അടിയൊഴുക്കുകളിൽ നിലവിട്ട് എൽഡിഎഫും യുഡിഎഫും... അവസാന കച്ചിതുരുമ്പും കൈവിട്ട് പോകുമെന്ന് സംശയം... അടിച്ച് കസറി ബിജെപി...

വോട്ടെടുപ്പിന് ഇനി മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കുകയാണ്. ആര് വാഴും ആര് വീഴും എന്നത് കണ്ടറിയാൻ ബലാബലം പിടിച്ച് മുന്നണികള്‍ ചീറി പായുകയാണ്. എന്നാൽ തെരഞ്ഞെടുപ്പിന് മാറ്റ് കൂട്ടാനായി ഇക്കുറി കലാശക്കൊട്ടില്ല. പക്ഷെ അതിനേക്കാള്‍ ആവേശം പ്രകടമാണ് അവസാനഘട്ട പ്രചാരണത്തില്‍ കാണുന്നത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച്, സ്ഥാനാര്‍ഥികള്‍ പ്രചാരണത്തിനിറങ്ങിയ ആദ്യ മണിക്കൂറുകളിലെയോ ദിവസങ്ങളിലെയോ ചിത്രമല്ല ഇപ്പോഴുള്ളത്.
തെരഞ്ഞെടുപ്പ് കളം ആകെ മാറി മറിഞ്ഞിരിക്കുകയാണ്. ഒരു മുന്നണിക്കും ഏകപക്ഷീയ മുന്‍തൂക്കം നല്‍കാത്ത, പ്രവചനങ്ങള്‍ക്കതീതമായി അനിശ്ചിതത്വം തുടരുന്ന മണ്ഡലങ്ങളുടെ എണ്ണം ദിവസം കഴിയും തോറും വർദ്ധിച്ചു വരുന്ന പ്രവണതയാണ് കണ്ടു വരുന്നത്. അതിനിര്‍ണായകമായ മണ്ഡലങ്ങളിലെ അവസാന ലാപ്പില്‍ മുന്നണികളുടെ കണക്കുകൂട്ടല്‍, സ്ഥാനാര്‍ഥികള്‍ പ്രതീക്ഷിക്കുന്നതും ഭയക്കുന്നതുമായ അടിയൊഴുക്കുകളാണ്.
ജയസാധ്യതയ്ക്കുള്ള കണക്കെടുത്ത് കാത്തിരിക്കുകയാണ് മൂന്ന് മുന്നണികളും. കുറഞ്ഞത് 82 സീറ്റ് കൂടെ നില്‍ക്കുമെന്ന് എല്‍.ഡി.എഫും 74 എങ്കിലും നേടി ഭരണം നേടാമെന്ന് യു.ഡി.എഫും കണക്കാക്കുന്നുണ്ട്. ഇത്തവണ അഞ്ചിടത്ത് താമര വിരിഞ്ഞാല്‍ അഞ്ചു വര്‍ഷത്തിനപ്പുറം കേരള ഭരണമെന്നതാണ് ബി.ജെ.പി.യുടെ കണക്കു കൂട്ടലുകൾ. ജനമനസ്സ് മാറാതെയും വോട്ടു ചോരാതെയും നോക്കണം. പരസ്യ പ്രചാരണം ഞായാറാഴ്ച തീരുമ്പോള്‍ ബാക്കിയാവുന്ന 24 മണിക്കൂര്‍ ഈ ചോര്‍ച്ചയടയ്ക്കാനുളള നെട്ടോട്ടമായിരിക്കും നടക്കുന്നത്.
എട്ടു ജില്ലകള്‍ ചുവന്നപ്പഴാണ് 2016-ല്‍ 91 സീറ്റ് എന്ന വലിയ ഭൂരിപക്ഷവുമായി ഇടതുസര്‍ക്കാരിന് ഭരണം നേട്ടം ലഭിച്ചത്. അത് ഇത്തവണ മങ്ങുമെന്നാണ് എല്‍.ഡി.എഫ്. കണക്കാക്കുന്നത്. പക്ഷേ, വടക്കന്‍-തെക്കന്‍ കേരളത്തിലെ മേല്‍ക്കൈ അതേരീതിയില്‍ ആവര്‍ത്തിക്കാനാകണം. മധ്യകേരളത്തില്‍ സ്വാധീനമുറപ്പിക്കുകയും വേണം. ഈ കണക്കുകൂട്ടലിന് അനുസരിച്ചുള്ള രാഷ്ട്രീയമുന്നേറ്റം ഇതുവരെയുള്ള പ്രചാരണം കൊണ്ട് നേടാനായിട്ടുണ്ടെന്നാണ് എല്‍.ഡി.എഫിന്റെ കണക്കുകൂട്ടൽ.
എന്നാൽ, ചില സീറ്റുകള്‍ നഷ്ടപ്പെട്ടേക്കാമെന്ന സൂചനകള്‍ മുന്നണിയെ വിഷമത്തിലാക്കുന്നുമുണ്ട്. അത് കേരള കോണ്‍ഗ്രസിന്റെ വരവിലൂടെ കോട്ടയത്തും മധ്യകേരളത്തിലും നേടുന്ന അധിക സീറ്റിലൂടെ മറികടക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനാല്‍, അവസാന മണിക്കൂറില്‍ ബൂത്തു തലത്തില്‍ കേന്ദ്രീകരിച്ച് വോട്ടു ചോരാനുള്ള എല്ലാ പഴുതും അടയ്ക്കാനാണ് എല്‍.ഡി.എഫിന് ലഭിച്ചിരിക്കുന്ന നിര്‍ദേശം.
കിട്ടുന്നതെല്ലാം ഗുണം ആണെന്ന നിലപാടിലാണ് യു.ഡി.എഫപള്ളത്. 2016-ല്‍ നേടിയത് പെർമെനന്റ് സീറ്റുകളാണ്. അതില്‍ യാതൊരു കാരണവസ്സാലും മാറ്റമുണ്ടാവില്ല എന്നാണ് അവർ കരുതുന്നത്. അധികമായി നേടുന്ന ഓരോ സീറ്റും ഇടതുപക്ഷത്തിന്റെ തുടര്‍ഭരണ സാധ്യതയെ ഇല്ലാതാക്കുന്നതാണ്. കഴിഞ്ഞ തവണ ഇടതുപക്ഷത്തേക്ക് ആടിയുലഞ്ഞ മണ്ഡലത്തിലെ ചോര്‍ച്ചയിലാണ് യു.ഡി.എഫിന്റെ ഇപ്പോഴത്തെ എല്ലാ ജാഗ്രതയും.
തൃശ്ശൂര്‍, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ ഇടത് വോട്ടു ബാങ്കില്‍ വലിയ വിള്ളലുണ്ടായിട്ടുണ്ടെന്നാണ് അവരുടെ വിലയിരുത്തല്‍. കഴിഞ്ഞ തവണ ഒരു സീറ്റില്‍ ഒതുങ്ങിയ തൃശ്ശൂരും ഒരു സീറ്റുപോലും കിട്ടാതിരുന്ന കൊല്ലത്തും വലിയപ്രതീക്ഷയാണ് യു.ഡി.എഫ്. ഇത്തവണ വച്ച് പുലര്‍ത്തുന്നത്.
മലപ്പുറത്ത് സമ്പൂര്‍ണ ആധിപത്യവും കോഴിക്കോട്ടും വയനാടും തിരുവനന്തപുരത്തും സീറ്റുനില മെച്ചപ്പെടുത്തുകയും ചെയ്യുമെന്നാണ് അവകാശവാദം. ജോസ് കെ. മാണിയുടെ ചുവടുമാറ്റം കോട്ടയത്തും ഇടുക്കിയിലും യു.ഡി.എഫിന് ഉലച്ചിലുണ്ടാക്കിയിട്ടില്ലെന്ന് സ്ഥാപിക്കേണ്ടത് രാഷ്ട്രീയ വാശിയാണ്. അതിനാല്‍, ഇടതു കോട്ടകളില്‍ വിള്ളല്‍ കൂട്ടി വോട്ടു ചോര്‍ത്താനുള്ള തന്ത്രവും മലപ്പുറത്തടക്കമുള്ള സ്വന്തം കേന്ദ്രത്തിൽ ചോര്‍ച്ചയുണ്ടാകാതിരിക്കാനുള്ള ജാഗ്രതയുമാണ് യു.ഡി.എഫ്. നടത്തുന്നത്.
അടുത്തടുത്ത് വരുന്ന തെരഞ്ഞടുപ്പുകളിൽ വോട്ടിന്റെ തോത് വർദ്ധിപ്പിക്കുന്ന ഒരേയൊരു പാര്‍ട്ടി ബി.ജെ.പിയാണ്. ബിജെപിക്ക് ലഭിക്കുന്ന വോട്ടുകൾ ഇടത്-വലത് മുന്നണികളുടെ വോട്ട് ചോർച്ചയാണ് ചൂണ്ടിക്കാട്ടുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിന്റെ കണക്കനുസരിച്ച് 35 നിയമസഭാ മണ്ഡലത്തില്‍ എന്‍.ഡി.എ.യ്ക്ക് 20 ശതമാനത്തിലേറെ വോട്ടുകളുണ്ട്.
ഈ വളര്‍ച്ചയിലാണ് ബി.ജെ.പിയുടെ കണക്കുകൂട്ടൽ. തിരുവനന്തപുരം, തൃശ്ശൂര്‍, കാസര്‍കോട്, പാലക്കാട് എന്നീ ജില്ലകളിലാണ് അവരുടെ വിജയപ്രതീക്ഷ. നേമം നിലനിര്‍ത്തുമെന്ന് ഉറപ്പിക്കുന്നതും മറ്റ് അഞ്ചിടത്ത് വിജയം കാത്തിരിക്കുകയും ചെയ്യുന്നത് ഈ വോട്ടു തോതിലാണ്. അതിനാൽ, വോട്ടു ചോര്‍ച്ച തടയേണ്ട രാഷ്ട്രീയ ബാധ്യതകൂടി ഇപ്പോള്‍ ബി.ജെ.പി.ക്കുണ്ട്.
https://www.facebook.com/Malayalivartha