ഷാ രാജകുമാരനെക്കുറിച്ച് മിണ്ടില്ല, മിണ്ടിക്കുകയുമില്ല ! മോദിയ്ക്കെതിരെ ശക്തമായ വിമർശനവുമായി രാഹുൽ ഗാന്ധിയുടെ ട്വീറ്റ് വൈറൽ

ബിജെപി അധ്യക്ഷൻ അമിതാഷായുടെ മകൻ ജയ് ഷായുടെ അഴിമതി സംബന്ധിച്ച് മൗനംദീക്ഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് വീണ്ടും കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. ട്വിറ്ററിലൂടെയാണ് രാഹുലിന്റെ പരിഹാസം. സുഹൃത്തുക്കളെ, ഷാ രാജകുമാരനെക്കുറിച്ച് താൻ ഒന്നും മിണ്ടില്ല. ആരെയും പറയാൻ അനുവദിക്കുകയുമില്ലെന്നും രാഹുൽ ട്വിറ്ററിൽ കുറിച്ചു. ജയ് ഷായുടെ സ്വത്തു സമ്പാദനം സംബന്ധിച്ച വാർത്ത പുറത്തുവിട്ട ദ വയറിന് വാർത്താ വിലക്കേർപ്പെടുത്തിയ സംഭവം ചൂണ്ടിക്കാട്ടിയായിരുന്നു രാഹുലിന്റെ വിമർശനം.
കഴിഞ്ഞ ദിവസവും ഇതേ വിഷയത്തിൽ രാഹുൽ നടത്തിയ ട്വിറ്ററാക്രമണം സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു. ഷാ രാജകുമാരന് സർക്കാരിന്റെ നിയമ സ ഹായം, വൈ ദിസ് കൊലവെറി ഡാ എന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്.
ജയ് ഷായുടെ മാനനഷ്ടക്കേസ് പരിഗണിക്കുന്നതിന് ഇടയിലാണ് അഹമ്മദാബാദ് കോടതി ദ വയർ ന്യൂസ് പോർട്ടലിന് വിലക്കേർപ്പെടുത്തിയത്. അമിത് ഷായുടെ മകന്റെ സ്വത്തുമായി ബന്ധപ്പെട്ട വാർത്തകൾ പ്രസിദ്ധീകരിക്കരുതെന്നാണ് കോടതി നിർദേശം. കോടതി ഉത്തരവിനോട് വായ് മൂടിക്കെട്ടാനുള്ള ശ്രമമെന്ന് ദി വയർ പ്രതികരിച്ചത്. ഗുജറാത്ത് നിയമസഭാതെരഞ്ഞെടുപ്പിലെ ബിജെപി ജയത്തിന് പിന്നാലെ ജയ് ഷായുടെ കന്പനിയ്ക്ക് 16,000 ഇരട്ടി ലാഭമുണ്ടായതായാണ് വാ ർത്ത വന്നത്.
https://www.facebook.com/Malayalivartha