'ബോംബ്' മുന്നറിയിപ്പ് നൽകി മുഖ്യമന്ത്രി; പ്രതീക്ഷയോടെ യു.ഡി.എഫ് ; 'ബോംബ്' പൊട്ടിയാൽ അതിന്റെ തോത് നോക്കിയിടപ്പെടാനൊരുങ്ങി ബി.ജെ.പി

ഒരു ബോംബ് ഉടനെ പൊട്ടുമെന്ന് പറഞ്ഞതിന് പിന്നാലെ അത് എന്താണ് എന്ന് ചർച്ചകൾക്ക് തുടക്കം കുറിച്ചിരുന്നു . എന്നാൽ ഇതുവരെ ആ ബോംബ് പൊട്ടിയില്ല. പൊട്ടാൻ കാത്തിരിക്കുന്ന ‘ബോംബു’കൾ ഇനിയുമുണ്ടെന്ന് നേതാക്കൾ പറയുകയാണ്. ബോംബ് പൊട്ടട്ടെയെന്ന് ബി.ജെ.പി.അഭിപ്രായപ്പെട്ടു.
ഇടതു-വലതുമുന്നണികളുടെ ഈ കളിയിൽ എൻ.ഡി.എ. ഇടപെടുന്നില്ല. എന്നാൽ, 'ബോംബ്' പൊട്ടിയാൽ അതിന്റെ തോത് നോക്കിയിടപ്പെടാനാണ് ബി.ജെ.പി. തീരുമാനം. ആരോപണങ്ങൾക്ക് പിന്നാലെ പോകാതെ വോട്ടർമാരെ സ്വാധീനിക്കാൻ മറ്റു തന്ത്രങ്ങളാണ് ബി.ജെ.പി.ക്കുള്ളത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും കേന്ദ്രമന്ത്രി അമിത്ഷായുടെയും കേരള പര്യടനത്തിലാണ് ബി.ജെ.പിയുടെ . പ്രതീക്ഷ . കേരളത്തിന് അതിവേഗ വികസനം (ഫാസ്റ്റ്) ആദ്യവരവിൽ 'ഓഫർ' ചെയ്ത പ്രധാനമന്ത്രി രണ്ടാംവരവിൽ ഫാസ്റ്റ് എന്നതിന് കേരള സാഹചര്യത്തിന് അനുസരിച്ചുള്ള നിർവചനവും നൽകി.
ഇത് കേന്ദ്രസർക്കാരിന് കേരളത്തിലുള്ള ശ്രദ്ധയും, കേന്ദ്രഭരണത്തിന്റെ സാധ്യതകൾ കേരളത്തിന് ഉപയോഗപ്പെടുത്താൻ ബി.ജെ.പിയുടെ വിജയത്തിലൂടെ കഴിയുമെന്ന സന്ദേശവും ജനങ്ങളിലെത്തിക്കാനാകുന്നുണ്ടെന്നാണ് അവരുടെ വിലയിരുത്തൽ. ഇതിനൊപ്പം, അമിത്ഷായുടെ വരവുകൂടിയായാൽ ബി.ജെ.പിയും തിളങ്ങിനിൽക്കുമെന്നാണ് നേതൃത്വത്തിന്റെ കണക്കുകൂട്ടൽ.
'ബോംബ്' മുന്നറിയിപ്പ് മുഖ്യമന്ത്രിയാണ് നൽകിയതെങ്കിലും അതിൽ പ്രതീക്ഷവെക്കുന്നത് യു.ഡി.എഫ്. ആണ്. അതിനവർ ഉറ്റുനോക്കുന്നത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയേയുമാണ്.
ഇതുവരെ അദ്ദേഹം ഉയർത്തിയ ആരോപണങ്ങളും പുറത്തുവിട്ട തെളിവുകളുമാണ് യു.ഡി.എഫിന് പ്രചാരണ രംഗത്ത് കരുത്തായി നിന്നിട്ടുള്ളത്. അതിൽ ആഴക്കടൽ മത്സ്യബന്ധന കരാർ കുറച്ചൊന്നുമല്ല ഇടതുപക്ഷത്തെ ഉലയ്ക്കുന്നത്.
പ്രത്യേകിച്ച് തീരമേഖലകളിൽ. വൈദ്യുതി കരാറിൽ പുതിയ അഴിമതിയാരോപണം അദ്ദേഹം വെള്ളിയാഴ്ച ഉന്നയിച്ചതോടെ ഇനിയും പലതും വരാനിരിക്കുന്നുണ്ടെന്ന തോന്നൽ യു.ഡി.എഫ്. പക്ഷത്തിനുണ്ട്.
അതിനാൽ, പ്രതിപക്ഷനേതാവിന്റെ വാക്കുകൾക്കും പത്രസമ്മേളനങ്ങൾക്കും പരമാവധി 'റീച്ച്' ഉറപ്പിക്കുകയാണ് ഇപ്പോൾ പ്രവർത്തകർ ചെയ്യുന്നത്. ഏതായാലും പൊട്ടാനിരിക്കുന്ന ബോംബിനെ കുറിച്ചുള്ള ആശങ്കകളും മറ്റും തുടരുകയാണ്.
https://www.facebook.com/Malayalivartha