കലാലയ രാഷ്ട്രീയം നിരോധിച്ച ഹൈക്കോടതി വിധി അസംബന്ധമെന്ന് സ്പീക്കർ; വിധി ജനാധിപത്യത്തോടുള്ള വെല്ലുവിളി

കലാലയങ്ങളിൽ രാഷ്ട്രീയം വേണ്ടെന്ന ഹൈക്കോടതി വിധിക്കെതിരെ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. ഹൈക്കോടതി ഉത്തരവ് അസംബന്ധവും യുക്തിരഹിതവുമാണെന്ന് അദ്ദേഹം പറഞ്ഞു. കലാലയങ്ങളിൽ രാഷ്ട്രീയം വേണ്ടെന്ന ഹൈക്കോടതി വിധിക്കെതിരെ നിരവധി സംഘടനകളും നേതാക്കളും നേരത്തെ രംഗത്ത് വന്നിരുന്നു.
വിദ്യാർഥി സംഘടനകൾ ഇല്ലാതായാൽ കലാലയങ്ങളിൽ അരാജകത്വം ഉണ്ടാകുമെന്നത് നമ്മുടെ അനുഭവങ്ങളിൽ തന്നെയുണ്ട്. സമാധാനപരമായിരിക്കണം സമരങ്ങൾ എന്നൊക്കെ പറയാം അല്ലാതെ നിങ്ങളൊരു സത്യാഗ്രഹം നടത്താൻ പാടില്ലെന്നു കോടതി പറഞ്ഞാൽ അത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ്.
സൂര്യനു കീഴെയുള്ള ഏതുകാര്യത്തിന്റെയും അന്തിമമായ അഭിപ്രായം പറഞ്ഞ് തീരുമാനം ഉറപ്പിക്കേണ്ടത് തങ്ങളാണെന്ന് ആരെങ്കിലും ധരിച്ചിട്ടുണ്ടെങ്കിൽ അതിന്റെ പേരാണ് അസംബന്ധം- സ്പീക്കർ തുറന്നടിച്ചു.
രാഷ്ട്രീയം തൊഴിലാക്കാനല്ല മാതാപിതാക്കൾ കുട്ടികളെ കോളേജിലേക്ക് അയക്കുന്നത് കലാലയ രാഷ്ട്രീയം അക്കാദമിക് അന്തരീക്ഷം തകർക്കും എന്നും കലാലയങ്ങളിൽ രാഷ്ട്രീയം വേണ്ടെന്നും കോടതി പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha