തന്നെ വളഞ്ഞിട്ട് ആക്രമിച്ചവർ രാജ്യത്തോട് മാപ്പു പറയേണ്ടി വരും; തനിക്കെതിരായ നീക്കം ആസൂത്രിതമായിരുന്നു; ബിജെപിയിൽ ചേരില്ല; തുറന്നടിച്ച് അനിൽ ആന്റണി

ബിബിസി ഡോക്യുമെന്ററി വിവാദവുമായി ബന്ധപ്പെട്ട് എ കെ ആന്റണിയുടെ മകൻ അനിൽ ആന്റണി കോൺഗ്രസിന്റെ പദവികളിൽ നിന്നും രാജി വച്ച് പുറത്തു പോയിരുന്നു. ഇപ്പോൾ ഇതാ നിർണായകമായ ചില വെളിപ്പെടുത്തലുകൾ അദ്ദേഹം ഈ വിഷയത്തിൽ നടത്തിയിരിക്കുകയാണ്. തന്നെ ആക്രമിച്ചവർക്കെതിരെ അക്ഷരാർത്ഥത്തിൽ അദ്ദേഹം തുറന്നടിച്ചിരിക്കുകയാണ്. ബിബിസി ഡോക്യുമെൻറി വിവാദത്തിൽ അദ്ദേഹം തന്റെ നിലപാടിൽ നിന്നും തെല്ലും മാറിയിട്ടില്ല. തന്നെ വളഞ്ഞിട്ട് ആക്രമിച്ചവർ രാജ്യത്തോട് മാപ്പു പറയേണ്ടി വരുമെന്ന് അനിൽ ആൻറണി വ്യക്തമാക്കി.
തനിക്കെതിരായ നീക്കം ആസൂത്രിതമായിരുന്നുവെന്നും പിന്നിൽ പ്രവർത്തിച്ച വ്യക്തികളുടെ പേര് പറയുന്നില്ലെന്നും അനിൽ തുറന്നടിച്ചു. രാജ്യതാല്പര്യത്തിന് വേണ്ടി പ്രധാനമന്ത്രി ഉൾപ്പടെ ആരുമായും നിൽക്കാൻ തയ്യാറാണ് എന്നദ്ദേഹം പറഞ്ഞു. ബിജെപിയിൽ ചേരില്ലെന്ന നിലപാടും അദ്ദേഹം ശക്തമാക്കിയിരിക്കുകയാണ്. അത്തരം പ്രചാരണം അസംബന്ധമാണെനാനാനിൽ ആന്റണി പറഞ്ഞത്. ഇന്നത്തെ കോൺഗ്രസുമായി സഹകരിക്കാനാവില്ല എന്നദ്ദേഹം ചൂണ്ടിക്കാണിച്ചിരിക്കുകയാണ്.
ബിബിസി ഡോക്യുമെന്ററി വിഷയത്തിൽ തന്നെ എതിർത്തവരുടെ ലക്ഷ്യം എന്താണെന്നും അദ്ദേഹം തുറന്നടിച്ചു. ഇന്ത്യയെ ദുർബലപ്പെടുത്താനാണ് അവരുടെ ശ്രമം. കേരളത്തിലുൾപ്പടെ ഉയർന്ന പ്രതികരണം ആസൂത്രിതമാണ് എന്നദ്ദേഹം വ്യക്തമാക്കി. രമേശ് ചെന്നിത്തലയേയും ഉമ്മൻചാണ്ടിയേയും എതിർത്തവരാണ് തന്നെയും എതിർത്തതെന്നും അനിൽ തുറന്നടിച്ചു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് കേരളത്തിൽ ശശി തരൂരിനെ പരിഗണിക്കുന്നതിനോടും അനിൽ പ്രതികരിച്ചു.
2026 ൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകാൻ ശശി തരൂരിന് അർഹതയും യോഗ്യനുമാണെന്നും പക്ഷേ തരൂരിനോട് പാർട്ടി കാട്ടുന്ന നിലപാടിൽ താൻ നിരാശനാണെന്നും അനിൽ പറഞ്ഞു. ദേശീയ താല്പര്യത്തിന് പ്രധാനമന്ത്രിയുൾപ്പടെ ആരുമായും നിൽക്കാൻ തയ്യാറാണ്. ബിജെപിയിൽ ചേരുമെന്ന പ്രചാരണം അസംബന്ധമാണെന്നും അനിൽ വ്യക്തമാക്കി.
https://www.facebook.com/Malayalivartha