'യുദ്ധം തുടങ്ങിയിട്ടേയുള്ളു വരും ദിവസങ്ങളില്‍ ഇന്ത്യകത്തുന്നത് നിങ്ങള്‍ കാണും' ; രാഹുല്‍ ഗാന്ധിയുടെ എട്ടു സെക്കന്റ് നീളുന്ന വീഡിയോ ക്ലിപ്പ് സമൂഹമാധ്യമങ്ങളില്‍ വൈറൽ; അഗ്നിപഥിന്റെ പേരില്‍ ഇന്ത്യയെ കത്തിച്ചത് രാഹുല്‍ ഗാന്ധിയാണെന്ന ആരോപണം ശക്തം

അഗ്നിപഥിന്റെ പേരില്‍ ഇന്ത്യയെ കത്തിച്ചത് രാഹുല്‍ ഗാന്ധിയാണെന്ന ആരോപണം ശക്തമാകുന്നു. രാജസ്ഥാനിലെ ഉദയ്പൂരില്‍ നടന്ന ചിന്തന്‍ ശിബിരത്തിനിടയില്‍ രാഹുല്‍ നടത്തിയൊരു പ്രസംഗത്തിന്റെ ഭാഗം ഇപ്പോള്‍ പുറത്തു വന്നിട്ടുണ്ട്. അതാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയതും. പ്രസംഗം ഇങ്ങനെയായിരുന്നു. 'യുദ്ധം തുടങ്ങിയിട്ടേയുള്ളു വരും ദിവസങ്ങളില്‍ ഇന്ത്യകത്തുന്നത് നിങ്ങള്‍ കാണും' രാഹുല്‍ ഗാന്ധിയുടെ എട്ടു സെക്കന്റ് നീളുന്ന ഈ വീഡിയോ ക്ലിപ്പ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ആഘോഷിക്കപ്പെടുകയാണ്.
അഗ്നിപഥ് കലാപത്തിനു മുമ്പ് രാഹുല്‍ ഗാന്ധി നടത്തിയ ഈ പ്രസംഗം ജനങ്ങളെ പ്രകോപിപ്പിക്കുന്നതിനുള്ള ആഹ്വാനമായിട്ടാണ് വ്യാഖാനം. വരാനിരിക്കുന്ന കലാപത്തിന് വഴി മരുന്നിടാനായിരുന്നവത്രെ രാഹുല്‍ ശ്രമിച്ചത്. മെയ് 19 നടത്തിയ പ്രസംഗത്തില്‍ ഒരു ഏറ്റുമുട്ടല്‍ ഉടന്‍ ആരംഭിക്കുമെന്നും അതില്‍ രാജ്യം കത്തുമെന്നും സൂചിപ്പിച്ചിരുന്നു.
ജൂണ്‍ പതിനേഴിന് ശരിക്കും രാജ്യം കത്താന്‍ തുടങ്ങി. ആര്‍.പി.സിംഗ് തന്റെ കുറിപ്പില്‍ പറയുന്നു.രാഹുലിന്റെ ഈ പ്രസംഗം ജാര്‍ഖണ്ഡ് ബി.ജെ.പി ജനറല്‍ സെക്രട്ടറി ഡോ.പ്രദീപ് വര്‍മ്മ ട്വിറ്ററില്‍ പങ്കുവച്ചു. അഗനിപഥ് പ്രക്ഷോഭത്തില്‍ പങ്കെടുത്ത് അറസ്റ്റു ചെയ്യപ്പെട്ടവരില്‍ ഭൂരിഭാഗം കോണ്‍ഗ്രസുകാരായിരുന്നു.
https://www.facebook.com/Malayalivartha