നിലംതൊടാനാകാതെ പിണറായി വിജയൻ..! ഗോവിന്ദനും കയ്യൊഴിഞ്ഞു!!! രാജി തന്നെ രക്ഷ...
പിണറായി വിജയനെ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും തള്ളിപ്പറഞ്ഞിരിക്കുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പ് തോല്‍വിയുടെ അടിസ്ഥാനകാരണം പിണറായി വിജയന്റെ അഹന്തയും ധിക്കാരവുമാണെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി പറഞ്ഞത് എംവി ഗോവിന്ദനും ശരിവച്ചിരിക്കുന്നു. ഇനി മാസങ്ങള്‍ക്കുള്ളില്‍ പിണറായിയെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് പറിച്ചുമാറ്റുക എന്നതേ സിപിഎമ്മിനു പോംവഴിയുള്ളു. പാര്‍ട്ടിക്കുള്ളില്‍ പിണറായി വിരുദ്ധ ഗ്രൂപ്പും കലാപവും സജീവമായിക്കഴിഞ്ഞു. വിഎസ് അച്യുതാനന്ദനെ വെട്ടിനിരത്തി പിണറായി വിജയന്‍ അച്യുതാനന്ദന്‍ മരിക്കും മുന്‍പ് അധികാരത്തില്‍ നിന്ന് പുറത്താകുന്ന സാഹചര്യം വൈകാതെ സംഭവിക്കുമെന്ന് തീര്‍ച്ചയായിരിക്കുന്നു.
പിണറായി വിജയനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റാതെ എല്‍ഡിഎഫ് കേരളത്തില്‍ ഇനി ഗതിപിടിക്കില്ലെന്ന് സിപിഐ ക തുറന്നടിച്ചിരിക്കുന്നു.പിണറായി വിജയനെ അംഗീകരിക്കുന്ന പ്രശ്‌നമില്ലെന്ന നിലയിലേക്കാണ് സിപിഐ ജില്ലാ കമ്മിറ്റികളുടെ നീക്കം. മൈക്ക് കേടായില്‍ മൈക്കിനോടും മൈക്ക് ഓപ്പറേറ്ററോടും കയര്‍ക്കുന്ന ധിക്കാരി. മാധ്യമങ്ങളെ ഏഴാംകൂലികളായി കണ്ട് കടക്കൂ പുറത്ത് എന്നു പറയുന്ന അഹങ്കാരി. മതനേതാക്കളെ അപമാനിക്കുന്ന ഗുണ്ടായിസം.
എല്‍ഡിഎഫ് സര്‍ക്കാരിനോടുള്ള അമര്‍ഷത്തെക്കാള്‍ പിണറായി വിജയനോടുള്ള വെറുപ്പാണ് ലോക്‌സഭാ തോല്‍വിക്കു കാരണമായതെന്ന് സിപിഐ തുറന്നടിച്ചിരിക്കുന്നു. തെരഞ്ഞെടുപ്പ് സംബന്ധിച്ച ജില്ലാ കമ്മിറ്റി ചര്‍ച്ചകളെല്ലാം ഉന്നം വയ്ക്കുന്നതും പ്രതിസ്ഥാനത്ത് അലങ്കരിക്കുന്നതും പിണറായി വിജയനെയാണ്. ഈ വിഗ്രഹത്തെ അടിച്ചുടയ്ക്കണമെന്നു തന്നെയാണ് സിപിഐ യോഗങ്ങളില്‍ അന്ത്യശാസനം മുഴക്കുന്നത്. മൂന്നു ദിവസത്തെ സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ ചിറ്റപ്പന്‍ ജയരാജന്‍ ഒഴികെ ഒരു പ്രതിനിധി പോലും പിണറായി വിജയനെ നീതീകരക്കാന്‍ തയാറായില്ല. മാത്രവുമല്ല രണ്ടാം പിണറായി സര്‍ക്കാര്‍ കേരളത്തിനൊരു ദുരന്തമാണെന്നും സിപിഎം തിരിച്ചറിഞ്ഞിരിക്കുന്നു.
താത്വിക അവലോകനംകൊണ്ടൊന്നും കാര്യമില്ല, രണ്ടാം പിണറായി സര്‍ക്കാരിലെ എല്ലാ മന്ത്രിമാരും വന്‍പരാജയമാണെന്ന് പാര്‍ട്ടിയും അംഗീകരിച്ചിരിക്കുന്നു. മന്ത്രിമാരെ അടിമകളെപ്പോലെ കണ്ട് അവരെ അനങ്ങാനോ പ്രവര്‍ത്തിക്കാനോ പോലും പിണറായി അനുവദിക്കുന്നില്ല. മുഖ്യമന്ത്രിക്കു മുന്നില്‍ മന്ത്രിമാര്‍ കുനിഞ്ഞ് ഇഴയുന്ന ദയനീയസാഹചര്യമാണ്. കേരളം പോലെ സുരക്ഷിതമായൊരു മണ്ഡലത്തില്‍ പ്രധാനമന്ത്രിക്കില്ലാത്ത സെക്യൂരിറ്റി വ്യൂഹം പിണറായിക്കെന്തിനെന്ന ചോദ്യവും ഉയര്‍ന്നു. കോടികള്‍ വിലവരുന്ന കാറും അന്‍പതംഗ സുരക്ഷാവ്യൂഹവുമൊക്കെയായി കേരളത്തെ മുടിപ്പിക്കുകയാണ് പിണറായി വിജയന്‍. നവകേരള സദസ് എന്ന പേരില്‍ നടത്തിയ ധൂര്‍ത്ത് ജനങ്ങളില്‍ വിദ്വേഷവും വെറുപ്പുമാണ് സൃഷ്ടിച്ചത്.
എക്കാലവും സിപിഎമ്മിനെ പിന്തുണച്ചിരുന്ന ഈഴവരും ദളിതരുമൊക്കെ സിപിഎമ്മില്‍ നിന്ന് മറ്റ് പാര്‍ട്ടികളിലേക്ക് വഴിമാറിയിരിക്കുന്നു. ഈഴവ വോട്ടുകളില്‍ വിള്ളലുണ്ടാകുന്നത് ഗൗരവത്തോടെയാണ് കാണേണ്ടതുണ്ടെന്നും ആലപ്പുഴ ഉള്‍പ്പെടെ ആറു മണ്ഡലങ്ങളില്‍ ഈഴവ വോട്ടുകളുടെ ചോര്‍ച്ചയാണ് പരാജയത്തിന് നിമിത്തമായതെന്നും സിപിഎം തിരിച്ചറിഞ്ഞിരിക്കുന്നു. മുഖ്യമന്ത്രിയുടെ മകള്‍ വീണയ്‌ക്കെതിരെ ഉയര്‍ന്ന മാസപ്പടി വിവാദത്തില്‍ കഴമ്പുണ്ടെന്ന് കേരളത്തില്‍ ഏഴാംകൂലി അടിമ സഖാക്കള്‍ ഒഴികെയുള്ളവരൊക്കെ വിശ്വസിക്കുന്നു.
തെരഞ്ഞെടുപ്പിനിടയില്‍ നടത്തിയ വിദേശയാത്ര ഒഴിവാക്കേണ്ടിയിരുന്നു. യാത്ര അനാവശ്യ വിവാദത്തിനിടയാക്കിയെന്നും മുഖ്യമന്ത്രിയുടെ പ്രതികരണങ്ങള്‍ പലതും ജനങ്ങള്‍ക്കു ദഹിക്കുന്നതായിരുന്നില്ലെന്നും സിപിഎം സംസ്ഥാന കമ്മിറ്റി വിലയിരുത്തി. മൈക്കിനോടുപോലും കയര്‍ക്കുന്നതരം അസഹിഷ്ണുത അവമതിപ്പ് ഉണ്ടാക്കി. രാജ്യത്തെ ഏക ഇടതുപക്ഷ മുഖ്യമന്ത്രി തിരഞ്ഞെടുപ്പു ഘട്ടത്തില്‍ വിദേശത്തുപോയത് പ്രതിപക്ഷം ആയുധമാക്കി.
മുഖ്യമന്ത്രിയുടെ സമീപനത്തില്‍ മാറ്റംവരുത്തേണ്ടതുണ്ടെന്ന് മുന്‍പ് ചില പാര്‍ട്ടിഘടകങ്ങളില്‍ വിമര്‍ശനമുയര്‍ന്നപ്പോള്‍ അതിനെ അവഗണിച്ചുപോകാനാണ് പാര്‍ട്ടിയടക്കം ശ്രമിച്ചതെന്ന വിമര്‍ശനമാണ് സംസ്ഥാന കമ്മിറ്റിയിലും ഉയരുന്നത്. ഇതേ സമീപനമാണ് സ്വീകരിക്കുന്നതെങ്കില്‍ തിരിച്ചടി ആവര്‍ത്തിക്കുമെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി. ക്ഷേമപെന്‍ഷന്‍ കൊടുക്കാന്‍ കഴിയാത്ത സര്‍ക്കാര്‍ നവകേരളസദസ്സ് നടത്തിയത് ജനങ്ങള്‍ ഉള്‍ക്കൊള്ളാതെ പോയെന്നും സംസ്ഥാനസര്‍ക്കാരില്‍നിന്ന് ഒന്നും ലഭിക്കുന്നില്ലെന്ന തോന്നല്‍ ജനങ്ങളില്‍ നില്‍ക്കുമ്പോള്‍, കേന്ദ്രത്തിന്റെ സാമ്പത്തിക അടിയന്തരാവസ്ഥ പറഞ്ഞിട്ട് കാര്യമില്ലെന്നും പാര്‍ട്ടി വിലയിരുത്തുന്നു.
അധികാരം മാത്രമല്ല സിപിഎമ്മിനെയും പിണറായി വെട്ടിപ്പിടിച്ചു. ഞാനാണ് പാര്‍ട്ടി എന്ന ധിക്കാരമാണ് പാര്‍ട്ടി ഫോറത്തിനുള്ളിലും പിണറായി പ്രകടിപ്പിക്കുന്നത്. ഏറാന്‍മൂളിയായ എംവി ഗോവിന്ദനെ പാര്‍ട്ടി സെക്രട്ടറിയാക്കി ഒരു കളിപ്പാവയെപ്പോലെ ഉപയോഗിക്കുന്ന എന്ന വിമര്‍ശനമാണ് സിപിഐയില്‍നിന്നണ്ടായിരിക്കുന്നത്.
https://www.facebook.com/Malayalivartha