രക്ഷാ പ്രവർത്തനത്തിന് പോയവർ എങ്ങനെയാണ് അവിടെ എത്തിയത്; ബോംബ് അവിടെ പൊട്ടുമെന്നും ബോംബ് അവിടെ നിർമ്മിക്കുന്നുവെന്നും ഇവർക്ക് എങ്ങനെ അറിയാമായിരുന്നു? മനുഷ്യത്വത്തിന്റെ പേരിലാണ് എങ്കിൽ എന്തുക്കൊണ്ട് എല്ലാ നേതാക്കന്മാരും പോയില്ല? വെട്ടി തുറന്ന് വടകര എം എൽ എ കെ കെ രമ

പാനൂർ ബോംബ് സ്‌ഫോടനവുമായി ബന്ധപ്പെട്ടുണ്ടായ സംഭവങ്ങളിൽ ന്യായീകരണങ്ങൾ നിരത്തി പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. മരണ വീട്ടിൽ പോയത് ആശ്വസിപ്പിക്കാനെന്നാണ് അദ്ദേഹം ന്യായീകരിച്ചിരിക്കുന്നത് . ഇത് സ്വാഭാവിക നടപടി ആണെന്നും അദ്ദേഹം പറഞ്ഞു.
പോലീസ് പിടികൂടിയ ഡിവൈഎഫ്ഐ പ്രവർത്തകൻ സാമൂഹ്യ പ്രവർത്തകനെന്നും സന്നദ്ധ പ്രവര്‍ത്തകനാണ് പിടിയിലായത് , അദ്ദേഹം പറഞ്ഞു. പിടിയിലായവരുടെ രാഷ്ട്രീയ പശ്ചാത്തലം നോക്കേണ്ടതില്ലെന്ന് വടകര LDF സ്ഥാനാർഥി കെ കെ ശൈലജ ടീച്ചറും പ്രതികരിച്ചിരുന്നു. ഇപ്പോൾ ഇതാ ഇതിനെല്ലാം മറുപടിയുമായി കെ.കെ രമ രംഗത്തെത്തി. വാക്കുകൾ ഇങ്ങനെ; -
അവർ ഇങ്ങനെ മാത്രമേ ഇതിനെ ന്യായീകരിക്കൂ, രക്ഷാ പ്രവർത്തനത്തിന് പോയവർ എങ്ങനെയാണ് അവിടെ എത്തിയത്.ബോംബ് അവിടെ പൊട്ടുമെന്നും ബോംബ് അവിടെ നിർമ്മിക്കുന്നുവെന്നും ഇവർക്ക് എങ്ങനെ അറിയാമായിരുന്നു അവർ ഇത്ര പെട്ടെന്ന് എങ്ങനെ രക്ഷാ പ്രവർത്തനത്തിനു എത്തി.രക്ഷാ പ്രവർത്തനത്തിനു എത്തിയവരാണെങ്കിൽ എന്തിനാണ് ഒളിവിൽ പോയത് . പലരും ഒളിവിൽ ആയിരുന്നു പലയിടത്ത് നിന്നല്ലേ പോലീസ് പിടികൂടിയത് .
എന്തിനായിരുന്നു പിന്നെ ഒളിവിൽ പോയത്. ആളുകളുടെ കണ്ണിൽ പൊടിയിടാൻ പറയുന്നതാണ്. സാമാന്യ ബുദ്ധിയുള്ളവർക്ക് ഇത് വിശാസിക്കാനാകില്ല. ഇത്തരം ന്യായീകരണം പറഞ്ഞു കൊണ്ടേയിരിക്കും. വി എസ് ടിപിയുടെ വീട്ടിൽ പോയപ്പോൾ വിമർശിച്ചവരാണ് രക്ഷാ പ്രവർത്തനം എന്ന് പറയുന്നത്.
മനുഷ്യത്വത്തിന്റെ പേരിലാണ് എങ്കിൽ എന്തുക്കൊണ്ട് എല്ലാ നേതാക്കന്മാരും പോയില്ല? അവർ പോകാൻ പേടിക്കുന്നത് എന്തിനാണ് ? ഇത് കലാപമുണ്ടാക്കനുള്ള ശ്രമം ആയിരുന്നു. സിപിഐഎം ഇതിൽ പങ്കുണ്ട് എന്നും അവർ ആരോപിച്ചു. .
ബോംബ് പൊട്ടിയ സ്ഥലത്തേക്ക് രക്ഷാപ്രവർത്തനം നടത്താൻ കൃത്യസമയത്ത് ഡിവൈഎഫ്ഐ പ്രവർത്തകൻ എത്തിയത് എപ്രകാരമാണെന്നും, ബോംബ് നിർമിക്കുന്നുണ്ടെന്ന് അയാൾക്ക് അറിയാമായിരുന്നോയെന്നും ഗോവിന്ദന്റെ ന്യായീകരണത്തെ ചോദ്യം ചെയ്ത് കെ.കെ രമ ചോദിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha