ആചാരങ്ങള്‍ക്കനുസരിച്ചും ശബരിമലയുടെ പ്രത്യേകത അനുസരിച്ചും വിശ്വാസങ്ങള്‍ അനുസരിച്ചും യുവതികളെ കയറ്റാന്‍ പാടില്ല; കോണ്‍ഗ്രസിനൂം യുഡിഎഫിനും ഒരു നിലപാടേയുള്ളുവെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ശബരിമല യുവതീ പ്രവേശനത്തിനെതിരെ കൊടുത്ത സത്യവാങ്ങ്മൂലം തിരുത്തിയാണ് പ്രവേശനം അനുവദിക്കണമെന്ന സത്യവാങ്ങ് മൂലം പിണറായി സര്‍ക്കാര്‍ നല്‍കിയത്. ഇപ്പോഴും ആ നിലപാടില്‍ അവര്‍ ഉറച്ച് നില്‍ക്കുന്നുണ്ടോ എന്ന എന്ന നിർണായകമായ ചോദ്യവുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല.
കോണ്‍ഗ്രസിനൂം യുഡിഎഫിനും ഒരു നിലപാടേയുള്ളു. ആചാരങ്ങള്‍ക്കനുസരിച്ചും ശബരിമലയുടെ പ്രത്യേകത അനുസരിച്ചും വിശ്വാസങ്ങള്‍ അനുസരിച്ചും യുവതികളെ കയറ്റാന്‍ പാടില്ല എന്നുള്ളതാണ്. അതേസമയം 50-55 വയസ്സ് കഴിഞ്ഞ സ്ത്രീകളെ കയറ്റുന്നതിന് ആരും എതിരല്ല. അപ്പൊ ഗവണ്‍മെന്റ് തങ്ങളുടെ നിലപാട് വ്യക്തമാക്കേണ്ട സമയം ആയിരിക്കുന്നു.യുവതീ പ്രവേശനം അനുവദിച്ച ശേഷം നാട്ടിലെ ജനങ്ങളുടെ വീടുകളില്‍ പോയി മാപ്പു പറഞ്ഞവരാണ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി. അവരുടെ ഇപ്പോഴത്തെ നിലപാടാണ് അറിയാന്‍ താല്പര്യമുണ്ട് എന്നും രമേശ് ചെന്നിത്തല ചോദിച്ചു .
https://www.facebook.com/Malayalivartha





















