സിപിഎമ്മിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശം ഉടനെ പിന്‍വലിച്ച് മാപ്പുപറയണം; പെണ്‍കുട്ടികളെയും സ്ത്രീസമൂഹത്തെയും മാത്രമല്ല കേരളത്തെ തന്നെയാണ് മുന്‍ എംപി അപമാനിച്ചത്; ആരോപണവുമായി ഉമ്മന്‍ ചാണ്ടി

രാഹുല്‍ ഗാന്ധിയുടെ സെന്റ് തെരേസാസ് കോളജ് സന്ദര്‍ശനവുമായി ബന്ധപ്പെട്ട് മുന്‍ ഇടതുപക്ഷ എംപി ജോയിസ് ജോര്‍ജ് നടത്തിയ അത്യന്തം മ്ലേച്ചമായ പരാമര്‍ശങ്ങള്‍ പിന്‍വലിച്ച് മാപ്പുപറയണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.
സ്ത്രീസമൂഹത്തെയും മാത്രമല്ല കേരളത്തെ തന്നെയാണ് മുന്‍ എംപി അപമാനിച്ചത്. സിപിഎം സംസ്ഥാന ആക്ടിംഗ് സെക്രട്ടറി മുതലുള്ള പാര്‍ട്ടി നേതാക്കള്‍ സ്ത്രീവിരുദ്ധ ജ്വരം ബാധിച്ചവരാണെന്ന് പലവട്ടം തെളിയിച്ചിട്ടുണ്ട്.
3അശ്ലീലപരാമര്‍ശം ആസ്വദിച്ച മന്ത്രി എംഎം മണിയും സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ക്ക് കുപ്രസിദ്ധനാണ്.ഇക്കാര്യത്തില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്നും ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.
രാഹുൽ ഗാന്ധി പെൺകുട്ടികൾ പഠിക്കുന്ന കോളേജിലേ പോകുകയുള്ളൂ.പെൺകുട്ടികളെ വളഞ്ഞും നിവർന്നും നിൽക്കാൻ പഠിപ്പിക്കും. വിവാഹം കഴിക്കാത്ത രാഹുൽ കുഴപ്പക്കാരനാണ്.
രാഹുലിനെ സ്ത്രീകൾ സൂക്ഷിക്കണമെന്നാണ് ജോയ്‌സ് ജോർജിന്റെ അശ്ലീല പരാമർശം.ടുക്കി ഇരട്ടയാറിൽ എം എം മണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിലാണ് ജോയ്‌സ് ജോർജ്ജ് വിവാദ പരാമർശം നടത്തിയിരിക്കുന്നത്.
രാഹുൽ വിദ്യാർത്ഥിനികളോട് സംവദിക്കുന്നതുമായി ബന്ധപ്പെട്ടാണ് പരാമർശം നടത്തിയിരിക്കുന്നത്.എന്നാൽ ജോയ്സ് ജോർജിന്റെ അശ്ലീല പരാമർശത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകുമെന്ന് ഡീൻ കുര്യാക്കോസ് എം പി പ്രതികരിക്കുകയുണ്ടായി.ജോയ്സ് ജോർജിനെതിരെ ഡി ജി പി യ്ക്ക് പരാതി നൽകുമെന്ന് ഡി സി സി പ്രസിഡന്റ് ഇബ്രാഹിം കുട്ടി കല്ലാർ അറിയിക്കുകയുണ്ടായി.
https://www.facebook.com/Malayalivartha