മാർക്സിസ്റ്റ് പാർട്ടി വനിതാ നേതാക്കൾക്കെതിരെ കഴിഞ്ഞ ദിവസം നടത്തിയ അങ്ങേയറ്റം അവഹേളനം നിറഞ്ഞ പരാമർശത്തിൽ കടുത്ത പ്രതിഷേധം രേഖപ്പെടുത്തുന്നു; സ്ത്രീശാക്തീകരണമെന്ന പേരിൽ ബി.ജെ.പി സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത് ഈ വാക്കുകൾ കേട്ട സ്ത്രീകളിലാർക്കും അദ്ദേഹത്തെ തിരുത്തണമെന്ന് തോന്നിയില്ലേ? തുറന്നടിച്ച് കെ കെ രമ

ബി.ജെ.പി.നേതാവ് കെ.സുരേന്ദ്രന് മറുപടി യുമായി കെ കെ രമ രംഗത്ത്. മാർക്സിസ്റ്റ് പാർട്ടി വനിതാ നേതാക്കൾക്കെതിരെ കഴിഞ്ഞ ദിവസം നടത്തിയ അങ്ങേയറ്റം അവഹേളനം നിറഞ്ഞ പരാമർശത്തിൽ കടുത്ത പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നാണ് കെ കെ രമ ഫേസ്ബുക്കിൽ പറഞ്ഞിരിക്കുന്നത്. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
ബി.ജെ.പി.നേതാവ് കെ.സുരേന്ദ്രന് മറുപടി യുമായി കെ കെ രമ രംഗത്ത് വന്നിരുന്നു. മാർക്സിസ്റ്റ് പാർട്ടി വനിതാ നേതാക്കൾക്കെതിരെ കഴിഞ്ഞ ദിവസം നടത്തിയ അങ്ങേയറ്റം അവഹേളനം നിറഞ്ഞ പരാമർശത്തിൽ കടുത്ത പ്രതിഷേധം രേഖപ്പെടുത്തുന്നു. സ്ത്രീകളോടുള്ള അദ്ദേഹത്തിന്റെ മനോഭാവമാണ് ഈ വാക്കുകളിൽ തെളിയുന്നത്.
രാഷ്ട്രീയം പറയേണ്ടിടത്ത് ശാരീരികാവഹേളനമടക്കമുള്ള സ്ത്രീ വിരുദ്ധതയുള്ള ഈ ഭാഷയും മനോഭാവവും എന്നാണ് തിരുത്തപ്പെടുക? സ്ത്രീശാക്തീകരണമെന്ന പേരിൽ ബി.ജെ.പി സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത് ഈ വാക്കുകൾ കേട്ട സ്ത്രീകളിലാർക്കും അദ്ദേഹത്തെ തിരുത്തണമെന്ന് തോന്നിയില്ലേ? കേരളീയ പൊതുസമൂഹത്തിനാകെ അപമാനമാകുന്ന തരത്തിലുള്ള ഈ പ്രസ്താവന പിൻവലിച്ചു മാപ്പുപറയാൻ കെ.സുരേന്ദ്രൻ തയ്യാറാവണം.
https://www.facebook.com/Malayalivartha