അപ്പോളജി.. മീ.. നത്തിങ് ഡൂയിങ്... നിലപാട് ആവർത്തിച്ച് മുല്ലപ്പള്ളി... കടുപ്പിച്ച് ഉമ്മൻചാണ്ടിയും ചെന്നിത്തലയും...

തെരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കുന്ന ഈ വേളയിൽ പുതിയ വിവാദങ്ങൾക്ക് തിരി കൊളുത്തിയിരിക്കുകയാണ് കോൺഗ്രസ് നേതാവും കെ.പി.സി.സി അധ്യക്ഷനുമായ മുല്ലപ്പള്ളി രാമചന്ദ്രൻ. അദ്ദേഹത്തിന്റെ വോട്ട് അഭ്യർത്ഥയിനയിലൂടെ കോൺഗ്രസ്-സിപിഎം ബന്ധം പോലും ആരോപിക്കാൻ തക്കം പാർത്ത് ഇരിക്കുകയാണ് ബിജെപി.
അപ്പോഴാണ് താൻ തുടങ്ങി വച്ച വിവാദത്തിന് സ്വയം തന്നെ ന്യായീകരണവുമായി എത്തിയിരിക്കുകയണ് ഇപ്പോൾ. മഞ്ചേശ്വരത്ത് ബി.ജെ.പിയെ തോൽപിക്കാൻ സി.പി.എമ്മിൻെറ വോട്ട് ചോദിച്ചതിൽ വിശദീകരണവുമായി രംഗത്തെത്തിയിട്ടുണ്ട്. സി.പി.എമ്മിൻെറ വോട്ട് ഐക്യജനാധിപത്യ കക്ഷികൾക്ക് നൽകണമെന്നാണ് താൻ അഭ്യർത്ഥിച്ചതെന്ന് അദ്ദേഹം വാർത്താ സമ്മേളനത്തിലൂടെ അറിയിച്ചു.
സി.പി.എം മഞ്ചേശ്വരത്ത് ദുർബലനായ സ്ഥാനാർത്ഥിയെ ആണ് നിർത്തിയിരിക്കുന്നത്. ബി.ജെ.പിയെ പരാജയപ്പെടുത്താൻ മഞ്ചേശ്വരത്ത് ദുർബലനായ സ്ഥാനാർഥിയെ അല്ല നിർത്തേണ്ടതെന്നും താൻ പരിഹാസരൂപേണെ ആണ് പറഞ്ഞതെന്നും തന്റെ പ്രസ്താവന ദുർവ്യാഖ്യാനം ചെയ്തെന്നു അദ്ദേഹം പറഞ്ഞു.
ആ ദുർബലനെ നിർത്തുന്നതിന് പകരമായി സാങ്കേതികമായ അർത്ഥത്തിൽ അദ്ദേഹത്തെ പിൻവലിക്കാൻ സാധിക്കില്ലെങ്കിലും സി.പി.എമ്മിൻെറ വോട്ട് ഐക്യജനാധിപത്യ കക്ഷികൾക്ക് നൽകണമെന്നാണ് അഭ്യർത്ഥിച്ചത് എന്നും മുല്ലപ്പള്ളി വിശദീകരിക്കുകയുണ്ടായി. ദുർബലനായ സിപിഎം സ്ഥാനാർഥി ഇപ്പോൾ തന്നെ പരാജയപ്പെട്ടു കഴിഞ്ഞു. ബിജെപിയെ പരാജയപ്പെടുത്തണമെങ്കിൽ സിപിഎമ്മുകാർ യുഡിഎഫിന് വോട്ടു ചെയ്യണമെന്നാണ് താൻ പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി.
മഞ്ചേശ്വരത്ത് യുഡിഎഫിന് ഒറ്റയ്ക്കു ജയിക്കാൻ സാധിക്കും. പക്ഷേ ബിജെപിയും സിപിഎമ്മും പരാജയപ്പെടണം എന്നാഗ്രഹിക്കുന്ന ഉത്തമ കമ്യൂണിസ്റ്റുകളുണ്ട്. അവർ യുഡിഎഫിന് വോട്ടുചെയ്യും. ഇ.പി.ജയരാജനും പി.ജയരാജനും കോടിയേരി ബാലകൃഷ്ണനും അതാണ് ആഗ്രഹിക്കുന്നത് എന്ന് അവരുടെ വാക്കുകളിൽനിന്ന് വ്യക്തമാണ്.
സിപിഎം– ബിജെപി ധാരണ അങ്ങാടിപ്പാട്ടാണ്. 82 സീറ്റുകളിൽ എസ്ഡിപിഐ –സിപിഎം ധാരണയുണ്ടെന്നും ആരോപിച്ചു. 100 സീറ്റുകളുമായി യുഡിഎഫ് അധികാരത്തിലെത്തും. ധർമടത്ത് എൽഡിഎഫ് നടത്തിയ താരനിശ പിണറായി വിജയന്റെ തിരഞ്ഞെടുപ്പ് ചെലവിൽ ഉൾപ്പെടുത്തണം. തിരഞ്ഞെടുപ്പ് ചട്ടങ്ങൾ ലംഘിച്ചു ബിജെപിയും സിപിഎമ്മും പണമൊഴുക്കുകയാണ്. സാധാരണക്കാരായ സ്ഥാനാർഥികൾക്കു മത്സരിക്കാൻ കഴിയാത്ത സ്ഥിതിയാണെന്നും മുല്ലപ്പള്ളി പറഞ്ഞു.
ബി.ജെ.പിയെ പരാജയപ്പെടുത്താൻ സി.പി.എമ്മുമായി നീക്കുപോക്കിന് തയാറാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ ഇന്നലെ നടത്തിയ പ്രസ്താവനക്കെതിരെ രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും രംഗത്തുവന്നിരുന്നു. യു.ഡി.എഫിലെ ഘടകകക്ഷികളുമായല്ലാതെ ആരുമായും സഖ്യമില്ലെന്നും യു.ഡി.എഫ് മഞ്ചേശ്വരത്തും നേമത്തും ജയിക്കുമെന്നുമാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞത്.
മുല്ലപ്പള്ളിയുടെ പ്രസ്താവനയുടെ സാഹചര്യമറിയില്ലെന്നായിരുന്നു ചെന്നിത്തലയുടെ നിലപാട്. തിരഞ്ഞെടുപ്പിൽ യുഡിഎഫ് നല്ല വിജയം നേടുമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. മാറ്റം എല്ലായിടത്തും കാണുന്നുണ്ട്. മഞ്ചേശ്വരത്ത് ബിജെപിയെ ഒറ്റയ്ക്കു തോല്‍പിക്കും. അതിന് ആരുടെയും പിന്തുണ വേണ്ട. ബി.ജെ.പിയെ തോൽപിക്കാൻ യു.ഡി.എഫിന് കഴിവുണ്ടെന്നും പ്രതികരിച്ചു. ഇതിനു പിന്നാലെയാണ് പ്രസ്താവന വിശദീകരിച്ച് മുല്ലപ്പള്ളി ഇപ്പോൾ രംഗത്തെത്തിയത്.
അതേസമയം, മഞ്ചേശ്വരത്ത് എല്‍ഡിഎഫ് പിന്തുണതേടിയ മുല്ലപ്പള്ളിയുടേത് നാണംകെട്ട വര്‍ത്തമാനമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ തിരിച്ചടിച്ചു. കൃപേഷിന്‍റെയും ശരത്്ലാലിന്‍റെയും ആത്മാവ് ഒരിക്കലും മുല്ലപ്പള്ളിയോട് പൊറുക്കില്ല. ഇങ്ങനെ പറയിപ്പിച്ചത് എന്‍ഡിഎ വിജയിക്കുമെന്ന ഭയമൂലമാണെന്നും യുഡിഎഫിന് ആശയ പാപ്പരത്തമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha