പച്ചക്കള്ളമാണ് മന്ത്രിയും സ്പീക്കറും മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും പറഞ്ഞതെന്ന് കേരളത്തിന് ബോധ്യമായി; ആരോഗ്യമന്ത്രി വീണ ജോര്‍ജ് കേരളത്തിലെ ജനങ്ങള്‍ക്ക് മുന്നില്‍ ഒരു പരിഹാസ കഥാപാത്രമായി നില്‍ക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

ആരോഗ്യമന്ത്രിക്ക് കെ.എസ്.യു പ്രതിഷേധത്തിനിടെ പരിക്കേറ്റെന്ന പച്ചക്കള്ളം വ്യാപകമായി പ്രചരിപ്പിച്ച് സി.പി.എം കേരളം മുഴുവന്‍ അക്രമം നടത്തുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പ്രതിഷേധത്തില്‍ പങ്കെടുത്ത കെ.എസ്.യു നേതാവിന്റെ വീടിന് ബോംബ് എറിഞ്ഞു. ഇല്ലാത്ത കേസുണ്ടാക്കി കെ.എസ്.യുക്കാരെ വധശ്രമത്തിന് ജയിലില്‍ അടച്ചു.
പച്ചക്കള്ളമാണ് മന്ത്രിയും സ്പീക്കറും മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും പറഞ്ഞതെന്ന് കേരളത്തിന് ബോധ്യമായി. ആരോഗ്യമന്ത്രി വീണ ജോര്‍ജ് കേരളത്തിലെ ജനങ്ങള്‍ക്ക് മുന്നില്‍ ഒരു പരിഹാസ കഥാപാത്രമായി നില്‍ക്കുകയാണ്. മന്ത്രിയുടെ പേര് കേള്‍ക്കുമ്പോള്‍ തന്നെ ജനങ്ങള്‍ ചിരിക്കുകയാണ് എന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു .
സി.പി.എം നേതാക്കള്‍ സംസ്ഥാന വ്യാപകമായി കലാപത്തിന് ആഹ്വാനം ചെയ്യുകയാണ്. ഇല്ലാത്ത ആക്രമണത്തിന്റെ പേരില്‍ പുതുയുഗ യാത്രയുടെ പ്രചരണ സാമഗ്രികള്‍ പത്തനംതിട്ടയിലും കൊല്ലത്തും തിരുവനന്തപുരത്തും നശിപ്പിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. വീടുകള്‍ക്ക് ബോംബ് എറിയുകയാണ്. ഒരു മന്ത്രി നുണ പറഞ്ഞതിനെ തുടര്‍ന്ന് കേരളത്തില്‍ മുഴുവന്‍ അക്രമം നടക്കുകയാണ്.
അതിന് പാര്‍ട്ടിയും കുട പിടിക്കുന്നു. കെ.എസ്.യുക്കാര്‍ മന്ത്രിയുടെ പെടലിയും കയ്യും പിടിച്ച് തിരിച്ചെന്നാണ് എം.വി ഗോവിന്ദന്‍ പറഞ്ഞത്. നട്ടാല്‍ കുരുക്കാത്ത നുണകള്‍ പറഞ്ഞ് വ്യാപകമായി കേരളത്തില്‍ അക്രമുണ്ടാക്കുകയാണ്. ഇതിനുള്ള തിരിച്ചടി തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ നല്‍കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
https://www.facebook.com/Malayalivartha

























