വരാത്തവർ വരണ്ട; അവര്‍ക്ക് വേണമെങ്കില്‍ പരിപാടി യൂട്യൂബില്‍ കാണാം; തന്നെ പരിപാടിയില്‍ ക്ഷണിച്ചത് യൂത്ത് കോൺഗ്രസാണ്; നിരവധി പ്രസംഗങ്ങള്‍ കഴിഞ്ഞ കാലത്ത് താന്‍ നടത്തി; അന്നൊന്നും ഇല്ലാത്ത പ്രശ്നങ്ങളാണ് ഈ രണ്ട് മാസത്തിനിടയില്‍ നടന്നത്; തുറന്നടിച്ച് ശശി തരൂർ എം പി

എന്‍റെ മനസ് തുറന്ന പുസ്തകമാണെന്ന് ശശി തരൂർ എം പി പറഞ്ഞു തനിക്ക് ഒന്നും ഒളിക്കാനില്ല എന്നാണ് ശശി തരൂര്‍ മാധ്യമങ്ങളോട് വ്യക്തമാക്കിയിരിക്കുന്നത്. തന്നെ പരിപാടിയില്‍ ക്ഷണിച്ചത് യൂത്ത് കോൺഗ്രസാണ് എന്നദ്ദേഹം തുറന്നടിച്ചു. വരാത്തവർ വരണ്ടെന്നും അവര്‍ക്ക് വേണമെങ്കില്‍ പരിപാടി യൂട്യൂബില്‍ കാണാമെന്നും തരൂര്‍ വ്യക്തമാക്കി. നിരവധി പ്രസംഗങ്ങള്‍ കഴിഞ്ഞ കാലത്ത് താന്‍ നടത്തി.
അന്നൊന്നും ഇല്ലാത്ത പ്രശ്നങ്ങളാണ് ഈ രണ്ട് മാസത്തിനിടയില്‍ നടന്നതെന്നും ശശി തരൂര്‍ വ്യക്തമാക്കി. വിഴിഞ്ഞം വിവാദം നല്ല രീതിയിൽ അല്ല പോകുന്നതെന്നും എഫ്ഐആര്‍ വേണ്ടായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. മത്സ്യത്തൊഴിലാളികൾ വികസന വിരുദ്ധരോ ദേശ വിരുദ്ധർ അല്ലെന്നും അദ്ദേഹം തുറന്നടിച്ചു.
അതേസമയം ശശി തരൂര്‍ ഉദ്ഘാടകനായ യൂത്ത് കോണ്‍ഗ്രസ് പരിപാടി കോട്ടയത്ത് ഇന്ന് നടക്കാനിരിക്കുന്ന പശ്ചാത്തലത്തില്‍ ശശി തരൂരിനെതിരെ എഐസിസിക്ക് പരാതി നല്‍കാന്‍ നീക്കവുമായി കോട്ടയം ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്. തരൂരിനെതിരെ എഐസിസിക്ക് രേഖാമൂലം പരാതി നല്‍കുമെന്ന് നാട്ടകം സുരേഷ് പറഞ്ഞു. താരിഖ് അന്‍വറിന്റേയും അച്ചടക്ക സമിതിയുടേയും നിര്‍ദേശങ്ങള്‍ ശശി തരൂര്‍ ലംഘിച്ചു. പാര്‍ട്ടിയുടെ മര്യാദ എന്ത് എന്ന് തരൂരിന് മനസിലായിട്ടില്ലെന്നാണ് തോന്നുന്നത്.
കീഴ്‌വഴക്കങ്ങള്‍ പാലിച്ചുപോകുന്ന പാര്‍ട്ടിയെന്ന നിലയില്‍ ശശി തരൂരിന്റെ നീക്കങ്ങള്‍ അംഗീകരിക്കാനാകില്ലെന്നും നാട്ടകം സുരേഷ് പറഞ്ഞു. ഡോ ശശി തരൂര്‍ ഉദ്ഘാടകനായ കോട്ടയത്തെ പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണനും അറിയിച്ചിട്ടുണ്ട്. വിവാദങ്ങളുടെ ഭാഗമാകാന്‍ ആഗ്രഹമില്ലാത്തതിനാലാണ് വിട്ടുനില്‍ക്കുന്നതെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. പരിപാടി സംബന്ധിച്ച് യൂത്ത് കോണ്‍ഗ്രസ് ജില്ലാ കോണ്‍ഗ്രസുമായി കൂടിയാലോചന നടത്തിയില്ല.
.
https://www.facebook.com/Malayalivartha