ടി പി കേസിൽ വീണ്ടും അന്വേഷണം ആവശ്യപ്പെടുമെന്ന് ബൽറാം: ടി പി യുടെ ഭാര്യയുടെ മൊഴിയിൽ പിണറായിയുടെ പേരുണ്ടെന്നും ആരോപണം

ടി പി ചന്ദ്രശേഖരന്റെ കൊലപാതകത്തിൽ വീണ്ടും അന്വേഷണം ആവശ്യപ്പെടുമെന്ന് കോൺഗ്രസ് എം എൽ എ വി ടി ബൽറാം.സോളാര്‍ അന്വേഷണ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാനായി വിളിച്ചു ചേര്‍ക്കുന്ന പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ സംസാരിക്കാന്‍ അവസരം ലഭിച്ചാല്‍ താൻ ആവശ്യം ഉന്നയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കൊല്ലപ്പെട്ട ആര്‍എംപി നേതാവ് ടി പി ചന്ദ്രശേഖരന്റെ ഭാര്യ നല്‍കിയ മൊഴിയിൽ പിണറായി വിജയന്റെ പേരുണ്ട്.എന്നാൽ അന്ന് സര്‍ക്കാര്‍ അതില്‍ അന്വേഷണം നടത്തിയിരുന്നില്ലെന്നും വി ടി ബല്‍റാം പ്രതികരിച്ചു. പ്രത്യേക നിയമസഭാ സമ്മേളനമായതിനാല്‍ തന്നെ എല്ലാ അംഗങ്ങള്‍ക്കും സംസാരിക്കാന്‍ അവസരം ലഭിക്കില്ല. തനിക്ക് അവസരം ലഭിച്ചാല്‍ ഈ വിഷയം ഉയര്‍ത്തുമെന്നും വി ടി ബല്‍റാം പറഞ്ഞു.
നേരത്തെ സോളാര്‍ റിപ്പോര്‍ട്ടില്‍ അന്വേഷണം നടത്തുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചപ്പോള്‍ ടി പി കേസില്‍ ഒത്തുതീര്‍പ്പുണ്ടായെന്ന ആരോപണവുമായി ബൽറാം ഫേസ് ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു. ഇതിനെതിരെ അന്നത്തെ ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ അടക്കമുള്ള യുഡിഎഫ് നേതാക്കൾ പ്രതികരിച്ചിരുന്നു.
https://www.facebook.com/Malayalivartha