സോളാറിൽ ഭരണ-പ്രതിപക്ഷ വാക്ക്പോര്; ആരും വേവലാതിപ്പെട്ടിട്ട് കാര്യമില്ലെന്ന് മുഖ്യമന്ത്രി

സോളാർ റിപ്പോർട്ടിന്മേലുള്ള സർക്കാർ നടപടിയിൽ ഭരണ-പ്രതിപക്ഷ നേതാക്കളുടെ വാക്‌പോര്. ആരും വേവലാതിപ്പെട്ടിട്ട് ഒരു കാര്യമില്ലെന്നും നിയമ നടപടികൾ സ്വീകരിക്കേണ്ടത് സർക്കാരിന്റെ ബാധ്യതയാണെന്നും അതുമായി മുന്നോട്ട് പോകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. എന്നാൽ ഭരണ പരാജയത്തിൽ നിന്നും ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് സർക്കാർ നടപടിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.
കോൺഗ്രസ്സിനെ മോശമാക്കി കാണിക്കാനുള്ള സർക്കാർ നീക്കത്തെ ഒറ്റക്കെട്ടായി നേരിടുമെന്ന് ഇന്ന് ചേർന്ന കെപിസിസി യോഗം വ്യക്തമാക്കി.സർക്കാരിന്റെ പ്രതികാര നടപടിയാണെന്നും ഇതിനെ നിയമപരമായും രാഷ്ട്രീയപരമായും നേരിടും.സോളാർ വിഷയത്തിൽ പ്രതിരോധത്തിലായതോടെ എ-ഐ ഗ്രൂപ്പ് പോര് മാറ്റി വെച്ച് ഒറ്റക്കെട്ടായി നേരിടാനാണ് കോൺഗ്രസ്സിന്റെ തീരുമാനം.സോളർ വിവാദത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഓഫിസിനു വീഴ്ച പറ്റിയെന്ന് വി.എം. സുധീരൻ ആരോപിച്ചു. എന്നാൽ ഉമ്മൻ ചാണ്ടിക്കെതിരായ ലൈംഗികാരോപണം വിശ്വസിക്കുന്നില്ലെന്നും സുധീരൻ പറഞ്ഞു.
https://www.facebook.com/Malayalivartha