നിയമസഭ തെരഞ്ഞെടുപ്പില്‍ കടകംപള്ളിയെ അടുപ്പിച്ചേക്കരുത്...സി പി എമ്മില്‍ പൊട്ടിത്തെറി ! ജനുവരി 16 ദേവസ്വം മുന്‍ മന്ത്രിയ്ക്ക് നിര്‍ണായകം; നേതാക്കളും പ്രവര്‍ത്തകരം കട്ടായം കലിപ്പില്‍ കടകംപള്ളിയെ കൈവിട്ട് പിണറായി !! ഉറങ്ങാന്‍ കഴിയുന്നില്ല സഖാവേയെന്ന് എ കെ ജെി സെന്ററിലെത്തി മോങ്ങല്‍

നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ നിന്നും കടകംപള്ളി സുരേന്ദ്രനെ മാറ്റി നിര്‍ത്തണം. സി പി എമ്മില്‍ വന്‍ പൊട്ടിത്തെറി തുടങ്ങി. തെരഞ്ഞെടുപ്പില്‍ കടകംപള്ളിക്ക് സീറ്റ് കൊടുക്കാനാണ് ഭാവമെങ്കില്‍ അത് നടക്കില്ലെന്ന് കട്ടായം എതിര്‍പ്പ് ശക്തമാകുന്നു. കഴക്കൂട്ടത്ത് കടകംപള്ളിയുടെ തല പോലും കാണിച്ചേക്കരുത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ മുന്നില്‍ നിര്‍ത്താന്‍ പ്ലാനിട്ടാല്‍ അത് പൊളിച്ചടുക്കുമെന്നും നേതാക്കള്‍ പച്ചയ്ക്ക് തുറന്നടിക്കുന്നു. അയ്യപ്പന്റെ പൊന്ന് കട്ടവനേയും കൊണ്ടാണോ പ്രചാരണത്തിന് ഇറങ്ങുന്നതെന്ന ചോദ്യം ജനം ചോദിക്കും വാ പൊളിച്ച് നില്‍ക്കേണ്ടി വരുമെന്നും തോറ്റ് തുന്നംപാടുമെന്നും പാര്‍ട്ടിക്കാര്‍ പച്ചയ്ക്ക് തുറന്നടിക്കുന്നു. കടകംപള്ളിയുടെ രാഷ്ട്രീയ ഭാവിയുടെ കൂമ്പൊടിഞ്ഞു. ഇനി ആയകാലത്ത് ഒരു സീറ്റ് കിട്ടുമെന്ന് കടകംപള്ളി കരുതണ്ട. കൂടെയുള്ളവര്‍ തന്നെ തോല്‍പ്പിച്ച് കുടുംബത്ത് ഇരുത്തും.
എല്ലാം കൊണ്ട് തൊലച്ചിട്ട് അഭയം നല്‍കാന്‍ എകെജി സെന്ററില്‍ ചെന്ന് മുട്ടുകുത്തി കരയുകയാണ് കടകംപള്ളി സുരേന്ദ്രന്‍. ഒന്ന് ഉറങ്ങാന്‍ പോലും കഴിയുന്നില്ല അയ്യപ്പന്റെ പൊന്ന് കട്ട കള്ളനെന്ന പേര് തന്നെ വേട്ടയാടുന്നു. കേന്ദ്ര സംഘം തന്നെ തൂക്കിയെടുക്കുമോ ഉറക്കം നഷ്ടപ്പെട്ട് സമനില തെറ്റി നില്‍ക്കുന്ന കടകംപള്ളി. ശബരിമല സ്വര്‍ണക്കൊള്ളയില്‍ നീറിപ്പുകയുന്ന പാര്‍ട്ടിക്ക് എട്ടിന്റെ പണി. പദ്മകുമാറിനേയും വാസുവിനെയും തള്ളിപ്പറയാതെ ചേര്‍ത്തുനിര്‍ത്തിയതിന് ജനങ്ങളോട് മറുപടി പറയേണ്ടി വരും. ഉന്നത നേതാക്കന്മാര്‍ക്ക് പ്രശ്‌നമില്ല ജനങ്ങളെ എന്നും കാണുന്നവരും വോട്ടും ചോദിച്ച് ഇറങ്ങേണ്ടവരും ഞങ്ങളാണെന്ന് താഴേത്തട്ടിലെ നേതാക്കളും പ്രവര്‍ത്തകരും എതിര്‍പ്പ് തുടങ്ങി. കഴക്കൂട്ടത്ത് കടകംപള്ളിക്കെതിരെ കുറച്ച് കാലമായ് സിപിഎം നേതാക്കള്‍ എതിര്‍പ്പിലാണ്. അതായത് സ്വപ്‌ന സുരേഷ് വിവാദം മുതല്‍. അന്ന് സ്വപ്‌ന പറഞ്ഞത് കടകംപള്ളിയെ വീട്ടില്‍ കയറ്റാന്‍ കൊള്ളാത്തവനെന്നാണ്. സ്ത്രീ വിഷയത്തില്‍ വള്ളി പിടിച്ചും പാര്‍ട്ടിക്ക് ചില്ലറ നാണക്കേടല്ല കടകംപള്ളി ഉണ്ടാക്കിയിരിക്കുന്നത്. ചുരുക്കിപ്പറഞ്ഞാല്‍ സിപിഎമ്മിന് സ്ഥിരം തലവേദനയാണ് കടകംപള്ളി. മുന്‍പും കടകംപള്ളിക്കെതിരെ പാര്‍ട്ടിയില്‍ പല പൊട്ടിത്തെറികള്‍ ഉണ്ടായിട്ടുണ്ട്. പിണറായി വിജയന്റെ ശിങ്കിടി ആയത് കൊണ്ടാണ് വീണ്ടും സീറ്റ് കിട്ടിയത്. എന്നാല്‍ ഇനി കടകംപള്ളിയെ താങ്ങാന്‍ കഴിയില്ലെന്ന് പലരും തുറന്നടിച്ചിരിക്കുന്നു.
തദ്ദേശ തെരഞ്ഞെടുപ്പില്‍ ആളാകാന്‍ നോക്കിയ കടകംപള്ളിയെ കഴക്കൂട്ടത്തെ സിപിഎം നേതാക്കള്‍ തന്നെ ചവിട്ടിയൊതുക്കിയിരുന്നു. തദ്ദേശത്തില്‍ തന്റെ ശിങ്കിടികളെ സ്ഥാനാര്‍ത്ഥികളാക്കാന്‍ കടകംപള്ളി നടത്തിയ കളി നേതാക്കള്‍ പൊളിച്ചത്. ഇനിയൊരു തെരഞ്ഞെടുപ്പില്‍ തനിക്ക് സീറ്റ് കിട്ടില്ലെന്ന് ഉറപ്പായ ഘട്ടത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ തനിക്ക് വേണ്ടപ്പെട്ടവരെ തിരുകി കയറ്റി കഴക്കൂട്ടത്ത് തന്റെ പ്രതാപം നിലനിര്‍ത്താനായിരുന്നു കടകംപള്ളി കണക്ക് കൂട്ടിയത്. എന്നാല്‍ അവിടുത്തെ സിപിഎമ്മുകാര്‍ കടകംപള്ളിയ ചവിട്ടിയൊതുക്കി. നിയമസഭ തെരഞ്ഞെടുപ്പില്‍ അധികാരം തിരികെ പിടിക്കാന്‍ പല പൊളിച്ചെഴുത്തും സിപിഎം നടത്തുന്നുണ്ട്. പക്ഷെ കടകംപള്ളിക്ക് സീറ്റ് കൊടുക്കില്ല. കൊടുത്താല്‍ ജനം ചാണകവെള്ളത്തില്‍ ചൂല് മുക്കി അടിക്കുമെന്ന ഭയത്തില്‍ പാര്‍ട്ടി. കഴക്കൂട്ടത്ത് മത്സര രംഗത്ത് ഇല്ലെങ്കിലും പ്രചാരണത്തിന് കടകംപള്ളിയെ മുന്നില്‍ നിര്‍ത്തിയേനെ. എന്നാല്‍ ഇത്തവണ അതിനും സിപിഎമ്മിന് ധൈര്യമില്ല ശബരിമല വിഷയം അത്രത്തോളം സിപിഎമ്മിനെ വിറപ്പിക്കുന്നു.
തനിക്ക് കൊള്ളയില്‍ പങ്കില്ല...ഇത് രാഷ്ട്രീയ വേട്ടയാടലാണെന്ന് കടകംപള്ളി നിലവിളിക്കുന്നുണ്ട്. പാര്‍ട്ടിയും ഇത് തന്നെ ആവര്‍ത്തിക്കുന്നു. എനനാല്‍ സിപിഎമ്മിനോട് കുറച്ച് ചോദ്യം ചോദിക്കാനുണ്ട്. സമൂഹത്തെ ഒളിപ്പിച്ച് കടകംപള്ളി സുരേന്ദ്രനെ എസ് ഐ ടി ചോദ്യം ചെയ്യുന്നു. കടകംപള്ളിയുടെ മൊഴി മാത്രം അന്വേഷണ സംഘത്തില്‍ നിന്ന് ഇതുവരെ പുറത്ത് വന്നിട്ടില്ല. വാസുവിന്റെയും പദ്മകുമാറിന്റെയും വിജയകുമാറിന്റെയുമൊക്കെ മൊഴി അന്വേഷണ സംഘത്തില്‍ നിന്ന് ചോര്‍ന്ന് മാധ്യമങ്ങള്‍ക്ക് കിട്ടി. പക്ഷെ കടകംപള്ളിയുടെ മൊഴി മാത്രം പുറത്ത് വന്നില്ല. അന്വേഷണത്തിന് കൂടുതല്‍ സമയം ഹൈക്കോടതിയോട് എന്തിനാണ് എസ് ഐ ടി ആവശ്യപ്പെട്ടത.് അതായത് കടകംപള്ളിയുടെ മൊഴി പുറത്തേക്ക് പോകരുത്. എല്ലാം നിഷേധിക്കുന്ന കടകംപള്ളി ചിലതൊക്കെ സമ്മതിക്കുന്നുണ്ട്. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള ബന്ധം കടകംപള്ളി നിഷേധിക്കുന്നില്ല. ഒരു സ്‌പോണ്‍സര്‍ എന്ന നിലയില്‍ പോറ്റിയെ തനിക്ക് അറിയാമെന്ന് കടകംപള്ളി പറയുന്നു. അടുപ്പവും ഉണ്ടെന്ന് കടകംപള്ളി സമ്മതിച്ചിട്ടുണ്ട്. ഇതേ മൊഴി തന്നെയല്ലെ പദ്മകുമാറും വ്യക്തമാക്കിയത്. സ്വര്‍ണം പൂശുന്നതിന് മന്ത്രിക്ക് കത്ത് നല്‍കിയെന്ന് പോറ്റിയും പദ്മകുമാറും സമ്മതിക്കുന്നു. പക്ഷെ കടകംപള്ളി പറഞ്ഞത് തനിക്ക് അങ്ങനെയൊരു കത്ത് കിട്ടിയില്ലെന്ന്. കടകംപള്ളി എന്തിനാണ് കളവ് പറഞ്ഞത്. തുടങ്ങി ഒരുപാട് ചോദ്യശരങ്ങള്‍ ദേവസ്വം മുന്‍ മന്ത്രിയുടെ നെഞ്ചില്‍ തറക്കുന്നുണ്ട്. തദ്ദേശം തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ കടകംപള്ളിയുടെ ചോദ്യം ചെയ്യല്‍ മാറ്റി വെച്ചു. ചോദ്യം ചെയ്തത് ഒളിപ്പിച്ച് വെച്ചു. അപ്പോള്‍ കടകംപള്ളിയിലേക്കും നീളുന്നത് എന്തൊക്കെയോ ഉണ്ടെന്ന് വ്യക്തം. ഹൈക്കോടതി തുറന്നടിച്ചിട്ടുണ്ട് കേരളം ഞെട്ടുന്നത് പലതും പുറത്ത് വരാനിരിക്കുന്നതേയുള്ളുവെന്ന്. അന്വേഷണ സംഘം സീല്‍വെച്ച കവറില്‍ ചില രഹസ്യ രേഖകള്‍ ഹൈക്കോടതിക്ക് കൈമാറിയിട്ടുണ്ട്. നിയമസഭ തെരഞ്ഞെടുപ്പിന് മുന്നേ പല ബോംബും പൊട്ടും. ഇത് അറിയാവുന്നത് കൊണ്ട് തെരഞ്ഞെടുപ്പ് മുഖത്ത് നിന്നേ കടകംപള്ളിയെ പാര്‍ട്ടി മാറ്റി നിര്‍ത്തും.
ശബരിമല കത്തിജ്വലിച്ച് നില്‍ക്കുമ്പോള്‍ പ്രചാരണത്തിന് ഇറങ്ങാന്‍ ഭയപ്പെട്ട് സിപിഎം നേതാക്കളും അണികളും. മുന്‍പൊക്കെ കോണ്‍ഗ്രസിനും മുന്നേ തെരഞ്ഞെടുപ്പ് കളത്തില്‍ നിറയുന്നത് സിപിഎം ആണ്. എന്നാല്‍ ഇത്തവണ സിപിഎമ്മിനെ അടിച്ചിട്ട് കോണ്‍ഗ്രസ് കളംനിറഞ്ഞ് കഴിഞ്ഞു. എം.എം. മണി (ഉടുമ്പന്‍ചോല), മുകേഷ് (കൊല്ലം) എന്നിവര്‍ ഒഴികെയുള്ള പ്രമുഖര്‍ക്കെല്ലാം വീണ്ടും മത്സരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കഴക്കൂട്ടത്ത് നിന്നും കടകംപള്ളി സുരേന്ദ്രനേയും മാറ്റും. ശബരിമല വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ഇത്. വട്ടിയൂര്‍ക്കാവ് എംഎല്‍എയായ വികെ പ്രശാന്തിനെ കഴക്കൂട്ടത്ത് പരീക്ഷിച്ചേക്കുമെന്ന് സൂചനയുണ്ട്. ജനുവരി 16 മുതല്‍ 18 വരെ തിരുവനന്തപുരത്ത് ചേരുന്ന കേന്ദ്ര കമ്മിറ്റി യോഗത്തില്‍ സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച അന്തിമ പട്ടിക ചര്‍ച്ച ചെയ്യും. ഈ യോഗത്തിലായിരിക്കും നിബന്ധനകള്‍ ഒഴിവാക്കുന്നത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുക. മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാകും ക്യാപ്ടന്‍. പിണറായി മത്സരിക്കുകയും ചെയ്യും. തന്നെ പൂര്‍ണമായും പാര്‍ട്ടി മാറ്റി നിര്‍ത്തുന്നതില്‍ വേവലാതിയിലാണ് കടകംപള്ളി. ഇനിയൊരു തിരിച്ച് വരവ് തനിക്ക് ഉണ്ടാകില്ലെന്ന ബോധ്യം കടകംപള്ളിയുടെ സമനില തെറ്റിക്കുന്നു. കടകംപള്ളിയെ സംബന്ധിച്ച് ജനുവരി 16 നിര്‍ണായകം. തന്റെ രാഷ്ട്രീയ ഭാവിയുടെ വാതില്‍ അടയുമോ അതോ നേരിയ ആശ്വാസം കിട്ടുമോയെന്ന് അന്ന് അറിയാം.
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും മത്സരിക്കുമെന്ന് മുതിര്‍ന്ന സിപിഎം നേതാവ് എകെ ബാലന്‍. സിപിഎമ്മിലെ രണ്ട് ടേം വ്യവസ്ഥ അനിവാര്യ ഘട്ടങ്ങളില്‍ മാറ്റും. വ്യവസ്ഥകള്‍ ഇരുമ്പുലക്കയല്ലെന്നും പിണറായി മത്സരിക്കുന്നത് എല്‍ഡിഎഫിന് ഗുണം ചെയ്യുമെന്നും അടുത്ത തെരഞ്ഞെടുപ്പോടെ കോണ്‍ഗ്രസ് ഛിന്നഭിന്നമാകുമെന്നും എകെ ബാലന്‍ മാധ്യമങ്ങളോട് പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നല്‍കുന്നയാള്‍ അടുത്ത മുഖ്യമന്ത്രിയാകും. ഫലം വരുമ്പോള്‍ കോണ്‍ഗ്രസ് പൂര്‍ണമായി അബോര്‍ട്ട് ചെയ്യപ്പെടും. യുഡിഎഫിന്റെ 100ലധികം സീറ്റെന്ന മോഹം മലര്‍ പൊടിക്കാരന്റെ സ്വപ്നമാണെന്നും എകെ ബാലന്‍ പരിഹസിച്ചു. രണ്ടാം പിണറായി സര്‍ക്കാര്‍ അത്ഭുതങ്ങള്‍ കാണിച്ച സര്‍ക്കാരാണ്. അതിനാല്‍ തന്നെ എല്‍ഡിഎഫ് മികച്ച ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിലെത്തും. വെള്ളാപ്പള്ളി നടേശന്‍ ന്യൂനപക്ഷത്തെ അധിക്ഷേപിച്ചിട്ടില്ല. ലീഗിനെയാണ് വെളളാപ്പള്ളി വിമര്‍ശിക്കുന്നത്. അതില്‍ എന്താണ് തെറ്റെന്നും എകെ ബാലന്‍ ചോദിച്ചു. സിപിഐയും വെള്ളാപ്പള്ളി നടേശനുമായുള്ള തര്‍ക്കം അവരുടെ കാര്യമാണെന്നും എകെ ബാലന്‍ പറഞ്ഞു. യുഡിഎഫ് അധികാരത്തില്‍ എത്തിയാല്‍ ജമാഅത്തെ ഇസ്ലാമി ആഭ്യന്തരം കൈകാര്യം ചെയ്യും. അപ്പോള്‍ പല മാറാടുകളും ആവര്‍ത്തിക്കും. ജമാഅത്തെ ഇസ്ലാമിയെക്കാള്‍ വലിയ വര്‍ഗീയതയാണ് ലീഗ് പറയുന്നത്. വര്‍ഗീയ കലാപങ്ങള്‍ തടഞ്ഞത് ഇടത് സര്‍ക്കാരാണെന്ന് എകെ ബാലന്‍ പറഞ്ഞു. കേരളത്തില്‍ നടക്കാന്‍ പാടില്ലാത്തത് പാലക്കാട് നടന്നു. ആര്‍എസ്എസും ജമാഅത്തെയും പാലക്കാട് കലാപത്തിന്ന് ശ്രമിച്ചു. അത് പൊലീസിനെ ഉപയോഗിച്ച് തടഞ്ഞു. മതന്യൂനപക്ഷങ്ങളുടെ സംരക്ഷണത്തിന് മാറുവിരിച്ചിറങ്ങിയ നേതാവാണ് പിണറായി വിജയനെന്ന് എകെ ബാലന്‍ പറഞ്ഞു. എല്ലാ വിഷയത്തിലും പ്രതികരണം പറഞ്ഞ എകെ ബാലന്‍ പക്ഷെ ശബരിമല വിഷയത്തില്‍ വാ തുറന്നില്ല. മാധ്യമങ്ങളെ വെട്ടിച്ച് മുങ്ങുകയും ചെയ്തു. ശബരിമല കൊള്ള സിപിഎമ്മുകാരെ അടിമുടി വിറപ്പിക്കുന്നു.
https://www.facebook.com/Malayalivartha


























