കലാലയ രാഷ്ട്രീയം:വിധിക്കെതിരെ നിയമ നടപടിയുമായി സർക്കാർ

കലാലയ രാഷ്ട്രീയം നിരോധിച്ചുകൊണ്ടുള്ള ഹൈക്കോടതി വിധിക്കെതിരെ നിയമനടപടിക്കൊരുങ്ങി സംസ്ഥാന സർക്കാർ. വിധിയുടെ നിയമവശങ്ങൾ പരിശോധിക്കാൻ സർക്കാർ അഡ്വക്കേറ്റ് ജനറലിനു നിർദേശം നൽകി. ഹൈക്കോടതി വിധിക്കെതിരെ വ്യാപകമായ പ്രതിഷേധം ഉയർന്നുവരുന്ന സാഹചര്യത്തിലാണ് സർക്കാർ നടപടി. ഹൈക്കോടതി വിധി ജനാധിപത്യ വിരുദ്ധമാണെന്ന നിലപാടിലാണ് സർക്കാർ.
കുട്ടികൾ കോളേജിൽ പോകുന്നത് രാഷ്ട്രീയം തൊഴിലാക്കാനല്ലെന്നും അക്കാദമിക് അന്തരീക്ഷത്തെ കലാലയ രാഷ്ട്രീയം ബാധിക്കുമെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഇതിനെതിരെ എല്ലാ രാഷ്ട്രീയ കക്ഷികളും സാംസ്ക്കാരിക നേതാക്കളും രംഗത്ത് വന്നിരുന്നു .ഏറ്റവും ഒടുവിലായി സ്പീക്കർ പി ശ്രീരാമകൃഷ്ണൻ അടക്കമുള്ളവർ ശക്തമായ ഭാഷയിലാണ് കോടതി വിധിയെ വിമർശിച്ചത്.
15 വര്ഷം മുമ്പുള്ള വിധിയാണ് കഴിഞ്ഞ ദിവസങ്ങളിലെ ഉത്തരവിലൂടെ ആവർത്തിക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പഠനാന്തരീക്ഷം ഉറപ്പുവരുത്തേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്നും കോടതി നിർദേശിച്ചിരുന്നു. വിഷയത്തിൽ എല്ലാ രാഷ്ട്രീയ കക്ഷികൾക്കും ഒരേ നിലപാടായതിനാൽ അതും ഗുണകരമാകുമെന്നാണ് വിലയിരുത്തൽ.
https://www.facebook.com/Malayalivartha