സിപിഎമ്മിന്റെ ചിരിക്കുന്ന മുഖം; മുന്നണിയിലും പാർട്ടിയിലും ട്രബിൾ ഷൂട്ടർ; ഏത് പ്രതിസന്ധിയെയും തരണം ചെയ്യാൻ കഴിവുള്ള തന്ത്രജ്ഞൻ രാഷ്ട്രീയ എതിരാളികളോടും സൗഹൃദം സൂക്ഷിക്കാൻ അദ്ദേഹത്തിന് സാധിച്ചു; അദ്ദേഹത്തിന്റെ വിയോഗം കമ്മ്യൂണിസ്റ്റ് പാർട്ടിക്കും കേരള രാഷ്ട്രീയത്തിനും കനത്ത നഷ്ടമാണ്; കോടിയേരി ബാലകൃഷ്ണന്റെ വിയോഗത്തിൽ ആദരാഞ്ജലികൾ നേർന്ന് ബിജെപി നേതാക്കൾ

കോടിയേരി ബാലകൃഷ്ണന്റെ വിയോഗത്തിൽ ആദരാഞ്ജലികൾ നേർന്നിരിക്കുകയാണ് ബിജെപി നേതാക്കൾ. ബിജെപി സംസ്ഥാനധ്യക്ഷൻ കെ സുരേന്ദ്രന്റെ വാക്കുകൾ ഇങ്ങനെ; സിപിഎം മുൻ സംസ്ഥാന സെക്രട്ടറി ശ്രീ കോടിയേരി ബാലകൃഷ്ണന്റെ ദേഹവിയോഗത്തിൽ അഗാധമായ ദുഖം രേഖപ്പെടുത്തുന്നു. സിപിഎമ്മിന്റെ ചിരിക്കുന്ന മുഖമായിരുന്നു കോടിയേരി ബാലകൃഷ്ണൻ.
രാഷ്ട്രീയ എതിരാളികളോടും സൗഹൃദം സൂക്ഷിക്കാൻ അദ്ദേഹത്തിന് സാധിച്ചു. അദ്ദേഹത്തിന്റെ വിയോഗം കമ്മ്യൂണിസ്റ്റ് പാർട്ടിക്കും കേരള രാഷ്ട്രീയത്തിനും കനത്ത നഷ്ടമാണ്. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടേയും സഹപ്രവർത്തകരുടേയും ദുഖത്തിൽ പങ്കുചേരുന്നു.
സന്ദീപ് വാചസ്പതിയുടെ വാക്കുകൾ ഇങ്ങനെ; നയവും തന്ത്രവും ഒരു പോലെ സമ്മേളിച്ച രാഷ്ട്രീയ നേതാവായിരുന്നു കോടിയേരി ബാലകൃഷ്ണൻ. അതു കൊണ്ട് തന്നെ മുന്നണിയിലും പാർട്ടിയിലും ട്രബിൾ ഷൂട്ടർ ആയിരുന്നു കോടിയേരി. സിപിഎമ്മിലെ പ്രസന്ന മുഖത്തിന് ആദരാഞ്ജലികൾ.
ശോഭ സുരേന്ദ്രന്റെ വാക്കുകൾ ഇങ്ങനെ ; ഏത് പ്രതിസന്ധിയെയും തരണം ചെയ്യാൻ കഴിവുള്ള തന്ത്രജ്ഞനായ രാഷ്ട്രീയ നേതാവിനെയാണ് സിപിഎമ്മിന് നഷ്ടമായത്. ആദരാഞ്ജലികൾ.
https://www.facebook.com/Malayalivartha