സ്വര്‍ണക്കൊള്ള മറച്ചുപിടിക്കാന്‍ ഫോട്ടോയെ കുറിച്ച് പറഞ്ഞിട്ട് കാര്യമില്ല; ജയിലില്‍ കിടക്കുന്ന നേതാക്കളെ സി.പി.എം സംരക്ഷിക്കുകകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

ശബരിമലയില്‍ അയ്യപ്പന്റെ സ്വര്‍ണം കവര്‍ന്ന രണ്ട് സി.പി.എം നേതാക്കള്‍ ജയിലില്‍ കിടക്കുകയാണ് എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അവരെ ഇപ്പോഴും സി.പി.എം സംരക്ഷിക്കുകകയാണ്. ഇതൊക്കെ മറച്ചുവയ്ക്കുന്നതിനു വേണ്ടിയാണ് മുഖ്യമന്ത്രി അദ്ദേഹം നടത്തിയ ഏറ്റവും നിലവാരം കുറഞ്ഞ പത്രസമ്മേളനത്തില്‍ സോണിയ ഗാന്ധിക്കൊപ്പം പോറ്റിയുടെ ഫോട്ടോ ഉണ്ടെന്ന ആരോപണം ഉന്നയിച്ചത്. പോറ്റി മുഖ്യമന്ത്രിക്കൊപ്പം നില്‍ക്കുന്ന ഫോട്ടോ ഉണ്ടായിട്ടും മുഖ്യമന്ത്രിക്ക് സ്വര്‍ണക്കൊള്ളയില്‍ പങ്കുണ്ടെന്ന് ഞങ്ങള്‍ പറഞ്ഞോ? ഇത്തരത്തിലുള്ളവര്‍ പലര്‍ക്കൊപ്പം നിന്നും ഫോട്ടോ എടുത്തിട്ടുണ്ടാകും.
പക്ഷെ ഇവിടുത്തെ വിഷയം അയ്യപ്പന്റെ സ്വര്‍ണം കൊള്ളയടിച്ചതാണ്. എല്‍.ഡി.എഫ് അധികാരത്തില്‍ ഇരുന്നപ്പോള്‍ ദേവസ്വം ബോര്‍ഡില്‍ പ്രസിഡന്റുമാരായിരുന്ന രണ്ടു പേരാണ് ജയിലില്‍ കിടക്കുന്നത്. കൊള്ളയ്ക്ക് പിന്നില്‍ വന്‍തോക്കുകള്‍ ഉണ്ടെന്ന് കോടതി തന്നെ അഭിപ്രായപ്പെട്ടിട്ടുമുണ്ട്. സ്വര്‍ണക്കൊള്ള മറച്ചുപിടിക്കാന്‍ ഫോട്ടോയെ കുറിച്ച് പറഞ്ഞിട്ട് കാര്യമില്ല. മന്ത്രി റിയാസ് കേരളത്തില്‍ കൊണ്ടുവന്ന വ്‌ളോഗറെ പിന്നീട് ചാരവൃത്തിക്ക് അറസ്റ്റു ചെയ്തിട്ടുണ്ട്.
റിയാസിനെതിരെ ആരോപണം ഉയര്‍ന്നപ്പോള്‍ മന്ത്രി എങ്ങനെ തെറ്റുകാരനാകുമെന്നാണ് പ്രതിപക്ഷം ചോദിച്ചത്. നേതാക്കള്‍ക്കൊപ്പം എല്ലാവരും ഫോട്ടോയെടുക്കും. അതില്‍ ആരെങ്കിലും കേസുകളില്‍ പ്രതി ആയാല്‍ നേതാക്കള്‍ തെറ്റുകാരാകുമോ? മുഖ്യമന്ത്രിയുടെ അടുത്ത് നിന്ന് ആര്‍ക്കെങ്കിലും ഫോട്ടോ എടുക്കാനാകുമോ? പോറ്റിക്ക് മുഖ്യമന്ത്രിക്കൊപ്പം ഫോട്ടോ എടുക്കാമെങ്കില്‍ സോണിയ ഗാന്ധിക്കൊപ്പം ഫോട്ടോ എടുത്തതില്‍ എന്ത് തെറ്റാണുള്ളത്?
യഥാര്‍ത്ഥ വിഷയം മറച്ചുവയ്ക്കാനാണ് സി.പി.എം ശ്രമിക്കുന്നത്. ശക്തമായ തിരിച്ചടിയാണ് ശബരിമല സ്വര്‍ണക്കൊള്ളയില്‍ സി.പി.എമ്മിന് കിട്ടിക്കൊണ്ടിരിക്കുന്നത്. കൂടുതല്‍ പേര്‍ക്കെതിരെ മൊഴി നല്‍കുമെന്ന ഭയം കൊണ്ടാണ് അറസ്റ്റിലായവരെ സി.പി.എം ഇപ്പോഴും സംരക്ഷിക്കുന്നത്. ശബരിമലയുമായി ബന്ധപ്പെട്ട് പ്രതിപക്ഷം പറഞ്ഞതൊക്കെ സത്യമാണെന്നു വ്യക്തമായിരിക്കുകയാണ്.
https://www.facebook.com/Malayalivartha


























