര്‍ക്കാരിനെ സഹായിച്ചതിനുള്ള സഹായമാണ് ഇപ്പോള്‍ ബിജെപിയില്‍ നിന്നും യുഡിഎഫിന് ലഭിക്കുന്നതെന്നും പിണറായി വിജയന്‍ പറഞ്ഞു.
കണ്ണൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.എല്‍ഡിഎഫ് വീണ്ടും അധികാരത്തില്‍ വന്നാല്‍ സര്‍വ്വനാശമാണെന്ന് പ്രസ്താവിച്ച എകെ ആന്റണിയ്ക്ക് നേരെയും പിണറായി രൂക്ഷ വിമര്‍ശനമുയര്‍ത്തുകയും ചെയ്തു.
എല്‍ഡിഎഫ് വരുന്നത് സര്‍വ്വനാശമെന്ന് പറയുന്ന ഈ നേതാവ് ബിജെപിയുമായുള്ള ഈ ഒത്തുകളി നാശത്തിനാണെന്ന് പറയാന്‍ തയ്യാറാകാത്തതെന്തെന്നും ചോദിക്കുകയുണ്ടായി.
സംസ്ഥാനത്തിന് അര്‍ഹതപ്പെട്ടത് തരാത്തപ്പോള്‍ പോലും കോണ്‍ഗ്രസ് നേതാക്കള്‍ കേന്ദ്രത്തെ വിമര്‍ശിക്കാറില്ലല്ലോ എന്നും മുഖ്യമന്ത്രി ആഞ്ഞടിച്ചു. അതേ സമയം മാരാരിക്കുളങ്ങള്‍ ആവര്‍ത്തിക്കപ്പെടാനിടയാക്കുമെന്ന് സിപിഎമ്മില്‍ ആശങ്ക.
പോളിറ്റ്ബ്യൂറോ അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇനി വീടുകള്‍ കയറിയിറങ്ങി പ്രചാരണത്തിന്. 1996ല്‍ മുഖ്യമന്ത്രിയാകാന്‍ വി.എസ്. അച്യുതാനന്ദനെ മാരാരിക്കുളം മണ്ഡലത്തില്‍ പരാജയപ്പെടുകയായിരുന്നു .
താന്‍ ഏകാധിപതിയല്ലെന്ന് പിണറായി വിജയൻ ഇടയിക്കിടെ പരസ്യമായി പറയാറുണ്ട് . തനിക്കു തുല്യമായി നില്‍ക്കുന്നവര്‍ പാര്‍ട്ടിയിലുണ്ടെന്നും എന്നാല്‍ അവരുടെ പേരുകള്‍ പറയുന്നില്ലെന്നും പിണറായി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha