അങ്ങേയറ്റത്തെ സ്ത്രീവിരുദ്ധവും ലൈംഗിക ചുവയുള്ളതുമായ പ്രസ്താവനയാണ് നടത്തിയത്; രാഹുല്‍ഗാന്ധിക്കെതിരായ അശ്ലീല പരാമര്‍ശം നടത്തിയ ജോയ്‌സ് ജോര്‍ജ്ജിനെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യണം; ആഞ്ഞടിച്ച് രമേശ് ചെന്നിത്തല

രാഹുല്‍ഗാന്ധിക്കെതിയുടെ കോളജ് സന്ദര്‍ശത്തിനെതിരെ അശ്ലീല പ്രസ്താവന നടത്തിയ മുന്‍ എം പി ജോയ്‌സ് ജോര്‍ജ്ജിനെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
അങ്ങേയറ്റത്തെ സ്ത്രീവിരുദ്ധവും ലൈംഗിക ചുവയുള്ളതുമായ പ്രസ്താവനയാണ് ജോയ്‌സ് ജോര്‍ജ്ജ് നടത്തിയത്. മന്ത്രിമാരുള്‍പ്പെടെയുള്ളവര്‍ സന്നിഹിതരായിരുന്ന വേദിയില്‍ വച്ചാണ് ഈ മ്‌ളേഛമായ പ്രസ്താവന നടത്തിയതെന്നത് ഇതിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു.
സ്ത്രീകളോടുള്ള ഇടതുമുന്നണിയുടെ മനോഭാവം എത്ര തരം താഴ്ന്നതാണെന്ന് ഇതില്‍ നിന്ന് വ്യക്തമാകുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
സ്ത്രീസുരക്ഷ പറഞ്ഞ് അധികാരത്തിലെത്തുകയും, സ്ത്രീകളെ അണിനിരത്തി നവോത്ഥാനമതില്‍ കെട്ടുകയും ചെയ്ത മുന്നണിയുടെ തനി നിറമാണ് ഇപ്പോള്‍ മുന്‍ എം പി ജോയ്‌സ് ജോര്‍ജ്ജിന്റെ വാക്കുകളിലൂടെ പുറത്ത് വരുന്നത് .
ജോയ്‌സ് ജോര്‍ജ്ജിന്റെ ഈ അശ്‌ളീലപരാമര്‍ശത്തിന്റെ പേരില്‍ സി പിഎമ്മും ഇടതുമുന്നണിയും ജനങ്ങളോട് മാപ്പ് പറയണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
മന്ത്രിമാരായ എം എം മണിയും, ജി സുധാകരനും ഇടതു മുന്നണി കണ്‍വീനര്‍ വിജയരാഘവനുമെല്ലാം നിരന്തരം സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തി കുപ്രസിദ്ധിയാര്‍ജ്ജിച്ചവരാണ്.
സി പിഎമ്മിന്റെയും ഇടതുമുന്നണിയുടെയും നേതാക്കള്‍ എക്കാലവും സ്ത്രീവിരുദ്ധത ഉയര്‍ത്തിപ്പിടിച്ചവരാണ്. ഇത്തരമൊരു മുന്നണിക്ക് എങ്ങിനെയാണ് കേരളത്തിലെ സ്ത്രീകളെ സംരക്ഷിക്കാന്‍ കഴിയുക.
ഇത്തരം നെറികെട്ട പരാമര്‍ശങ്ങള്‍ നടത്തുന്ന സി പി എമ്മിനും ഇടതുമുന്നണിക്കും തക്കതായ മറുപടി ഈ തെരെഞ്ഞെടുപ്പില്‍ ജനങ്ങള്‍ നല്‍കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
രാഹുൽ ഗാന്ധി പെൺകുട്ടികൾ പഠിക്കുന്ന കോളേജിലേ പോകുകയുള്ളൂ.പെൺകുട്ടികളെ വളഞ്ഞും നിവർന്നും നിൽക്കാൻ പഠിപ്പിക്കും. വിവാഹം കഴിക്കാത്ത രാഹുൽ കുഴപ്പക്കാരനാണ്.
രാഹുലിനെ സ്ത്രീകൾ സൂക്ഷിക്കണമെന്നാണ് ജോയ്‌സ് ജോർജിന്റെ അശ്ലീല പരാമർശം. ഇടുക്കി ഇരട്ടയാറിൽ എം എം മണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിലാണ് ജോയ്‌സ് ജോർജ്ജ് വിവാദ പരാമർശം നടത്തിയിരിക്കുന്നത് . എന്നാൽ പ്രസ്താവനയിൽ പിന്നീട് അദ്ദേഹം മാപ്പ് പറഞ്ഞു.
https://www.facebook.com/Malayalivartha