ഭർതൃമതികൾക്ക് മാത്രമായി ഉണ്ടാകുന്ന ഈ വൈകൃത രോഗത്തിന് മരുന്നുണ്ടോ എന്ന് ആദ്യം ഒരു ഗവേഷണം നടത്തുക; അതിജീവിതകളെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച് മഹിളാ കോൺഗ്രസ് പത്തനംതിട്ട ജില്ലാ ജനറൽ സെക്രട്ടറി ബിന്ദു ബിനു

ബലാത്സംഗക്കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ അറസ്റ്റിലായതിന് പിന്നാലെ അതിജീവിതകളെ അധിക്ഷേപിച്ച് മഹിളാ കോൺഗ്രസ് നേതാവ്. മഹിളാ കോൺഗ്രസ് പത്തനംതിട്ട ജില്ലാ ജനറൽ സെക്രട്ടറി ബിന്ദു ബിനുവാണ് പരാതി നൽകിയ അതിജീവിതകളെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചത്.
കുറിപ്പ് ഇങ്ങനെ ;- 'ഭർതൃമതികൾക്ക് മാത്രമായി ഉണ്ടാകുന്ന ഈ വൈകൃത രോഗത്തിന് മരുന്നുണ്ടോ എന്ന് ആദ്യം ഒരു ഗവേഷണം നടത്തുക...' എന്ന അധിക്ഷേപമാണ് ബിന്ദു ബിനു സമൂഹമാധ്യമത്തിൽ കുറിച്ചത്. നേരത്തെ, മറ്റൊരു ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിൽ കഴിയുന്ന സമയത്തും പരാതിക്കാരിയെ അധിക്ഷേപിച്ചും എം.എൽ.എയെ പിന്തുണച്ചും ബിന്ദു ബിനു രംഗത്തെത്തി.
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ മൂന്നാമത് ലൈംഗിക പീഡനപരാതി നല്‍കിയ യുവതിയുടെ മൊഴി പുറത്ത്. 2023 സെപ്റ്റംബറിലാണ് രാഹുലിനെ പരിചയപ്പെട്ടതെന്നും വാട്‌സാപ്പില്‍ തുടര്‍ച്ചയായി സന്ദേശം അയച്ചെന്നും യുവതി മൊഴി നല്‍കിയിട്ടുണ്ട്. ദാമ്പത്യ ബന്ധത്തിലെ പ്രശ്‌നങ്ങള്‍ പറഞ്ഞ് രാഹുല്‍ അടുപ്പം സ്ഥാപിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha

























