Widgets Magazine
16
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിവാദങ്ങൾക്കൊടുവിൽ ക്യാമറയ്ക്ക് മുന്നിൽ വീണ്ടും അഖിൽ എൻആർഡി; സോഷ്യൽ മീഡിയയിൽ പുതിയ റെക്കോർഡുകൾ കുറിച്ച് 'ചിരിച്ചേ ചിരിച്ചേ' റീൽ....


ഇടുക്കി എഴുകുംവയൽ ഇരട്ടക്കൊലപാതകം: 'ആ ശരീരങ്ങൾ എവിടെ?' തെളിവെടുപ്പിനിടെ പോലീസിനെ ഞെട്ടിച്ച് പ്രതി അജീഷ്....


പ്ലസ്ടു വിദ്യാർഥിയെ കാണാതായ സംഭവം..എസ്ഐടി രൂപീകരിച്ച് അന്വേഷണം..പൊലീസ് നായകൾ മണം പിടിച്ച് പരിശോധിച്ചെങ്കിലും പോയ വഴി കണ്ടെത്താൻ കഴിഞ്ഞില്ല..


സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിനിടെ 'വന്ദേമാതരം' ആലാപനവുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദം.. സോണിയ ഗാന്ധി പരസ്യമായി മാപ്പു പറയണമെന്ന് ബി.ജെ.പി..മൂന്ന് വർഷം വരെ തടവോ പിഴയോ രണ്ടും കൂടിയോ ലഭിക്കാവുന്ന വ്യവസ്ഥ..


ഹോസ്റ്റൽ ഇടനാഴികളിൽ രാത്രിയിൽ കൊലുസിന്റെ ഒച്ചയും പൊട്ടിച്ചിരികളും കേൾക്കുന്നു! 608 വിദ്യാർഥികൾ ‘പേടിച്ച്’ ഹോസ്റ്റൽ വിട്ടോടി..പ്രദേശത്തുണ്ടാക്കിയ ഭീതി ചില്ലറയൊന്നുമല്ല..

അറുപതു വര്‍ഷത്തെ കമ്യൂണിസ്റ്റ് പാരമ്പര്യമുള്ള ജി സുധാകരന്‍ സിപിഎമ്മിനെയും പിണറായി വിജയനെയും ഗോവിന്ദനെയും വലതുകാലിനു തൊഴിച്ച് സിപിഎം പ്രസ്ഥാനത്തോടു പടിയിറങ്ങി; ഇനി അമ്പലപ്പുഴയില്‍ യുദ്ധമുറകള്‍

13 MARCH 2026 02:31 PM IST
മലയാളി വാര്‍ത്ത

More Stories...

ഡിവൈ.എഫ്.ഐ സംസ്ഥാന നേതൃത്വത്തില്‍ നിര്‍ണ്ണായക തീരുമാനങ്ങള്‍...ഡിവൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റായി ചിന്ത ജെറോമിനെയും, സെക്രട്ടറിയായി കല്ല്യാശ്ശേരി MLA എം. വിജിനെയും നിശ്ചയിക്കാന്‍ തീരുമാനിച്ചു..

പല ട്രെയിനുകളിലും വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റുകള്‍ പോലും ലഭ്യമല്ല; ഓണക്കാലത്ത് അനുവദിച്ച പ്രത്യേക ട്രെയിനുകള്‍ അപര്യാപ്തം; സ്പെഷ്യല്‍ ട്രെയിനുകള്‍ അനുവദിക്കണമെന്ന് കെ.സി. വേണുഗോപാല്‍ എം.പി

നെഹ്‌റു കുടുംബത്തിന് അപമാനം; പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശ നേതാക്കളെ ആലിംഗനം ചെയ്യുന്ന ശീലത്തെ പരിഹസിച്ച ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി; വിമർശനവുമായി രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം

ലഹരിക്കേസ് പ്രതി മുഖ്യമന്ത്രിയുടെ അടുത്ത ആളെന്ന് സമ്മതിച്ച് CM പിണറായി പോലീസിന്റെ അടികൊണ്ട് ചതഞ്ഞപ്പോൾ കൂടെ കൂട്ടിയതത്രേ!!!!

യാഥാസ്ഥിതികവും കാലഹരണപ്പെട്ടതുമായ സിദ്ധാന്തത്തിൽ കാലോചിത പരിഷ്ക്കരണം നടത്തുന്നില്ലെങ്കിൽ കമ്മ്യൂണിസം നിലനിൽക്കുകയില്ലെന്ന വാദം; കേരളത്തിലെ മികച്ച മാർക്സിസ്റ്റു സൈദ്ധാന്തികനായിരുന്ന ഡോ. എം.പി.പരമേശ്വരനെ സി.പി.എം ക്രൂരമായി ബലയാടാക്കി; ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്

പെണ്ണുകേസിലും അഴിമതിക്കേസിലും ആകെ നാറിച്ചീറ്റി നില്‍ക്കുന്ന സിപിഎമ്മിനും എല്‍ഡിഎഫിനും ജി സുധാകരന്‍ പണികൊടുത്തിരിക്കുന്നു. അറുപതു വര്‍ഷത്തെ കമ്യൂണിസ്റ്റ് പാരമ്പര്യമുള്ള ജി സുധാകരന്‍ സിപിഎമ്മിനെയും പിണറായി വിജയനെയും ഗോവിന്ദനെയും വലതുകാലിനു തൊഴിച്ച് സിപിഎം പ്രസ്ഥാനത്തോടു പടിയിറങ്ങി. ഇനിയാണ് അമ്പലപ്പുഴയില്‍ യുദ്ധമുറകള്‍ തുടങ്ങുന്നത്. അമ്പലപ്പുഴ നിയോജകമണ്ഡലത്തില്‍ ജി സുധാകരന്‍ യുഡിഎഫ് പിന്തുണയില്‍ സ്ഥാനാര്‍ഥിയാകും. വന്‍ ഭൂരിപക്ഷത്തില്‍ ജയിക്കും.

 

നിയമസഭയിലേക്ക് സുധാകരന്‍ അമ്പലപ്പുഴ എംഎല്‍എയായി വിജയിച്ചുവരുമ്പോള്‍ സിപിഎംകാര്‍ തലയില്‍ മുണ്ടിട്ടിരിക്കും. എംവി ഗോവിന്ദന്‍ എകെജി സെന്ററിലെ മാളത്തില്‍ ഒളിക്കും. ഇനിയാണ് കളിവരാനിരിക്കുന്നത്. സകലമാന സഖാക്കളെയും അടിച്ചാക്ഷേപിച്ച് ഇന്നത്തെ കമ്യൂണിസ്റ്റ് നേതാക്കളെറെയും കള്ളന്‍മാരും കൊള്ളക്കാരുമാണെന്ന് തുറന്നടിച്ചുമാണ് ജി. സുധാകരന്‍ പടിയിറങ്ങിയിരിക്കുത്. വിഎസ് അച്യുതാനനെയും കെആര്‍ ഗൗരിയമ്മയെയും വെട്ടിനിരത്തിയ ആലപ്പുഴയില്‍ പിണറായി വിജയനെതിരെ പൂഴിക്കടകന്‍ പ്രയോഗം നടത്തിയശേഷമാണ് ജി സുധാകരന്‍ ആഞ്ഞടിച്ചു പുറത്തുപോകുന്നത്. കെആര്‍ ഗൗരിയമ്മയെപ്പോലെ പാര്‍ട്ടിയുണ്ടാകാതെ സ്വതന്ത്രനായാണ് സുധാകരന്‍ മത്സരരംഗത്തേക്കിറങ്ങുന്നത്.

അമ്പലപ്പുഴയില്‍ ജി സുധാകരന്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ ജയിച്ചാല്‍ സിപിഎമ്മിന് ഇതില്‍പരം നാണക്കേട് സംഭവിക്കാനില്ല. പിണറായി വിജയന്റെ പാര്‍ട്ടി സ്വേച്ഛാധിപത്യത്തിന്റെ അവസാനത്തെ ഇരയാണ് പാര്‍ട്ടി വിടാനുറച്ച ജി സുധാകരന്‍. സഹിക്കാവുന്നതിന്റെ അങ്ങേയറ്റം സഹിച്ച ശേഷമാണ് സുധാകരന്‍ ഗതികേടുകൊണ്ട് പാര്‍ട്ടി വിടുന്നത്. തന്റെ അച്ഛനുവരെ വിളിച്ചവരാണ് ഇപ്പോഴത്തെ ആലപ്പുഴ ജില്ലാ നേതാക്കളെന്നും ആട്ടും തുപ്പും കൊള്ളാന്‍ തന്നെ കിട്ടില്ലെന്നും സുധാകരന്‍ പറയുന്നു. എംഎ ബേബിയും സുജാതയും ഉള്‍പ്പെടെ നിരവധി നേതാക്കള്‍ സുധാകരന്റെ വീട്ടിലെത്തി കാലുപിടിച്ചിട്ടും സുധാകരന്‍ വഴങ്ങിയില്ല.

കെആര്‍ ഗൗരിയമ്മയെയും തോമസ് ഐസക്കിനെയും സുരേഷ് കുറുപ്പിനെയുമൊക്കെ വെട്ടിനിരത്തിയ അതേ മാതൃകയില്‍ ജി സുധാകരനെയും തരിപ്പണമാക്കി. സിപിഎമ്മില്‍ പിണറായി ഉയര്‍ത്തുന്ന സ്റ്റാലിനിസത്തിനെതിരെ സുധാകരന്‍ തുറന്നടിച്ചതു മുതല്‍ പിണറായിക്ക് സുധാകരനോട് കടുത്ത പകയായിരുന്നു. അതിപ്രഗത്ഭനും അഴിമതിയില്ലാത്തവനുമായ മന്ത്രി എന്നു പേരെടുത്ത ജി സുധാകരനെ 2021ലെ തെരഞ്ഞെടുപ്പില്‍ അമ്പലപ്പുഴയില്‍ സീറ്റ് നിഷേധിച്ചു. ഇത്തവണയും സീറ്റ് നല്‍കില്ലെന്ന് ഉറപ്പിച്ചു. സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് ലോക്കല്‍ കമ്മിറ്റിയിലേക്ക് അടിച്ചു താഴ്ത്തി അപമാനിച്ചപ്പോഴും സുധാകരന്‍ സഹിക്കുകയായിരുന്നു.

കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പിലും സുധാകരനെ പാര്‍ട്ടി അവഗണിച്ചു.
പാര്‍ട്ടിയിലെ പുകയുന്ന കൊള്ളിയായി ആട്ടും തുപ്പുമേറ്റ് കഴിഞ്ഞ സുധാകരന്‍ അവസാനം പാര്‍ട്ടി വിട്ടുപോവുകയാണ്. സിപിഎമ്മിനുവേണ്ടി ഒരു പാര്‍ട്ടി മര്‍ദനങ്ങളും കഷ്ടപ്പാടുകളും സുധാകരന്‍ സഹിച്ചിട്ടുണ്ട്. ആലപ്പുഴയില്‍ നടന്ന സിപിഎം സംസ്ഥാന സമ്മേളനത്തിന് നേതൃത്വം കൊടുത്തത് ജി. സുധാകരനാണ്. ആലപ്പുഴയില്‍ കെആര്‍ ഗൗരിയമ്മയ്ക്ക് സംഭവിച്ചതുപോലെ ആലപ്പുഴ ജില്ലയില്‍ നിന്ന് സിപിഎം കറിവേപ്പില പോലെ വലിച്ചെറിയുകയാണ് ജി സുധാകരന്‍ എന്ന നേതാവിനെ.

ഹൃദയം പൊട്ടിയാണ് ജി സുധാകരന്‍ സിപിഎം പ്രസ്ഥാനത്തോട് വിട പറയുന്നതെന്ന് അദ്ദേഹം കഴിഞ്ഞയാഴ്ച ുറിച്ച ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാണ്. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും, ജില്ലാ സെക്രട്ടറി ആര്‍ നാസറിനും തനിക്കെതിരെ നടത്തിയ അധിക്ഷേപവും വിമര്‍ശനവും സുധാകരന് സഹിക്കാനായില്ല. ഫേസ് ബുക്ക് പോസ്റ്റിലെ ഓരോ വാക്കും അവഗണിക്കപ്പെടുകയും ആക്ഷേപിക്കപ്പെടുകയും ചെയ്യുന്ന ഒരു സഖാവിന്റെ വേദനയാണ് പുറത്തു കൊണ്ടുവരുന്നത്.

2026 മെമ്പര്‍ഷിപ്പ് സ്‌കൂട്ടണി അംഗത്വം പുതുക്കാന്‍ ഞാന്‍ അപേക്ഷ കൊടുത്തില്ല. അതുകൊണ്ട് ലെവിയും വരിസംഖ്യയും അടയ്ക്കേണ്ടി വന്നില്ല. 2022ല്‍ സംസ്ഥാന സമിതിയില്‍ നിന്ന് ഒഴിവായി. ആലപ്പുഴ ഡിസിയുടെ കീഴിലുള്ള ബ്രാഞ്ച് കമ്മിറ്റി അംഗമായി പ്രവര്‍ത്തിച്ചുവരികയാണ്. വീണു പരിക്കേറ്റ ശേഷം ഒരു ബ്രാഞ്ചിന് ഒഴികെ മറ്റെല്ലാത്തിലും കൃത്യമായി പങ്കെടുത്തിരുന്നു.

43 വര്‍ഷത്തെ സംസ്ഥാന കമ്മിറ്റി അംഗത്വത്തിന് ശേഷം ബ്രാഞ്ചില്‍ വന്നു പ്രവര്‍ത്തിച്ചപ്പോള്‍ എങ്ങനെയുണ്ടെന്ന് ഒരുതവണ പോലും ജില്ലാ സെക്രട്ടറി അന്വേഷിച്ചില്ല. പരാതിയില്ല. 63 വര്‍ഷക്കാലത്തെ പാര്‍ട്ടി അംഗത്വചരിത്രമുള്ള എനിക്ക് പൊതു പരിപാടികളൊന്നും ജില്ലാ സെക്രട്ടറി കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം നല്‍കിയിട്ടില്ല. എന്തിനേറെ പറയുന്നു അടിയന്തരാവസ്ഥയുടെ അന്‍പതാം വാര്‍ഷികം എന്റെ വീടിനടുത്തുള്ള ഇഎംഎസ് ഹാളില്‍ വെച്ച് നടത്തിയപ്പോള്‍ അടിയന്തരാവസ്ഥയുടെ ആദ്യകാലത്ത് തന്നെഒരു ക്ഷണക്കത്ത് പോലും നല്‍കിയില്ല.

എന്റെ അച്ഛനെ വരെ ആക്ഷേപിച്ച് ഒരു എല്‍ സി മെമ്പര്‍ പോസ്റ്റിട്ടു അദ്ദേഹം ജില്ലാ കമ്മിറ്റി അംഗത്തിന്റെ ഉറ്റ ശിഷ്യനാണ്. ഇതെല്ലാം നേരിട്ട് കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളായി ഇവിടെ ഞാന്‍ പാര്‍ട്ടിയില്‍ തുടരുകയാണ്. ഒരു പ്രലോഭനത്തിനും കീഴടങ്ങിയില്ല. അപ്പോഴാണ് പാര്‍ട്ടി സെക്രട്ടറിയുടെ അടുത്ത് സംസാരിക്കാന്‍ ചെന്ന തോട്ടപ്പള്ളിക്കാരനായ ഒരു സഖാവിനോട് ശരിയല്ലാത്ത തരത്തില്‍ ജില്ലാ നേതൃത്വത്തില്‍പെട്ടയാള്‍ സംസാരിച്ചതായി അറിഞ്ഞത് .

 

ഇപ്പോള്‍ സംസ്ഥാന സെക്രട്ടറി തന്നെ പത്രസമ്മേളനത്തില്‍ ഒരു ചോദ്യത്തിന് മറുപടിയായി ഞാന്‍ ഒരു പരിഗണനയും അര്‍ഹിക്കുന്ന ആളല്ല എന്ന അര്‍ത്ഥം വരുന്ന ശരിയല്ലാത്ത പ്രയോഗം നടത്തുകയും കളിയാക്കി ചിരിക്കുകയും ചെയ്തു. അത് കേട്ട് പത്രക്കാരെല്ലാം പൊട്ടിച്ചിരിക്കുന്നതും കണ്ടു. ഇതൊന്നും ചോദിക്കാനോ തിരുത്താനോ ആരും തയ്യാറായിട്ടില്ല. കൂടുതല്‍ സംഭവങ്ങള്‍ വിവരിക്കുന്നില്ല. ഈ സാഹചര്യത്തില്‍ പാര്‍ട്ടിയില്‍ തുടര്‍ന്ന് മേല്‍പ്പറഞ്ഞ നേതാക്കള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ല. അതിനാല്‍ ഈ മെമ്പര്‍ഷിപ്പ് സ്‌ക്രൂട്ടണി കാലത്ത് സ്വമനസാലെ മെമ്പര്‍ഷിപ്പ് പുതുക്കാതെ ഇരിക്കുകയാണ്.


കേരളത്തിലെ പൊതുമരാമത്ത് ,രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രിപദവിയില്‍ ഇരുന്ന ഒരു വ്യക്തിയുടെ സങ്കടവാക്കുകയാണ് ഈ കുറിപ്പില്‍ വായിക്കാനാവുന്നത്.അതിലുപരി ജീവിതം പാര്‍ട്ടിക്കുവേണ്ടി സമര്‍പ്പിച്ച് ഒരു പാട് നഷ്ടങ്ങള്‍ ഏറ്റുവാങ്ങിയ ഒരു സഖാവിന്റെ തിക്താനുഭവങ്ങളാണ് ഇതില്‍ വായിക്കാനാവുക. ആലപ്പുഴ താമരക്കുളം പഞ്ചായത്തില്‍ നല്ലവീട്ടില്‍ പി. ഗോപാലക്കുറുപ്പിന്റേയും എല്‍. പങ്കജാക്ഷിയുടേയും അഞ്ചുമക്കളില്‍ രണ്ടാമനാണ് ജി സുധാകരന്‍. പന്തളം എന്‍.എസ്.എസ്. കോളേജില്‍ പഠിക്കുമ്പോള്‍ കെ.എസ്.യു.ക്കാരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട എസ്.എഫ്.ഐ. നേതാവ് ജി. ഭുവനേശ്വരന്‍ ഇദ്ദേഹത്തിന്റെ അനുജനായിരുന്നു. 1967-ല്‍ പഠനകാലത്ത് തന്നെ ജി സുധാകരന്‍ സി.പി.എം അംഗമായി. കേരള സ്റ്റുഡന്റ്സ് ഫെഡറേഷന്റെ സംസ്ഥാന ജോയന്റ് സെക്രട്ടറിയായിരുന്നു ഇദ്ദേഹം.

1971-ല്‍ എസ്.എഫ്.ഐ.യുടെ ആദ്യ സംസ്ഥാന പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ടു. കായംകുളത്തുനിന്ന് 1996-ല്‍ കേരള നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. 2006-ല്‍ അമ്പലപ്പുഴയില്‍ നിന്നും വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. അടിയന്തരാവസ്ഥയ്ക്കെതിരെ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ നിന്നും സെക്രട്ടറിയേറ്റിലേക്ക് വിദ്യാര്‍ത്ഥികളുടെ ജാഥ നയിച്ച അദ്ദേഹം പോലീസ് മര്‍ദ്ദനവും അറസ്റ്റും ഏറ്റുവാങ്ങി. തിരുവനന്തപുരം സബ് ജയിലിലും സെന്‍ട്രല്‍ ജയിലിലുമായി മൂന്നു മാസം ജയില്‍ വാസവും ഏറ്റുവാങ്ങി. ആക്ഷേപച്ചിരിയും അപമാനവാക്കും പറഞ്ഞ എംവി ഗോവിന്ദന് ഇത്തത്തില്‍ സ്വ ജീവിതത്തില്‍ സഹചനചരിത്രമൊന്നും പറയാനില്ല.

സി.ഐ.ടി.യു. ആലപ്പുഴ ജില്ലാ പ്രസിഡന്റ്, കര്‍ഷകത്തൊഴിലാളി യൂണിയന്‍ ജില്ലാ സെക്രട്ടറി, സംസ്ഥാന ട്രഷറര്‍, പ്രസിഡന്റ് എന്നീ സ്ഥാനങ്ങളില്‍ സുധാകരന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 1984 മുതല്‍ '95 വരെ കേരള സര്‍വകലാശാലയുടെ സിന്‍ഡിക്കേറ്റ് അംഗമായിരുന്നു. അഞ്ചു തവണ കേരള സര്‍വകലാശാലയുടെ ഫിനാന്‍സ് കമ്മിറ്റിയുടെ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടു. 1993 മുതല്‍ 94 വരെ ആലപ്പുഴ ജില്ലാ കൗണ്‍സില്‍ അധ്യക്ഷനായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാദങ്ങൾക്കൊടുവിൽ ക്യാമറയ്ക്ക് മുന്നിൽ വീണ്ടും അഖിൽ എൻആർഡി; സോഷ്യൽ മീഡിയയിൽ പുതിയ റെക്കോർഡുകൾ കുറിച്ച് 'ചിരിച്ചേ ചിരിച്ചേ' റീൽ....  (19 minutes ago)

ഇടുക്കി എഴുകുംവയൽ ഇരട്ടക്കൊലപാതകം: 'ആ ശരീരങ്ങൾ എവിടെ?' തെളിവെടുപ്പിനിടെ പോലീസിനെ ഞെട്ടിച്ച് പ്രതി അജീഷ്....  (27 minutes ago)

SIT കേരളത്തിന് പുറത്തേക്കും അന്വേഷണം  (1 hour ago)

AICC വന്ദേമാതരം നിയമത്തിലെ വ്യവസ്ഥകള്‍  (1 hour ago)

HOSTEL # GHOST കാരണം ‘മാസ് സൈക്കോജെനിക് ഇൽനസ്’  (2 hours ago)

Earthquake strikes ഇന്തോനേഷ്യയിൽ ഭയാനക അവസ്ഥ  (2 hours ago)

AKHIL NRD അഖിലിന്റെ റീൽ ഏറ്റെടുത്ത്‌ സോഷ്യൽ മീഡിയ  (2 hours ago)

'ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് വേണ്ട '  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് മാറ്റമില്ല.,... പവന് 1,13,760 രൂപ  (3 hours ago)

തിരുവനന്തപുരം മൃഗശാലയിലെത്തുന്ന സന്ദർശകർക്ക് കാഴ്ചയുടെ വിരുന്നൊരുക്കാൻ സീബ്രകൾ എത്തുന്നു...  (3 hours ago)

തിരുവനന്തപുരം പട്ടത്ത് ഫർണിച്ചർ കടയുടെ ഗോഡൗണിൽ വൻതീപിടിത്തം...  (4 hours ago)

ഓണാഘോഷത്തിന് തുടക്കം കുറിച്ച് തൃപ്പൂണിത്തുറ അത്തം ഘോഷയാത്ര ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി വി.ഡി. സതീശൻ  (4 hours ago)

കേരളത്തിൽ റോഡ് നികുതി അടയ്ക്കാതെ സർവീസ് നടത്തുന്ന അന്തഃസംസ്ഥാന ടൂറിസ്റ്റ് ബസുകൾക്കെതിരേ മോട്ടോർ വാഹനവകുപ്പ് നടപടി ആരംഭിച്ചു....  (4 hours ago)

CPIM KANNUR വിവരം പുറംലോകത്തെത്തിച്ചത് ടി.കെ യാണ്  (4 hours ago)

പ്രകൃതി സ്നേഹികളുടെ മനംകവർന്ന് ഇടുക്കിയുടെ മണ്ണിൽ വീണ്ടും നീലക്കുറിഞ്ഞി വസന്തം എത്തുന്നു... പ്രവേശനം ആഗസ്റ്റ് 24 മുതൽ  (5 hours ago)

Malayali Vartha Recommends