അടുത്ത 25 വര്‍ഷക്കാലം സംസ്ഥാനത്തെ ജനങ്ങളെ കൊള്ളയടിക്കുന്നതിന് അദാനിക്ക് സൗകര്യം ചെയ്തു കൊടുക്കുന്നു; . അദാനിക്ക് ആയിരത്തോളം കോടി രൂപ ലാഭമുണ്ടാകും; രമേശ് ചെന്നിത്തല

അടുത്ത 25 വര്‍ഷക്കാലം സംസ്ഥാനത്തെ ജനങ്ങളെ കൊള്ളയടിക്കുന്നതിന് അദാനിക്ക് സൗകര്യം ചെയ്തു കൊടുക്കുന്നതിന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി ഉണ്ടാക്കിയ കരാറിനെക്കുറിച്ചുള്ള വിവരങ്ങള്‍ കഴിഞ്ഞ ദിവസം രമേശ് ചെന്നിത്തല പുറത്ത് വിട്ടിരുന്നു . അദാനിക്ക് ആയിരത്തോളം കോടി രൂപ ലാഭമുണ്ടാക്കിക്കൊടുക്കുന്ന കരാറാണിതെന്ന് അദ്ദേഹം വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
പ്രതീക്ഷിച്ച തരത്തിലുള്ള പ്രതികരണം തന്നെയാണ് സര്‍ക്കാരില്‍നിന്നും ഉണ്ടായിരിക്കുന്നത്. അദാനിയുമായി സംസ്ഥാന സര്‍ക്കാര്‍ ഒരു കരാറും ഒപ്പു വച്ചിട്ടില്ലെന്നും പ്രതിപക്ഷ നേതാവിന് സമനില തെറ്റുയിരിക്കുകയുമാണെന്നാണ് വൈദ്യുതി മന്ത്രി എം.എം. മണി പറഞ്ഞു.
ആഴക്കടല്‍ കൊള്ളയ്ക്കായി ഇ.എം.സി.സി.യുമായി സര്‍ക്കാര്‍ ഉണ്ടാക്കിയ കരാറിന്റെ വിവരം പുറത്തുവിട്ടപ്പോള്‍ ഷിഫറീസ് മന്ത്രി മെഴ്സിക്കൂട്ടിയമ്മയും പറഞ്ഞതും ഇതേ വാചകമായിരുന്നു. പ്രതിപക്ഷനേതാവിന് സമനില തെറ്റി എന്ന്. പീന്നീട് എന്തുണ്ടായി എന്ന് എല്ലാവരും കണ്ടതാണല്ലോ?
ഏത് ഇ.എം.സി.സി, എന്ത് ഇ.എം.സി.സി എന്നൊക്കെയാണ് അന്ന് മന്ത്രി മേഴ്സിക്കൂട്ടിയമ്മ ചോദിച്ചത്. അതുപോലെ, ഏത് അദാനി, എന്ത് അദാനി, അദാനിയുമായി ഇതുവരെ ഒരു കരാറിലും ഒപ്പു വച്ചിട്ടില്ല എന്നൊക്കെയാണ് മന്ത്രി എം.എം. മണിയും പറയുന്നത്.
ഈ കരാര്‍ സര്‍ക്കാര്‍ അറിഞ്ഞില്ലായെന്നത് ശുദ്ധനുണയാണ്. കരാറിന്റെ പൂര്‍ത്തികരണത്തിന് സര്‍ക്കാറിന്റെ ഗ്യാരണ്ടി ഉറപ്പാക്കണമെന്ന് കരാറില്‍ ഉണ്ട്. റിസര്‍വ് ബാങ്ക്, കേന്ദ്ര സര്‍ക്കാര്‍, സംസ്ഥാന സര്‍ക്കാര്‍ എന്നിവര്‍ അടങ്ങിയ ഒരു ട്രൈ പാര്‍ട്ടിയേറ്റ് എഗ്രിമെന്റ് പ്രകാരമായിരിക്കണം ഗ്യാരന്റി ഉറപ്പാക്കേണ്ടതെന്നും കരാറില്‍ പറയുന്നു.
റഗുലേറ്ററി കമ്മീഷന്‍ നിശ്ചയിച്ച അളവില്‍ റിന്യൂവബിള്‍എനര്‍ജി ഉപയോഗിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അതിന് പകരം അത്രയും യൂണിറ്റിനുള്ള റിന്യൂവബിള്‍ എനര്‍ജി സര്‍ട്ടിഫിക്കറ്റ് ( RE)വാങ്ങിയാല്‍ മതിയാകുമെന്ന നിബന്ധനകാറ്റില്‍ പറത്തിക്കൊണ്ടാണ് അധിക വില നല്‍കി അദാനിയില്‍ നിന്നും വൈദ്യുതി വാങ്ങിയിരിക്കന്നത്.
സംസഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷന്റെ റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ 5 വര്‍ഷമായി കേരളം വൈദ്യുതി മിച്ച സംസ്ഥാനമാണ്. 2021-22 വര്‍ഷം 811 മില്യണ്‍ യൂണിറ്റ് വൈദ്യുതിയാണ് സംസ്ഥാന വൈദ്യുതി ബോര്‍ഡിന്റെ കൈവശം ഉണ്ടാകുക. ഈ സാഹചര്യത്തില്‍ RPO യുടെ പേരില്‍ അദാനിയില്‍ നിന്നും ഉയര്‍ന്ന നിലക്ക് അധികം വൈദ്യുതി വാങ്ങുന്നത് ആരുടെ താല്പര്യം സംരക്ഷിക്കാനാണ്?.
RPO (Renewal Purchase Obligation) പാലിക്കുന്നതിന് യൂണിറ്റ് ഒന്നിന് 1 രൂപാ നിരക്കില്‍ റിന്യൂവബിള്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങിയാല്‍ മതിയാകുമെന്ന അവസരം ഉപയോഗിക്കാതിരുന്നത് എന്തിന് വേണ്ടി ആയിരുന്നു?
REസര്‍ട്ടിഫിക്കറ്റ് വാങ്ങുമ്പോള്‍ അത് ഒരു പിഴയാണ് എന്നും വൈദ്യുതി ലഭ്യമാകില്ലായെന്നു മാണ് ബോര്‍ഡിന്റെ വാദം. വൈദ്യുതി അധികമായി കൈവശമുള്ള സാഹചര്യത്തില്‍ എന്തിനാണ് കൂടുതല്‍ വൈദ്യുതി പുറത്ത് നിന്ന് ലഭ്യമാക്കുന്നത്.
ഈ സാഹചര്യത്തില്‍ യഥാര്‍ത്ഥ വിലയുടെ മൂന്നിലൊന്നായ 1 രൂപാ നല്‍കി വൈദ്യുതി അധികമായി വാങ്ങുന്നതിലൂടെ ബോര്‍ഡിന് യൂണിറ്റിന് 2 രൂപാ ലാഭമാണ് ഉണ്ടാകുക.ഇത് ബോധപൂര്‍വം മറച്ച് വച്ച് ബോര്‍ഡിനും സംസ്ഥാന ഉപഭോക്താകള്‍ക്കും വന്‍ ബാധ്യത വരുത്തി വച്ചത് കോര്‍പ്പറേറ്റുകള്‍ക്ക് വന്‍ ലാഭമുണ്ടാക്കാനല്ലാതെ മറ്റെന്തിനാണ്.
അദാനിയുമായി സംസ്ഥാന ഇലക്ട്രിസിറ്റി ബോര്‍ഡോ സംസ്ഥാന സര്‍ക്കാരോ നേരിട്ട് ഈ ഇടപാടില്‍ കരാര്‍ ഒപ്പുവച്ചെന്ന് ഞാന്‍ പറഞ്ഞിട്ടില്ലല്ലോ? കേന്ദ്രത്തിന്റെ സോളാര്‍ എനര്‍ജി കോര്‍പ്പറേഷന്‍ ലിമിറ്റഡ് (SECI) എന്ന കമ്പനിയുമായി സംസ്ഥാന ഇലക്ട്രിസിറ്റി ബോര്‍ഡ് 2019 സെപതംബറിലും ജൂണിലും ഒപ്പുവച്ച കരാര്‍ സംസ്ഥാനത്തെ ജനങ്ങളെ പോക്കറ്റടിക്കാന്‍ അദാനിക്ക് വഴി തുറന്നിരിക്കുന്നു എന്നാണ് ഞാന്‍ ഇന്നലെ പറഞ്ഞത്. ഞാന്‍ ഇന്നലെ പുറത്തുവിട്ട കരാര്‍ രേഖയും അതും തന്നെയാണ്.
https://www.facebook.com/Malayalivartha