ഇപ്പോൾ അവധിയിൽ പോകുന്നില്ല;തീരുമാനം മാറ്റി തോമസ് ചാണ്ടി

കായൽ കയ്യേറ്റ ആരോപണത്തിൽ കുടുങ്ങിയ മന്ത്രി തോമസ് ചാണ്ടി അവധിയിൽ പോകാനുള്ള തീരുമാനം മാറ്റി. ആരോഗ്യപരമായ കാരങ്ങളാൽ മന്ത്രി അവധിയിൽ പോകുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.എന്നാൽ ഇന്ന് നടന്ന മന്ത്രിസഭാ യോഗത്തിൽ അവധിക്കുള്ള അപേക്ഷ നൽകിയില്ല. നവംബർ ഒന്പതിന് പ്രത്യേക നിയമസഭ സമ്മേളനം ചേരാനിരിക്കുന്നതിനെ തുടർന്നാണ് തീരുമാനം മാറ്റിയതെന്നാണ് വിവരം. കായൽ കയ്യേറ്റവുമായി ബന്ധപ്പെട്ട് മന്ത്രിക്കെതിരായ ജില്ലാ കളക്ടറുടെ റിപ്പോർട്ട് ശരിയല്ലെന്ന് കഴിഞ്ഞ ദിവസം അദ്ദേഹം ആരോപണം ഉന്നയിച്ചിരുന്നു .
എന്നാൽ മുഖ്യമന്ത്രിയോട് അനൗദ്യോഗികമായി മന്ത്രി അവധിക്ക് അനുമതി തേടിയെന്നാണ് വാർത്തകൾ വന്നത്. അവധിയിൽ പോകുന്നുവെന്ന് മാധ്യമങ്ങളിൽ വന്ന വാർത്ത ശരിയല്ലെന്ന് മന്ത്രിയുടെ ഓഫീസ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. കൈയ്ക്കു ശസ്ത്രക്രിയ വേണ്ടി ആവശ്യമാണെന്നും അതിനായി വിദേശത്തേക്ക് പോകേണ്ടിവരുമെന്നും അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha