ന്യൂട്രലായ, രാഷ്ട്രീയക്കാരല്ലാത്ത പത്ത് പേരെ ഫോണ്‍ ചെയ്ത് എന്ത് കൊണ്ട് അവര്‍ ഐക്യജനാധിപത്യ മുന്നണിക്ക് വോട്ട് ചെയ്യണം എന്ന് വിശദീകരിച്ചു കൊടുക്കാന്‍ വേണ്ടി ഒരു മുപ്പത് മിനിറ്റ് സമയം ചെലവഴിക്കണം; നിശ്ശബ്ദ പ്രചരണ ദിനത്തിൽ കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് അഭ്യര്‍ത്ഥിച്ച് ശശി തരൂര്‍

ഇന്ന് ന്യൂട്രലായ 10 പേരെ വിളിച്ച് യുഡിഎഫിന് വോട്ട് ചെയ്യാന്‍ പറയണം; പ്രവര്‍ത്തകര്‍ക്ക് തന്ത്രം ഉപദേശിച്ച് ശശി തരൂര്‍. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഈ കാര്യം പറഞ്ഞത് . ശശി തരൂരിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്:
ഇന്ന് നിശ്ശബ്ദ പ്രചരണ ദിനമാണ്. പൊതു പ്രചാരണത്തിന്റെ സമയം അവസാനിച്ചിരിക്കുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് അഭ്യര്‍ത്ഥിക്കാനുള്ളതെന്തെന്ന് വെച്ചാല്‍ ഇന്നത്തെ ദിവസം നിങ്ങള്‍ പത്ത് പേരെ, അതും ന്യൂട്രലായ, രാഷ്ട്രീയക്കാരല്ലാത്ത പത്ത് പേരെ ഫോണ്‍ ചെയ്ത് എന്ത് കൊണ്ട് അവര്‍ ഐക്യജനാധിപത്യ മുന്നണിക്ക് വോട്ട് ചെയ്യണം എന്ന് വിശദീകരിച്ചു കൊടുക്കാന്‍ വേണ്ടി ഒരു മുപ്പത് മിനിറ്റ് സമയം ചെലവഴിക്കണം എന്നാണ്. നാളെ എല്ലാവരോടും വോട്ട് ചെയ്യാനാണ് അഭ്യര്‍ത്ഥിക്കേണ്ടത്. കുറിപ്പ് അവസാനിക്കുന്നു.
അതേ സമയം കഴിഞ്ഞ ദിവസം ശബരിമല വിഷയം ഉയര്‍ത്തി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ശശി തരൂർ മറുപടി നൽകിയിരുന്നു .
മോദി ശബരിമല വിഷയം പറയുന്നത് വർഗീയത വളർത്താൻ വേണ്ടിയാണെന്ന് ശശി തരൂര്‍ വിമര്‍ശിക്കുകയും ചെയ്‌തു . പ്രധാനമന്ത്രിക്ക് കേരളത്തിലെത്തിയാൽ മറ്റൊന്നും പറയാനില്ലാത്തത് കൊണ്ടാണ് ശബരിമലയെ കുറിച്ച് സംസാരിക്കുന്നത്.
ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് മോദി നടത്തുന്നതെന്നും കേരളത്തിൽ സിപിഎമ്മിനെ എതിർക്കുന്നത് കോൺഗ്രസ് മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി. നേമത്ത് ശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നതെന്നും ശശി തരൂര്‍ പറഞ്ഞു. മത്സരം ബിജെപിയും യുഡിഎഫും തമ്മിലാണ്.
സിസിപി സഖ്യമെന്ന മോദിയുടെ വിമർശനം കേരളത്തെക്കുറിച്ച് അറിയാത്തതിനാലാണ്. ചില കാര്യങ്ങളിൽ ബിജെപിക്കെതിരെ ഒരേ നിലപാടുണ്ടാകാം. പക്ഷേ കേരളത്തിൽ എൽഡിഎഫിനെ ശക്തമായി എതിർക്കുന്നത് കോൺഗ്രസ് മാത്രമാണെന്നും ശശി തരൂര്‍ പറഞ്ഞു .
https://www.facebook.com/Malayalivartha