തെലങ്കാനയിൽ മത്സരിക്കാൻ മുഹമ്മദ് അസ്ഹറുദ്ദീൻ

2019-ൽ നടക്കാനിരിക്കുന്ന തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കാന്‍ മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീന് കോൺഗ്രസ്സിന്റെ ക്ഷണം. തെലങ്കാനയിലെ തിരഞ്ഞെടുപ്പിൽ മൽസരിക്കാൻ അസ്ഹറുദ്ദീൻ തയാറാണെന്നും ഒരുമിച്ച് പ്രവർത്തിച്ചാൽ വീണ്ടും അധികാരത്തിലെത്താൻ സാധിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചെന്നും തെലങ്കാന സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ എന്‍. ഉത്തംകുമാർ റെഡ്ഡി പറഞ്ഞു.
അസ്ഹറുദ്ദീൻ മൽസരിക്കുന്നതിനൊപ്പം തന്നെ പാർട്ടിക്കു വേണ്ടി സംസ്ഥാനത്ത് പ്രചാരണം നടത്തണമെന്നും റെഡ്ഡി ആവശ്യപ്പെട്ടിട്ടുണ്ട്.നേരത്തേ ഉത്തർപ്രദേശിൽ നിന്നുള്ള എം പി ആയിരുന്നു മുഹമ്മദ് അസ്ഹറുദ്ദീൻ. 2014 ൽ രാജസ്ഥാനിൽ നിന്ന് മത്സരിച്ചെങ്കിലും വിജയിച്ചില്ല. ഹൈദരാബാദ് സ്വദേശിയാണ് അദ്ദേഹം.
https://www.facebook.com/Malayalivartha